അമേരിക്കയിലെ വടക്കന്‍ കരോളിനയിലാണ് ഈ അത്ഭുത ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 50 അടി ആഴമുള്ള സമുദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നിര്‍മ്മിതി പണ്ടൊരു വിളക്കുമാടമായിരുന്നു. 1854ല്‍ നിര്‍മ്മിച്ച ഈ വിളക്കുമാടം അനേകകാലം കപ്പല്‍ യാത്രകള്‍ക്ക് വഴികാട്ടിയായി. 1964 ല്‍ എട്ടു മുറികളോടുകൂടി നിര്‍മ്മിച്ച ഹോട്ടലാണ് ഇന്ന് ജനശ്രദ്ധയാകര്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹെലികോപ്റ്റര്‍ സവാരി പോലുള്ള നിരവധി സാഹസിക പരിപാടികളും ഇവിടെ സഞ്ചാരികള്‍ക്കായി നടത്തിവരുന്നു. ഹെലികോപ്റ്ററിലോ ബോട്ടിലോ സഞ്ചരിച്ച് മാത്രമെ ഈ ഹോട്ടലില്‍ എത്തിപ്പെടാനും സാധിക്കുകയുള്ളു. എട്ട് മുതല്‍ പന്ത്രണ്ട് വരെ ആളുകളെ മാത്രമെ ഹോട്ടലില്‍ താമസിപ്പിക്കുകയുള്ളു. ഇന്‍ര്‍നെറ്റ് സൗകര്യം, വിശാലമായ അടുക്കള, ഹെലിപാഡ് ഡെക്ക് തുടങ്ങിയവ ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. താമസക്കാരുടെ ആവശ്യത്തിനനുസരിച്ചുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഹോട്ടലില്‍ ലഭ്യമാക്കിയിരിക്കുന്ന വിനോദപരിപാടികളാണ് മറ്റൊരാകര്‍ഷണം. മീന്പിടുത്തമാണ് ഇതില്‍ പ്രധാനം. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ ഹോട്ടലില്‍ നിന്നുകൊണ്ടുതന്നെ മീന്‍പിടിക്കാം. പുറത്തുപോയി മീന്‍പിടിക്കണമെങ്കില്‍ ബോട്ട് ഏര്‍പ്പാടാക്കും.…
Read MoreTag: variety news
മണ്ണിര തെറാപ്പി ഫലം കണ്ടു! നാലു വയസുകാരന്റെ ഓട്ടിസം രോഗം ഭേദമായി; അവിശ്വസനീയമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍
പഴയകാലത്തെ അപേക്ഷിച്ച് ആധുനിക കാലഘട്ടത്തില്‍ ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫിസിയോതെറാപ്പി പോലെയുള്ള ചില ആധുനിക ചികിത്സകളെ ഇത്തരം രോഗം ഭേദമാക്കാനായി കണ്ടെത്തിയിട്ടുള്ളു താനും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മണ്ണിര ചികിത്സയിലൂടെ തങ്ങളുടെ കുട്ടിയുടെ ഓട്ടിസം രോഗം പൂര്‍ണ്ണമായും മാറി എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ബ്രിട്ടീഷ് നിവാസികളും ഇന്ത്യന്‍ വംശജരുമായ ദമ്പതികള്‍. ബുദ്ധിമാന്ദ്യം സംഭവിച്ച മിലന് സോളങ്കി എന്ന കുട്ടിയ്ക്ക് ഒരിക്കലും ഒരു സാധാരണ ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ മണ്ണിര ചികിത്സക്ക് വിധേയനാകാന്‍ തുടങ്ങിയതോടെ കുട്ടിയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഹെല്മിന്ത് സപ്ലൈ കമ്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നല്‍കിയിരിക്കുന്നത്. ലങ്കാഷെയര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മൈക്രോസ്കോപ്പിക് ലാര്‍വകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുയായിരുന്നു. ഇതിനായി യുകെയില്‍ മെഡിസിനുകള്‍ക്കായുള്ള റെഗുലേറ്ററി ബോഡിയായ എംഎച്ച്ആര്‍എയുമായി…
