മലയാളത്തില്‍ ഹീറോയിസത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ദേവാസുരം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവും സൂപ്പര്‍ഹിറ്റായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയത് വസുന്ധര ദാസ് ആയിരുന്നു.നെപ്പോളിയന് അവതരിപ്പിച്ച മുണ്ടയ്ക്കല്‍ ശേഖരന്റെ മകളായ ജാനകി എന്ന കഥാപാത്രമായാണ് താരം രാവണപ്രഭുവില്‍ വേഷമിട്ടത്. ഒരു നടി എന്നതിലുപരി ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ് വസുന്ധര ദാസ്. തമിഴ്നടന്‍ അര്ജ്ജുന് നായികനായി എത്തിയ മുതല്‍വനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്. ഏ ആര് റഹാമാന്റെ സംഗീതത്തില്‍ പാട്ടുപാടാനെത്തിയ വസുന്ധര ദാസിനെ അഭിയരംഗത്തേക്ക് എത്തിച്ചതും ഏആര്‍ റഹ്മാന് തന്നെ ആയിരുന്നു. ഏആര്‍ റഹ്മാന് സംഗീതത്തില്‍ വസുന്ധര ദാസ് പാടിയ ഷക്കാലക്ക ബേബി എന്ന ഗാനം ഇന്നും ഹിറ്റാണ്. കമല്ഹാസന് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹേ റാം…
Read More