നമ്മുടെയൊക്കെ നാട്ടില്‍ പൊതുജനമധ്യത്തിലോ പെരുവഴിയിലൊ ചുംബനം നടത്തിയാല്‍ സാധാരണഗതിയില്‍ നല്ല ചുട്ടയടി ലഭിക്കുകയാണ് പതിവ്. എന്നാല്‍ നിര്‍ത്താതെ ചുംബിക്കുന്നവര്‍ക്ക് സമ്മാനമായി പതിനഞ്ചുലക്ഷത്തിന്റെ ഒരു കാര്‍ ലഭിക്കുകയാണെങ്കിലോ. അമേരിക്കന്‍ സ്വദേശിനിയായ ദിലിനി ജയസൂര്യ എന്ന മുപ്പതുകാരിയ്ക്കാണ് ഇത്തരത്തില്‍ അമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ഉമ്മവച്ചതിന് സമ്മാനമായി 15 ലക്ഷം രൂപയുടെ കാര്‍ ലഭിച്ചത്. ടെക്‌സസിലെ ലോക്കല്‍ റേഡിയോ സ്‌റ്റേഷനായ കിസ്സ് എഫ്എം 96.7നാണ് കിസ്സ് എ കിയ എന്ന പേരില്‍ ഈ മത്സരം സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി ഒരു കാറിനെ ചുംബിക്കുക എന്നതാണ് മത്സരം. ഈ വര്‍ഷം 20 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച മത്സരം ആദ്യ ദിനം, അതായത് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേയ്ക്കും 11 പേരായി ചുരുങ്ങി. അവസാനഘട്ടത്തില്‍ ഏഴ് പേരാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കാര്‍ സമ്മാനിക്കേണ്ടയാളെ ഇവരില്‍ നിന്ന് നറുക്കിട്ട് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. അങ്ങനെയാണ് ദിലിനി ജയസൂര്യയ്ക്ക് നറുക്കുവീണത്. പിന്മാറണമെന്ന് പലവട്ടം…
Read More