Read Moreഇത് ബ്രിട്ടീഷ് പ്രഭുപത്നിയുടെ ഇരട്ട! വസ്ത്രധാരണം മുതല്‍ പേരുവരെ ഒരുപോലെ; കേറ്റ് മിഡില്‍ടണെ അനുകരിക്കുന്ന പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരേറുന്നു
Perfect moment:) #replikate #middleton #duchessofcambridge #duchesskateofcambridge #myroyalcloset #perfectmoment #newbalance A post shared by GreatRepliKate (@greatreplikate) on Feb 18, 2017 at 10:00am PST മനസുകൊണ്ട് നാം ആരാധിക്കുന്നവരെ അനുകരിക്കുക എന്നത് ആളുകളുടെ ശീലമാണ്. ഇത്തരത്തില്‍ ബ്രിട്ടീഷ് രാജകുമാരനായ വില്ല്യത്തിന്റെ ഭാര്യ കേറ്റിനോടുള്ള ആരാധന മൂത്ത് അവരെ അനുകരിക്കുകയാണ് കേറ്റ് എന്നുതന്നെ പേരായ ഒരു പെണ്‍കുട്ടി. എന്നാല്‍ അമിതമായ ആരാധന മൂത്ത് ചില ആളുകള്‍ പ്ലാസ്റ്റിക് സര്ജറിയ്ക്കുവരെ മുതിരുന്നതുപോലെയൊന്നുമല്ലിത്. മിഡില്‍ടണെ അവരുടെ വേഷവിധാനങ്ങളിലാണ് ഈ കേറ്റ് അനുകരിക്കുന്നത്. മിഡില്ടണ് ധരിക്കുന്ന ഓരോ വേഷവും അണുവിട വ്യത്യാസമില്ലാതെ അതേപടി അനുകരിക്കുക എന്നതാണ് ഈ പെണ്‍കുട്ടിയുടെ ഹോബി. തന്റെ ഒഴിവുസമയങ്ങളും പണവും ഇവള് ചെലവഴിക്കുന്നത് കേറ്റ് ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നതിനാണ്. ഇബെയ്ലൂടെയും തയ്യല്‍ക്കാരുടെയും സഹായത്തോടെയാണ് കേറ്റ് രാജകുമാരിയുടേതിന് സമാനമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്.…
Read Moreആരാധന അധികമായി! ഭക്ഷണമായി ആരാധകന് അകത്താക്കുന്നത് അഭിനേതാവിന്റെ ഫോട്ടോ; ലക്ഷ്യം തന്റെ ഫോട്ടോ നടന് അകത്താക്കണമെന്ന്; വീഡിയോ കാണാം
സിനിമാതാരങ്ങളോടും സ്പോട്സ് താരങ്ങളോടുമൊക്കെയുള്ള ആരാധന മൂത്ത് വട്ടുകയറി നടക്കുന്ന നിരവധിയാളുകളുണ്ട്. സ്വന്തം കുടുംബാംഗങ്ങളോടുപോലും കാണിക്കാത്തത്ര സ്നേഹം സിനിമാതാരങ്ങളോട് കാണിക്കുന്ന വ്യക്തികളുമുണ്ട്. താന്‍ ആരാധിക്കുന്ന ആ പ്രത്യേക സെലിബ്രിറ്റിയോടുള്ള സ്നേഹവും ആരാധനയും എങ്ങനെയെല്ലാം പ്രകടിപ്പിക്കാം എന്ന ചിന്തയാണ് ഇവരെ അലട്ടുന്നത്. ഇത്തരത്തില്‍ പ്രശസ്ത അമേരിക്കന്‍ അഭിനേതാവ് ജാസണ്‍ സീഗലിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാനായി നോവ മലോനി എന്ന വ്യക്തി കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സീഗലിന്റെ ഓരോ ഫോട്ടോ ദിവസവും ഭക്ഷണമായി അകത്താക്കുകയാണ് നോവ മലോനി ചെയ്യുന്നത്. തന്റെ ഈ പ്രവര്‍ത്തി കണ്ടറിഞ്ഞ് ഒരിക്കല്‍ സീഗല്‍ തന്റെ ഫോട്ടോയും ഇപ്രകാരം കഴിക്കണമെന്നാണ് നോവ ആഗ്രഹിക്കുന്നത്. ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പും നോവ വീഡിയോയിലൂടെ നല്‍കുന്നുണ്ട്. ഒരിക്കല്‍ ഇത്തരത്തില്‍ സീഗലിന്റെ ഫോട്ടോ കഴിക്കുന്നതിനിടയില്‍ മരണത്തെവരെ താന്‍ മുഖാമുഖം കണ്ടുവെന്നും സീഗല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്യന്തം…
