കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 28 ദിവസം ഐസിയുവില്‍ കോമയില്‍ കിടന്ന നഴ്സിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് വയാഗ്ര. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടര്‍മാര്‍ നല്കിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരുടെ ജീവന് രക്ഷിച്ചത്. വയാഗ്ര നല്‍കിത്തുടങ്ങിയതോടെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു. ഒക്ടോബര്‍ 31 -നാണ് യുകെയിലെ ലിങ്കണ്‍ഷെയര്‍ സ്വദേശിയായ മോണിക്ക അല്‍മെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ലിങ്കണ് ഷെയര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്പെഷ്ലിസ്റ്റ് റെസ്പിറേറ്ററി നഴ്സ് ആയ മോണിക്ക രണ്ടു വാക്സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു. ആസ്മാരോഗികൂടിയായ മോണിക്കയെ നവംബര്‍ 9 -ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് 16 -ന് അവരെ ഇന്‍ഡ്യൂസ്ഡ് കോമയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി…
Read More