ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ ചുവടുറപ്പിച്ച നടിയാണ് സാറ അലി ഖാന്. എന്നാല്‍ ബോളിവുഡിലെ നായകന്മാര്ക്കിടയില് സാറ ഒരു ഭീകരജീവിയാണ്. സാറയ്ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്കിയെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന് വരുണ്‍ ധവാന്. കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിലാണ് വരുണും സാറയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ വന്നപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍. വരുണും സാറയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്പര്‍ വണ്‍. നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലുമാണ് വരുണിന് മുന്നറിയിപ്പുമായി എത്തിയത്. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതോടെ അവര്‍ എന്താണ് പറഞ്ഞത് എന്നായി സാറയുടെ ചോദ്യം. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രൊമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ…
Read More