തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ ഭര്‍ത്താവിനെതിരേ പരാതി നല്‍കി യുവനടി. വെള്ളിയാഴ്ച കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഭര്‍ത്താവും കൂട്ടാളികളും തടഞ്ഞെന്ന് കാണിച്ച് വര്‍ഷയെന്ന നടിയാണ് പൊലീസിന് പരാതി നല്‍കിയത്. വര്‍ഷയുടെ പരാതിയില്‍ ഭര്‍ത്താവും എംപിയുമായ അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് അനുഭവ് മൊഹന്തിയുടെയും രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെനന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വര്‍ഷയുടെ മുറിയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പോലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും വര്‍ഷ പറയുന്നു.
Read MoreTag: varsha
അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കിട്ടി ! എന്നാല്‍ ഇപ്പോള്‍ വരുന്നത് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍കോളുകള്‍;ലൈവില്‍ പൊട്ടിക്കരഞ്ഞ് വര്‍ഷ…
ദിവസങ്ങള്‍ക്കു മുമ്പ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമഭ്യര്‍ഥിച്ച വര്‍ഷ എന്ന യുവതിയ്ക്കു നേരെ നിരവധി ആളുകളാണ് സഹായ ഹസ്തവുമായി ചെന്നത്. 50 ലക്ഷത്തിനു മുകളില്‍ സഹായധനം ലഭിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇതേ യുവതി ഫേസ്ബുക്ക് ലൈവില്‍ വീണ്ടുമെത്തിയത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അന്ന് സഹായിക്കാന്‍ ഒപ്പം നിന്നവര്‍ ഇന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് വര്‍ഷ പൊട്ടിക്കരയുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വീഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ. അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു…
Read More