കോട്ടയം: തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ ആദ്യാവസാനംവരെ പങ്കെടുത്ത മന്ത്രി വി.എന്‍. വാസവന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബുധനാഴ്ച രാവിലെ 7.10ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുമ്പോള്‍ വ്യാഴാഴ്ച്ച രാവിലെ 10.30കഴിഞ്ഞിരുന്നു. നേരത്തോടു നേരത്തിലധികംനീണ്ട യാത്ര പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. വിലാപയാത്രയില്‍ ഞാന്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയം കലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആയതുകൊണ്ടുതന്നെയാണ്. അത് ഒരു സംസ്കാരമാണ്, ഇത് കേരള രാഷ്ട്രീയത്തില്‍ എല്ലാവരിലും വളര്‍ന്നുവരേണ്ട ഒന്നാണ്.ഒന്നര ദിവസത്തിലധികം നീണ്ട ആ യാത്രയില്‍ ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ കഴിഞ്ഞിരുന്നില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടിമാത്രമാണു വാഹനത്തില്‍നിന്നു പുറത്തിറങ്ങിയത്. തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ ചെറുതും വലിതുമായ ആള്‍ക്കൂട്ടം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു. കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി…
Read MoreTag: vasavan
കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം ! ‘സാംസ്കാരിക’ മന്ത്രി വാസവന്റെ ആക്ഷേപ പരാമര്‍ശം വിവാദമാകുന്നു…
നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സാംസ്കാരിക മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന് ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന് പറഞ്ഞു.
Read More