ചിങ്ങവനം: പെരുനാളിനുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അടിപിടിയും വീടുകയറിയുള്ള ആക്രമണവും നടത്തിയ സംഭവത്തിലെ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമായ മലകുന്നം തടത്തിൽപറന്പിൽ അനന്തു (അപ്പു-25) ഒളിവിൽ. സംഭവത്തിൽ പത്തു പ്രതികളാണുള്ളത്. ഇതിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. കുറിച്ചി മലകുന്നം സ്വദേശികളായ ജോസി ജോസ്(28), എബിൻ വർഗീസ്(21), അലൻ തോമസ്(20) എന്നിവരെയാണു ചിങ്ങവനം എസ്ഐ സ്പെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലകുന്നത്തുള്ള പള്ളിയിലെ പെരുനാളിനുപോയ മലകുന്നം ഇലഞ്ഞിയിൽ സന്ദീപും(27) അനന്തുവുമായി പകൽ വാക്കുതർക്കമുണ്ടായി. കോഴിക്കോട് ജോലി ചെയ്തിരുന്ന സന്ദീപിന്റെ മോതിരംമാറൽ ഞായറാഴ്ചയായിരുന്നു. ചടങ്ങു കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളുമായി വഴിയിൽ സംസാരിച്ചു നിൽക്കുന്പോൾ അതുവഴി ബൈക്കിൽ വന്ന അനന്തു ഭീഷണി മുഴക്കുകയും തുടർന്നു വഴക്കുണ്ടാക്കുകയും ചെയ്തു. അവിടെനിന്നു…
Read MoreTag: vayanad mardanam
അമ്പലവയലിൽ നടുറോഡിൽ യുവാവിനും യുവതിക്കും മർദനമേറ്റ സംഭവം; സജീവാനന്ദനൊപ്പം ശല്യം ചെയ്ത ഒരാൾക്കൂടി അറസ്റ്റിൽ
കൽപ്പറ്റ: അന്പലവയൽ ടൗണിൽ യുവതിയെയും യുവാവിനെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറാണ് പിടിയിലായത്. ഇയാളെ തിരുവനന്തപുരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കുമാറിന്റെ അറസ്റ്റ് ഇന്ന് സ്റ്റേഷനിൽ എത്തിച്ചു രേഖപ്പെടുത്തും. യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കേസിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെയും പ്രതി ചേർത്തിരുന്നു. യുവതിയെ ശല്യം ചെയ്തതിനും സംഭവത്തിന് കൂട്ടുനിന്നതിനും രണ്ടുപേരെക്കൂടി പോലീസ് പ്രതിചേർത്തിരുന്നു. സംഭവം നടന്ന് 11 ദിവസത്തിന് ശേഷവും മുഖ്യപ്രതി സജീവാനന്ദനെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ യുവതിയെയും യുവാവിനെയും മർദ്ദിച്ച സജീവാനന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
Read Moreഅമ്പലവയലിൽ റോഡിൽ യുവതിക്കും യുവാവിനും മർദനമേറ്റ സംഭവം: സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
വയനാട്: അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മർദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തി. യുവതിയുടേയും യുവാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ശക്തമായ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത്. നേരത്തെ പോലീസ് കോയമ്പത്തൂരിലെത്തി യുവതിയേയും യുവാവിനെയും നേരിൽക്കണ്ട് മൊഴി എടുത്തിരുന്നു. ഇവർ താമസിച്ച അമ്പലവയലിലെ ലോഡ്ജിൽ പ്രതിയായ സജീവനന്ദനും എത്തിയിരുന്നു. ഇവിടെവച്ച് ശല്യപ്പെടുത്തിയ സജീവാനന്ദൻ പിൻതുടർന്ന് ആക്രമിച്ചെന്നാണ് യുവതി നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. കേസിൽ രണ്ടു പേരെ കൂടി പോലീസ് പ്രതിചേർക്കുകയും ചെയ്തു. പ്രദേശവാസികളായ രണ്ടു പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
Read Moreനടുറോഡിൽ ദമ്പതികൾക്ക് മർദനമേറ്റ സംഭവം; സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായി സൂചന; ജാമ്യം തേടി വക്കീൽ മുഖേന അപേക്ഷ നൽകി പ്രതിയും
കൽപ്പറ്റ: അന്പലവയലിൽ യുവതിയേയും യുവാവിനേയും മർദ്ദിച്ച സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായി സൂചന. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. പ്രതി സജീവാനന്ദന്റെ മൊബൈൽഫോണ് സ്വിച്ച് ഓഫ് ആയതിനാൽ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ പ്രതിയുടെ വീട്ടിലും ബന്ധിവീടുകളിലും പോലീസ് എത്തിയിരുന്നു. ഇതിനിടെ പ്രതി സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായാണ് സൂചന. പ്രതിയുടേയും സുഹൃത്തുക്കളുടേയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ടിപ്പർ ഡ്രൈവറായ പ്രതി കർണാടകയിലെ ബന്ധങ്ങൾ ഉപയോഗിച്ച് അവിടെ ഒളിവിൽ കഴിയുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സജീവാനന്ദ് മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. കൽപ്പറ്റ സെഷൻസ് കോടതിയിൽ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
Read Moreഒളിവിലിരുന്ന് സജീവമായി സജീവാനന്ദൻ; നടുറോഡിൽ ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി
വയനാട്: വയനാട് അന്പലവയലിൽ ദന്പതികളെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിലാണ് കേസിലെ പ്രതി സജീവാനന്ദൻ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. സംഭവം നടന്നു നാലു ദിവസത്തിനുശേഷവും സജീവാനന്ദനെ പിടികൂടാനും മർദനത്തിരയായവരോടു വിശദാംശങ്ങൾ തേടാനും പോലീസിന് കഴിഞ്ഞിട്ടില്ല. സജീവാനന്ദൻ ജില്ല വിട്ടതായി പോലീസ് സംശയിക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡിൽ മർദനമേറ്റത്. എന്നാൽ ചൊവ്വാഴ്ച രാവിലെ മാത്രമാണ് അക്രമം നടത്തിയ അന്പലവയൽ പായിക്കൊല്ലി സജീവാനന്ദന് എതിരേ പോലീസ് കേസെടുക്കുന്നത്. ടിപ്പർ ഡ്രൈവറാണ് പ്രതി. സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തിൽ എത്തിയതിനു പിന്നാലെയാണ് ദന്പതികളും സജീവാനന്ദനുമായി വഴക്കുണ്ടായത്. ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നു. ദന്പതികളിൽ ഭർത്താവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കരണത്തടിച്ചു.…
Read More