കടുത്തുരുത്തി: പുരയിടത്തിൽ കണ്ടെത്തിയ മൂര്‍ഖനെയും കുഞ്ഞുങ്ങളെയും വാവ സുരേഷെത്തി പിടികൂടി. പാലകരയില്‍ തെക്കേടത്ത് വീട്ടുകാരുടെ പുരയിടത്തില്‍നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. പുരയിടത്തിൽ കഴിഞ്ഞദിവസം പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. തുടര്‍ന്ന് പറമ്പിന്റെ ഉടമ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. പറമ്പിലെ മാളത്തില്നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെയും കുഞ്ഞുങ്ങളെയും വനത്തില്‍ വിടുമെന്ന് വാവ സുരേഷ് അറിയിച്ചു.
Read MoreTag: vava suresh
വാവാ നിങ്ങളുടെ വലിയ മനസിന് ബിഗ് സല്യൂട്ട് ! പാമ്പു കടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് വീടുവെച്ചു നല്കാന് വാവാ സുരേഷ്…
നിസ്വാര്‍ഥ സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ് വാവാ സുരേഷ്. കേരളത്തിലങ്ങോളമിങ്ങോളം എത്തി പാമ്പുകളെ പിടികൂടുകയും കാട്ടില്‍ വിടുകയും ചെയ്യുന്നതിന് യാതൊരു പ്രതിഫലവും വാങ്ങുന്നയാളല്ല വാവ. കേരളത്തെ നടുക്കിയ ഉത്രാ കൊലക്കേസില്‍ കേസ് തെളിയാന്‍ പോലും കാരണമായത് വാവാ സുരേഷിന്റെ നിഗമനങ്ങളും വെളിപ്പെടുത്തലുകളും ആണ്. നല്ല ഒരു മനുഷ്യസ്നേഹി കൂടിയായ വാവ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച ഈ മനുഷ്യന് ഇപ്പോഴും തന്റെ കൊച്ചു വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ വാവയുടെ നന്മ നിറഞ്ഞ മനസ്സ് കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഈ മാസം ആദ്യമാണ് പത്തനാപുരംകാരി പത്തു വയസ്സുള്ള ആദിത്യ എന്ന കുട്ടി വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ചത്. മണ്‍കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ വീട്ടില്‍ ടാര്‍പോളിന്‍ പൊതിഞ്ഞ് മേല്‍ക്കൂരയില്‍ ആണ് ആദിത്യയും കുടുംബവും താമസിച്ചിരുന്നത് പൊടിപാറുന്ന മണ് തറയില്‍ പായ വിരിച്ച് ഉറങ്ങാന്‍ കിടന്ന…
Read Moreമുട്ട വച്ച് വിരിയിച്ചത് കോഴിക്കുഞ്ഞുങ്ങളെയല്ല നല്ല ഉഗ്രന്‍ ‘മൂര്‍ഖന്‍ കുഞ്ഞുങ്ങളെ’ ! പാമ്പിന് മുട്ടകള്‍ വീട്ടില്‍ വിരിയിച്ച് വാവ സുരേഷ്…
പാമ്പിനെ പിടിക്കാന്‍ മാത്രമല്ല പാമ്പിന്മുട്ട വീട്ടില്‍ വച്ച് വിരിയിക്കാനും തനിക്ക് കഴിയുമെന്നും വാവ സുരേഷ് തെളിയിച്ചിട്ടുണ്ട്. മാളങ്ങളില്‍ നിന്ന് പാമ്പിനെ പിടികൂടുമ്പോള്‍ ചിലപ്പോള്‍ മുട്ടകളും കിട്ടാറുണ്ട്. അതിനെ വീട്ടില്‍ കൊണ്ടുവന്ന് വിരിയിച്ച് കാട്ടില്‍ കൊണ്ടു പോയി വിടുകയാണ് വാവ ചെയ്യുന്നത്. ഇരുപതിനായിരത്തിലേറെ പാമ്പിന് മുട്ടകളെ തന്റെ വീട്ടില്‍ വാവ സുരേഷ് വിരിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും അത് തുടരുന്നു. ഇത്തവണ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് വാവ വിരിയിച്ചത്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഇരുപത് മുതല്‍ മുപ്പത് സെന്റീമീറ്റര്‍ വരെ നീളം കാണും, വിഷ ഗ്രന്ഥികളുമായാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങളുടെ ജനനം. അതിനാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ വളരെ പെട്ടെന്ന് സാധിക്കും. മൂര്‍ഖന്‍ പാമ്പുകള്‍ സാധാരണയായി പത്തു മുതല്‍ മുപ്പതു മുട്ടകള്‍ വരെ ഇടാറുണ്ട് 48 മുതല്‍ 69 ദിവസങ്ങള്‍ക്ക് ശേഷമാണ് മുട്ട വിരിയുന്നത്.
