തിരുവനന്തപുരം: വനിതാ മതിലിനെതിരേ രൂക്ഷ വിമർശനവുമായി ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. മനുഷ്യനെ നന്നാക്കാനല്ല വനിതാ മതിലെന്ന് സ്വാമി പറഞ്ഞു. ശിവഗിരി തീർഥാടന സമാപന ദിവസംതന്നെ വനിതാ മതിലിനായി തെരഞ്ഞെടുത്ത് തീർഥാടകരെ ബുദ്ധിമുട്ടിച്ചു. ശിവഗിരി ശുഷ്കമായപ്പോൾ ചിലരുടെ അന്ത:രംഗം സന്തോഷിച്ചിട്ടുണ്ടാകും. അവരുടെ തെറ്റുകൾക്ക് ഗുരുദേവൻ മാപ്പ് നൽകട്ടെയെന്നും സ്വാമി പറഞ്ഞു.
Read MoreTag: vanithamathil
വയസ് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും’’ ; മതിലിന്റെ ഭാഗമാകാൻ ഗൗരിയമ്മയും
വയസ് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും’’ – വനിതാമതിലിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി. സുധാകരനോട് ആദ്യ കേരള മന്ത്രിസഭയിലെ ഏകവനിതാ സാന്നിധ്യമായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം വനിതാ മതിലിൽ ജെഎസ്എസ് ജനറൽ സെക്രട്ടറി ഗൗരിയമ്മയുടെ സാന്നിധ്യം ഉറപ്പാക്കാൻ നേരിട്ടു ക്ഷണിക്കാനെത്തിയതായിരുന്നു ജി. സുധാകരൻ. ശവക്കോട്ടപാലത്തിനു വലതുഭാഗത്ത് നിൽക്കുമെന്നാണ് ഗൗരിയമ്മ അറിയിച്ചിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Read More620 കിലോമീറ്റർ ദൂരത്തിൽ വൈകിട്ട് നാലിന് മതിൽ ഉയരും; 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്ന് സംഘാടകർ
തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരത്തു വെള്ളയന്പലം വരെ ദേശീയപാതയിലൂടെ 620 കിലോമീറ്റർ ദൂരത്തിൽ ഇന്നു വൈകുന്നേരം നാലിന് വനിതാമതിൽ ഉയരും. വിവാദങ്ങൾക്കു നടുവിൽ നടക്കുന്ന വനിതാ മതിലിൽ അന്‍പതു ലക്ഷം വനിതകൾ പങ്കെടുക്കുമെന്നു സംഘാടകർ അവകാശപ്പെട്ടു. ഉച്ചകഴിഞ്ഞു മൂന്നിന് പ്രവർത്തകർ ദേശീയപാതയിൽ നിരക്കും. 3.45ന് റിഹേഴ്സൽ. നാലിന് വനിതാമതിൽ തീർക്കും. പതിനഞ്ചു മിനിറ്റ് ആണ് മതിൽ നീളുക. തുടർന്ന് മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം നടക്കും. റോഡിന്റെ ഇടതുവശത്ത് സ്്ത്രീകൾ അണിനിരക്കും. എതിർവശത്ത് പുരുഷന്മാരും നിരക്കും. ട്രാഫിക് തടസമുണ്ടാക്കാതെ റോഡിന്റെ വശത്തു മാത്രമായിരിക്കും പ്രവർത്തകർ നിൽക്കുകയെന്നും സംഘാടകർ അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ ഒരുങ്ങുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെയും വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കും.…
Read Moreവനിതാ മതിൽ ഇന്ന്, ചരിത്രമാകുമോ ? എല്ലാ കണ്ണുകളും ദേശീയപാതയോരത്ത്; സർവ സന്നാഹങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ; ‘കട്ട സപ്പോർട്ടു’മായി എൽഡിഎഫും നവോത്ഥാന സംഘടനകളും; മതിൽ ‘പൊളിഞ്ഞ മതിൽ’ ആകുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം
