തിരുവനന്തപുരം: വനിതാ മതിൽ വർഗീയമതിലാണെന്നും ഇത് കേരളത്തിന് വിനാശമാണ് വരുത്താൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിഭാഗീയതയുടെയും സന്ദേശമാണ് വനിതാ മതിൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സർക്കാരിന്റെ നടപടികൾ ഇടയാക്കിയിരിക്കുന്നത്. വനിതാ മതിൽ പാർട്ടി പരിപാടിയാണ്. അതിനു വേണ്ടി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. പൊതു ഖജനാവിൽ നിന്നും പണം ചെലവഴിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് വനിതാ മതിലിന് ആളുകളെ കൂട്ടുന്നത്. ശനിയാഴ്ച ദിവസങ്ങളിൽ പോലും സ്കൂളുകൾക്ക് അവധി നൽകാതെ അധ്യാപകരോട് ക്ലാസെടുക്കാൻ നിർദേശിച്ചിരുന്ന സർക്കാർ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. സ്കൂൾ മാനേജ്മെന്റുകളെയും ജനങ്ങളെയും വനിതാ മതിലിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയാണ്. ലോകത്ത് മതിലുകൾ പൊളിക്കാൻ ശ്രമിക്കുകയാണ്. ഇവിടെ മതിൽ തീർത്ത് വിഭാഗീയത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെ…
Read More