Read Moreമറ്റൊന്നും ആലോചിക്കാനോ ആരുടെയെങ്കിലും സഹായം തേടാനോ ഉള്ള സമയമുണ്ടായിരുന്നില്ല ! പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങള്‍ക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു;കോവിഡ് കാലത്തും കര്‍മനിരതനായി വാവ സുരേഷ്…
പാമ്പു പിടിത്തം മാത്രമല്ല വാവ സുരേഷിനെ മലയാളികളുടെ പ്രിയപ്പെട്ടവനാക്കുന്നത് സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടിയാണ്. അണലിയുടെ കടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും മടങ്ങിയെത്തിയ വാവ ഇപ്പോള്‍ സേവനപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. മുമ്പ് പ്രളയകാലത്തും വാവ സുരേഷ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ലോക് ഡൗണ്‍കാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോഴും ആവശ്യക്കാരെ സഹായിക്കുകയാണ് വാവ. ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നതെന്ന ആമുഖത്തോടെ ഇന്ന് ചെയ്ത നന്മയുടെ കഥ വാവ സുരേഷ് വെളിപ്പെടുത്തുകയാണ്. 25 കുടുംബങ്ങളുടെ കണ്ണീര് തുടച്ച കഥയാണ് വാവ പങ്കുവച്ചത്. വാവ സുരേഷ് പോസ്റ്റ് ഇങ്ങനെ നമസ്കാരം???? ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതിനുവേണ്ടിയാണ് ഈ ഓട്ടം. ഇന്നലെ (04/04/20)എന്റെ ജീവിതത്തിലെ ഒരു നല്ല ദിനമായിരുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത് ‘പാടം’ എന്ന സ്ഥലത്തു…
Read Moreഅപകടനില തരണം ചെയ്തതായി പറയാൻ സാധിക്കില്ല; രക്ത അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴി യുന്ന പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സുരേഷ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. ശക്തമായ കടിയേറ്റത് ശരീരത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഹൃദയമിടിപ്പിൽ വ്യത്യാസം കാണുന്നുണ്ട്. അപകടനില തരണം ചെയ്തതായി പറയാൻ സാധിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമ്മദ് അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് പത്തനാപുരം ഭാഗത്ത് പാമ്പിനെ പിടിച്ചതിനു ശേഷം അതിനെ നാട്ടുകാർക്കു മുമ്പിൽ വീണ്ടും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്.
Read Moreഒറ്റപ്പെടുത്തലിലും സംഘടിത വിമര്‍ശനങ്ങളിലും മനംനൊന്ത് വാവാ സുരേഷ് പാമ്പുപിടിത്തം അവസാനിപ്പിക്കുന്നു;ശേഷിക്കുന്ന കാലം മേസ്തിരിപ്പണി ചെയ്തു ജീവിക്കും; വിമര്‍ശകര്‍ക്ക് പാമ്പുകളേക്കാള്‍ വിഷമെന്ന് വാവ…
തിരുവനന്തപുരം: പാമ്പുകളുടെ ഉറ്റകൂട്ടുകാരന് എന്നറിയപ്പെടുന്ന വാവ സുരേഷ് പാമ്പുപിടിത്തം മതിയാക്കുന്നു. തനിക്കെതിരെയുള്ള സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ വാവ പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ പാമ്പുപിടുത്തം മതിയാക്കുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഇദ്ദേഹം വിഷപാമ്പുകളെ പിടിച്ചിരുന്നത്. ലോകപ്രശസ്ത വൈല്‍ഡ് ലൈഫ് ചാനലുകളായ ഡിസ്കവറി, അനിമല്‍ പ്ലാനറ്റ് എന്നിവയില്‍ പോലും വാവയുടെ പാമ്പു പിടിത്തം വാര്‍ത്തയായിരുന്നു. നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് ഈ മേഖലയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച്…
Read Moreവാവയുടെ പിടിയിലായെന്നറിഞ്ഞിട്ടും വായിലാക്കിയ ചേരയെ വിടാതെ രാജവെമ്പാല ! കടുത്ത പോരാട്ടത്തിനൊടുവില്‍ വാവ സുരേഷിനു മുമ്പില്‍ കീഴടങ്ങിയത് കൂറ്റന്‍ രാജവെമ്പാല
സീതക്കുഴി(സീതത്തോട്): വീറോടെ കൂറ്റന്‍ രാജവെമ്പാല ആക്രമിക്കാന്‍ തിരിഞ്ഞെങ്കിലും പാമ്പുകളുടെ തോഴന് വാവ സുരേഷ് പതറിയില്ല. വാവയുടെ കൈയടക്കത്തിനും ധൈര്യത്തിനും മുന്നില്‍ രാജവെമ്പാല പത്തിമടക്കി. വാവ പിടികൂടുന്ന 148-ാമത്തെ രാജവെമ്പാലയായിരുന്നു ഇന്നലെ ചെറുത്തുനില്‍പ്പിനു ശേഷം കീഴടങ്ങിയത്. പത്തനംതിട്ട സീതത്തോട്, സീതക്കുഴിയില് വാര്യത്ത് രാജുവിന്റെ വീട്ടില്‍നിന്നുമാണ് വാവ സുരേഷ് 14 അടി നീളമുള്ള രാജവെന്പാലയെ പിടികൂടിയത്. മലവെള്ളത്തില്‍ എത്തിയതായിരിക്കാം പാമ്പ് എന്നാണ് നിഗമനം. ഞായറാഴ്ച പള്ളിയില്‍ പോയി ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ വിറകുപുരയില്‍ അപകടകാരിയായ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു. അവര്‍ വാവ സുരേഷിനെ വിവരം അറിയിച്ചു. പ്രളയദുരിതത്തില്‍ അകപ്പെട്ട വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി വാവ സുരേഷ് റാന്നി മേഖലയില്‍തന്നെ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. രാജവെമ്പാലയെ കണ്ടെന്ന വിവരം കിട്ടിയതോടെ വൈകുന്നേരം നാലോടെ ഫോറസ്റ്റുകാര്‍ക്കൊപ്പം വാവ സ്ഥലത്തെത്തി. വാര്‍ത്ത പ്രചരിച്ചതോടെ കാഴ്ചക്കാരുടെയും ഒഴുക്കായി.…
Read More