Read Moreഎന്റെ കുഞ്ഞ് ചെകുത്താന്റെ സന്തതിയല്ല, അവന് ദൈവത്തിന്റെ സന്തതിയാണെന്ന് എനിക്ക് തെളിയിക്കണം! ലോകത്തെ ഏറ്റവും വലിയ കൈപ്പത്തിയുടെ ഉടമയായ എട്ടുവയസുകാരനെക്കുറിച്ച് പിതാവ് പറഞ്ഞത്
ജാര്‍ഖണ്ഡിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച ഖാലിം മുഹമ്മദ് എന്ന കുട്ടിയെകണ്ട് അവന്റെ മാതാപിതാക്കള്‍ക്ക് ആദ്യം ഞെട്ടലാണുണ്ടായത്. കാരണം ജനിക്കുമ്പോള്‍ തന്നെ മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് അവന്റെ കൈകള്‍ക്ക് അസാധാരണ വലുപ്പം ഉണ്ടായിരുന്നു. അവന്റെ വളര്‍ച്ചയ്ക്കൊപ്പം കൈകളും വളര്‍ന്നു. ഇപ്പോള്‍ എട്ടു വയസ്സുള്ള ഖാലിമിന്റെ കൈകള്‍ക്ക് ഭീമാകാരമായ വലുപ്പമാണ് ഉള്ളത്. ഇതോടെ ഗ്രാമീണര്‍ അവനെ ‘ചെകുത്താന്റെ സന്തതി’ എന്ന ഇരട്ടപ്പേരില്‍ വിളിക്കാന്‍ തുടങ്ങി. ‘അയല്‍വാസികളും കുടുംബക്കാരുമെല്ലാം ശാപം കിട്ടിയ കുട്ടിയായിട്ടാണ് അവനെ കാണുന്നത്. സ്കൂളില്‍ ചേര്‍ക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ല. മറ്റു കുട്ടികള്‍ അവനെ കണ്ടാല്‍ ഭയപ്പെടും എന്നാണ് അധ്യാപകര്‍ അതിനുള്ള കാരണമായി പറഞ്ഞത്.ഖാലിമിന്റെ പിതാവ് പറയുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമാണിത്. അവന്റെ കൈകള്‍ക്ക് എട്ടു കിലോയോളം ഭാരം വരും. കുട്ടിക്കാലം വലിയ പ്രശ്നമൊന്നും സൃഷ്ടിച്ചില്ലെങ്കിലും, വളരും തോറും ഖാലിമിന് ബുദ്ധിമുട്ടുകള്‍ കൂടിവന്നു. കുളിക്കാനും വസ്ത്രം ധരിക്കാനും…
Read Moreഅമ്മയാകാന്‍ സ്ത്രീയായി ജനിക്കണമെന്നില്ല! പരസ്യ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ ജീവിതം; ഗണേഷ് സാവന്ത് ഗൗരിയായതിങ്ങനെ
വിക്സ് കാംപെയിന്റെ ഭാഗമായി പുറത്തിറങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ അമ്മയുടെയും മകളുടെയും പരസ്യ ചിത്രം ലക്ഷക്കണക്കിനാളുകളുടെ കണ്ണ് നനയിച്ചിരുന്നു. എന്നാല്‍ അതേ പരസ്യ ചിത്രത്തിലെ അമ്മയും മകളും യഥാര്‍ഥ ജീവിതത്തിലും അമ്മയും മകളുമാണെന്നതാണ് സത്യം. ഗര്‍ഭപാത്രത്തിന്റെ സംരക്ഷണം അവകാശപ്പെടാനില്ലെങ്കിലും ആരുമില്ലാതെ ഒറ്റപ്പെട്ട പെണ്‍കുഞ്ഞിന് സ്നേഹപൂര്‍ണമായ നല്ല വിദ്യാഭ്യാസവും ജീവിതവും പകരുന്ന മാതൃത്വം. ആ പരസ്യം കണ്ടവരെല്ലാം സമ്മതിച്ചു. ‘ഒരമ്മ എന്നാല്‍ സ്ത്രീയായി ജനിക്കണമെന്നില്ല.’ പുരുഷനായി ജനിച്ച് പിന്നീട് സ്ത്രീയായും അമ്മയായും മാറിയ ഗൗരി സാവന്തിന്റെ കഥ ഇതാണ്. പൂനെയില്‍ ഒരു പോലീസുകാരന്റെ മകനായി ജനിച്ച ഗൗരി എന്ന ഗണേഷ് സാവന്ത് ഏറെ യാതനകള്‍ സഹിച്ചാണ് തന്റെ കുട്ടിക്കാലം കഴിച്ച് കൂട്ടിയത്. കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ ഉള്ളിലെ സ്ത്രീയെ ഗൗരി തിരിച്ചറിഞ്ഞത്. ആണ്‍കുട്ടികളുടെയൊപ്പം കളിക്കാന്‍ പോകാതെ ഗൗരി തന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബാല്യകാലം കഴിച്ചുകൂട്ടി. അച്ഛന് പോലും കളിയാക്കാനും അപമാനിക്കാനും തുടങ്ങി.…
Read Moreദുരാത്മാക്കളെ ഭയന്ന് മൃതദേഹങ്ങള്‍ വെട്ടിമുറിച്ചിരുന്ന ഒരു നാട്! പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങള്‍; ഇംഗ്ലണ്ടിലെ പാഴ്സി ഗ്രാമം അത്ഭുതമാവുന്നു
ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിനടുത്ത് വാറം പാഴ്സി എന്ന ഗ്രാമത്തില്‍ വര്‍ഷങ്ങളായി ആരും താമസിക്കുന്നില്ല. പ്രാചീന കാലത്ത് വിവിധ കൃഷികള്‍ ഇവിടെ നടന്നിരുന്നുവെങ്കിലും കാലം മാറിയതോടെ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമായി ഇത് മാറി. ഇതിനാല്‍തന്നെ ബ്രിട്ടീഷ് സാംസ്്കാരിക വകുപ്പിനു കീഴില്‍ ചരിത്രസ്മാരകങ്ങളുടെ ഉള്‍പ്പെടെ മേല്‍നോട്ട ചുമതലയുള്ള ഹിസ്റ്റോറിക് ഇംഗ്ലണ്ട് വിഭാഗവും സതാംപ്ടണ് സര്‍വകലാശാലയും സംയുക്തമായി ഇവിടെ പര്യവേക്ഷണം നടത്തുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു നാള് പ്രദേശത്തെ ഒരു കുഴിമാടം പരിശോധിച്ച അവര്‍ ഞെട്ടിപ്പോയി. അവിടെ നിന്നു ലഭിച്ച 137 എല്ലിന്‍കഷണങ്ങളിലും മാരകമായ മുറിവുകള്‍. അതും ആയുധങ്ങളാല്‍ സംഭവിച്ച മുറിവുകള്‍. ഏകദേശം 10 പേരുടെയെങ്കിലും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു അവ. അവര്‍ ജീവിച്ചിരുന്നതാകട്ടെ 11 -14-ാം നൂറ്റാണ്ടിനിടയിലും. ശരീരം കത്തിയും കോടാലിയുമെല്ലാം കൊണ്ട് കീറിമുറിച്ച് പല കഷ്ണങ്ങളാക്കിയതാണെന്ന ഉറപ്പും ആ എല്ലുകളുടെ വിദഗ്ധ പരിശോധനയില്‍ നിന്നു ലഭിച്ചു. നരഭോജികളായ ജനങ്ങളായിരുന്നു അവിടെ…
Read Moreകളക്ടര്‍ നിരക്ഷരരന്‍! രാഷ്ട്രപതി ആടുകളെ മേയിക്കാന്‍ പോയിരിക്കുന്നു; വിചിത്രമായ പേരുകളുമായി ഒരു ഗ്രാമം; രാജസ്ഥാനിലെ കാഞ്ഞാര്‍ സമുദായത്തിലെ ആളുകളെക്കുറിച്ചറിയാം
ഒട്ടുമിക്ക മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന കാര്യമാണ് തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് എന്ത് പേരിടണമെന്നത്. എന്നാല്‍ രാജസ്ഥാനിലെ ബൂംദി ജില്ലയിലെ ആളുകള്‍ ഇതുസംബന്ധിച്ച് അധികം തലപുകയ്ക്കാറില്ല. കാരണം വളരെ രസകരമായി കുട്ടികള്‍ക്ക് പേരിടാന്‍ ബഹുമിടുക്കരാണ് ഈ നാട്ടുകാര്‍. വായില്‍ വരുന്നതാണ് തങ്ങളുടെ കുട്ടികളെ ഇവര്‍ വിളിക്കുന്നത്. ബൂംദിയില്‍ റാം നഗര്‍ ഗ്രാമത്തില്‍ കാഞ്ഞാര്‍ സമുദായത്തില്‍ പെട്ട 500 ആളുകള്‍ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്. ഇവിടുത്തെ ആളുകള്‍ക്ക് എല്ലാം ഇയര്‍ന്ന റാങ്കില്‍ ഉള്ള പദവികളുടെയോ, ബ്രാന്‍ഡുകളുടെയോ പേരുകളാണ്. അതിലും വിചിത്രമായത് ഗ്രാമത്തിലെ ആളുകള്‍ നിരക്ഷരരാണ് എന്ന വസ്തുതയാണ്. ഇവരില്‍ പലരും സ്കൂളുകള്‍ കണ്ടിട്ട് പോലുമില്ലാത്തവരാണ്. ഈ ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ രാഷ്ട്രപതി ആടുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്, പ്രധാനമന്ത്രി ചന്തയില്‍ പോയിരിക്കുകയാണ് ഇങ്ങനെയൊക്കെ ആരെങ്കിലും പറയുന്നത് കേട്ടാല്‍ അത്ഭുതപ്പെടാനില്ല. കാരണം, ഇതൊക്കെയാണ് ഈ നാട്ടുകാര്‍ തങ്ങളുടെ മക്കള്ക്കിട്ടിരിക്കുന്ന പേര്. തീര്‍ന്നില്ല, മരുന്ന് വാങ്ങാന്‍…
Read More