വാസക്ടമി(പുരുഷ വന്ധ്യംകരണം) നിരോധിച്ച് ഇറാന്. 2050 എത്തുമ്പോഴേക്കും രാജ്യത്തിന്റെ മൂന്നിലൊന്ന് ജനങ്ങളും 60 മുകളില്‍ പ്രായമുള്ളവരായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന് എങ്ങനെയും ജനസംഖ്യ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ എട്ടുകോടി ജനസംഖ്യയുള്ള ഇറാന് 2050ല്‍ ജനസംഖ്യ ഇരട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദി ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇറാനിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ഇനി മുതല്‍ വാസക്ടമിയോനടത്തുകയോ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യാ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ‘ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണ് ഉള്ളത്. അത്, ജനസംഖ്യാ വര്‍ധന നിലനിര്‍ത്താന്‍ ആവശ്യമായ 2.2 ല്‍ താഴെയാണ്’ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമീദ് ബരാകതി വ്യക്തമാക്കി. നിലവിലെ തോത് അനുസരിച്ച്…
Read More