നിയാസ് മുസ്തഫ കോട്ടയം: കേരളം ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിൽ ചരിത്രത്തിൽ ഇടം നേടുമോയെന്ന് ഇന്നറിയാം. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വനിതാ മതിൽ എന്ന ആശയം ഇന്നു യാഥാർഥ്യമാകുന്പോൾ അതൊരു ചരിത്ര സംഭവമാകുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് സർക്കാർ. വനിതാ മതിൽ ഒരു വൻ മതിൽ ആകുമെന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം തുളുന്പുന്ന വാക്കുകൾ പാഴ്വാക്കാതിരിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കി വനിതാ മതിൽ വിജയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങളും. വനിതാ മതിൽ തങ്ങളുടെ രാഷ്ട്രീയ വിജയത്തിന്റെ അളവുകോലാണെന്ന് മനസിലാക്കി എൽഡിഎഫ് മുന്നണിയും സർക്കാരിനു ‘കട്ട സപ്പോർട്ടു’മായി ഒപ്പമുണ്ട്. ഇതോടൊപ്പം 174 നവോത്ഥാന സംഘടനകളുടെ പിൻബലവും. സംഘാടകസമിതിയുടെ…
Read Moreവനിതാ മതിൽ ശബരിമലവിഷയത്തിൽ തന്നെ; മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: വനിതാ മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിലെന്നും വനിതാ മതിലിനെ എതിർക്കുന്നവർ യാഥാസ്ഥിതിക വിഭാഗക്കാരാണെന്നും കോടിയേരി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreസുധീര മനസിന്റെ എഫ് ബി കുറിപ്പ്; ലക്ഷ്യബോധമില്ലാത്ത മതിൽ കെട്ടലിൽ മുഖ്യമന്ത്രി ജനമനസിന്റെ പ്രതിക്കൂട്ടിലാകും
തിരുവനന്തപുരം: കേരളീയ സമൂഹത്തെ വർഗീയവൽക്കരിച്ചതിനും നവോത്ഥാന കാലഘട്ടത്തിനു മുമ്പുള്ള പ്രാകൃതാവസ്ഥയിലേക്ക് നയിച്ചതിനും ജനമനസിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. മഹാ പ്രളയത്തിന്റെ വൻ ദുരിതത്തിൽപ്പെട്ട ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും കേരളത്തിന്റെ പുനർ നിർമിതിക്കായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താനും ബാധ്യതപ്പെട്ട മുഖ്യമന്ത്രി വനിതാ മതിലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനത്തിന്റെ മുഴുവൻ ശ്രദ്ധയും മതിൽ തീർക്കുന്നതിൽ കേന്ദ്രീകരിച്ചതുകൊണ്ട് ഫലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിതബാധിതർക്കു ലഭിക്കേണ്ട മറ്റ് ആശ്വാസ നടപടികളുമെല്ലാം തന്നെ പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും സർക്കാർ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആദ്യം ശബരിമല യുവതീപ്രവേശനം, പിന്നീട് നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കൽ, തുടർന്ന് സ്ത്രീ ശക്തീകരണം, ഇപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ എന്നിങ്ങനെ വനിതാമതിലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാതെയാണ് ഓരോ…
Read Moreഒരു ദിവസം മാത്രം ബാക്കി നിൽക്കേ; വനിതാ മതിലിനെതിരേ കലാലയങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കുമെന്ന് കെഎസ്യു
കോഴിക്കോട്: വനിതാമതിലില്‍ അണിചേരാന്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ച നടപടി പ്രതിഷേധാര്‍ഹമെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് . സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ ഗവര്‍ണറെ സന്ദര്‍ശിച്ച് ഇന്ന് പരാതി നല്‍കുമെന്ന് അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംജി സര്‍വകലാശാലയ്ക്ക് പിന്നാലെ കാലിക്കട്ടിലെയും പരീക്ഷകള്‍ മാറ്റിവെച്ച് അധ്യാപികമാരെയും ജീവനക്കാരെയും വിദ്യാർഥികളെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മതിലില്‍ പങ്കാളികളാക്കിയാല്‍ നിയമപരമായി നേരിടും. വനിതാ മതിലിനെതിരേ കലാലയങ്ങളില്‍ കെഎസ്യു പ്രചാരണം സംഘടിപ്പിക്കുമെന്ന് അഭിജിത്ത് അറിയിച്ചു.
