വർക്കല: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശേരി സംഗീത നിവാസിൽ സംഗീത (17) ആണ് കൊല്ലപ്പെട്ടത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് സംഗീത. ചൊവ്വാഴ്ച രാത്രി സുഹൃത്ത് ഗോപു വീടിന് പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്നു തിരുവനന്തപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ പള്ളിയ്ക്കൽ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ സുഹൃത്തുമായിരുന്ന ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു നമ്പറിൽ നിന്ന് പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി സൗഹൃദം സ്ഥാപിച്ചു. അഖിൽ ആവശ്യപ്പെട്ട പ്രകാരമാണ് സംഗീത വീടിന് പുറത്തേയ്ക്ക് വന്നത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി…
Read More