റാന്നി: മുക്കൂട്ടുതറയില്‍ കാണാതായ ജെസ്നയെ അന്വേഷിച്ച് കേരളാപോലീസ് കര്‍ണാടകത്തിലേക്ക്. മുഖസാദൃശ്യമുള്ളയാളെ കര്‍ണാടകത്തില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ഫോണ്‍കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലുമാണ് പോലീസ് ഈ തീരുമാനത്തിലെത്തിയത്. നേരത്തേ കര്‍ണാടകത്തില്‍ അന്വേഷണം നടത്തി മടങ്ങിയ പോലീസ് സംശയമുള്ള രണ്ടിടങ്ങളില്‍ കൂടി അന്വേഷണം നടത്താന്‍ പോയി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 6,000 കോളുകളാണ് പോലീസ് വിശദമായി പരിശോധിച്ചത്. ഇവയില്‍ ചില കോളുകള്‍ കര്‍ണാടകത്തില്‍ നിന്നുള്ളതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഒരുപക്ഷേ ജെസ്നയ്ക്ക് രണ്ടു ഫോണുകളും നമ്പറുകളും ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു. സംശയാസ്പദമായ ലക്ഷത്തിലധികം കോളുകള്‍ പരിശോധിക്കാനാണ് വിദഗ്ധരുടെ തീരുമാനം. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്ന തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളല്ല സിസിടിവി ദൃശ്യങ്ങളില്‍ ജെസ്ന ധരിച്ചതായി കണ്ടെത്തിയത്.…
Read More