Read Moreരാഷ്ട്രീയക്കളിയിൽ വനിതകളെ പരിചകളാക്കി സംസ്ഥാനസർക്കാർ ഉപയോഗിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
മരങ്ങാട്ടുപിള്ളി: സർക്കാരിനെതിരെയുള്ള വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ വഴിയാണ് വനിതാ മതിലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.’ രാഷ്ട്രീയക്കളിയിൽ വനിതകളെ പരിചകളാക്കി സംസ്ഥാനസർക്കാർ ഉപയോഗിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പാർട്ടി ജന്മദിന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു തിരുവഞ്ചൂർ. കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലയിൽ പാർട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് അജി കുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ജാൻസ് കുന്നപ്പള്ളി, ഡിസിസി ഭാരവാഹികളായ ബിജു പുന്നത്താനം, ജോബോയ് ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ.സുരേന്ദ്രൻ ,’ കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, മാർട്ടിൻ പന്നിക്കോട്ട്, കെ.വി. മാത്യു,…
Read Moreവനിതാമതിലിനു നീക്കിവച്ച 50 കോടി പ്രളയബാധിതർക്കായി വിനിയോഗിക്കണമെന്ന് രമേശ് ചെന്നിത്തല
ആറന്മുള: വനിതാ മതിലിനു നീക്കിവച്ച് 50 കോടി രൂപ പ്രളയബാധിത മേഖലയിൽ ചെലവഴിക്കാൻ സർക്കാർ തയാറാകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറന്മുള നിയോജക മണ്ഡലത്തിലെ പ്രളയബാധിതരിൽ ഇതുവരെ ധനസഹായം ലഭിക്കാത്തവരിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഒരു രൂപപോലും ധനസഹായം ലഭിക്കാത്തവർ ഏറെയുണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരും കൃഷി നഷ്ടപ്പെട്ടവരും വ്യവസായങ്ങൾ നഷ്ടമായവ്യാപാരികളും ഉൾപ്പെടെ നഷ്ടക്കണക്കുകൾ ഏറെയാണ്. കുടുംബശ്രീ വഴി ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം രൂപ, വ്യാപാരികൾക്ക് 10 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ് എന്നാൽ ഇതുവരെ സഹായം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും കൈമാറുകയും നിയമസഭയ്ക്ക് അകത്തും പുറത്തുമായി നിരന്തരം ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും പരമാവധി സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി…
Read Moreവനിതാമതില്‍ ലോക റിക്കാർഡിന്; 620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ക്കുന്ന മതിൽ പരിശോധിക്കാൻ യുആർഫ് നിരീക്ഷകരെ നിയമിച്ചു
പയ്യന്നൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില് ലോക റിക്കാര്‍ഡിന് പരിഗണിക്കുന്നു. ഇതിനു മുന്നോടിയായി യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം(യുആര്‍എഫ്) നിരീക്ഷകരെ ചുമതലപ്പെടുത്തി. ലോക റിക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍ പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായാണ് ജൂറി അംഗങ്ങളെ നിയമിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ജൂറി ചെയര്മാന് ഗിന്നസ് ഡോ.സുനില്‍ ജോസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമുണ്ടാകും. അനില്‍ (കാസര്‍ഗോഡ്),ഡേവിഡ് പയ്യന്നൂര്‍(കണ്ണൂര്‍), പ്രജിഷ്(കോഴിക്കോട്), സത്താര്‍ (തൃശൂര്‍), വിന്നര്‍ ഷെറിഫ് (മലപ്പുറം), മുരളി നാരായണൻ(എറണാകുളം), അതിര മുരളി (ആലപ്പുഴ),ഹാരിസ് താഹ (കൊല്ലം), സുനില്‍ ജോസ്,(തിരുവനന്തപുരം), സെയ്തലവി(പാലക്കാട്), ലിജോ ജോര്‍ജ് (റിപ്പോര്‍ട്ടർ) എന്നീ ഗിന്നസ് അവാര്‍ഡ് ജേതാക്കളെയാണ് ജൂറി അംഗങ്ങളായി നിയോഗിച്ചിരിക്കുന്നത്. 620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ക്കുന്ന വനിതാമതിലിൽ 62 കിലോമീറ്റര്‍ വീതമാണ് ഓരോ ജൂറിയംഗത്തിനും വീതിച്ച് നല്‍കിയിരിക്കുന്നത്.…
Read More