കപടസദാചാരത്തിന്റെയും ദുര്‍വ്യാഖ്യാനത്തിന്റെയും ലോകത്ത് അഭിരമിക്കുന്ന നിരവധി ആളുകള്‍ ഈ സമൂഹത്തിലുണ്ട്. ഇത്തരക്കാരെ പൊളിച്ചടുക്കുന്നതാണ് ‘വഴുതന’ എന്ന ഹ്രസ്വചിത്രം. രചന നാരായണന്‍ കുട്ടി, തട്ടിയും മുട്ടിയും ഫെയിം ജയകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലക്‌സ് ആയൂര്‍ സംവിധാനം ചെയ്ത വഴുതന യൂട്യൂബില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ബാലതാരം ദേവപ്രിയയും ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുള്ള സംവിധയകാന്‍ ആണ് അലക്സ് ആയൂര്‍. ചിത്രത്തിനു ആശംസകളുമായി ചലച്ചിത്ര രംഗത്തു നിന്നും തമിഴ് നടന്‍ വിജയ് സേതുപതി, ശ്രീനിവാസന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ നടി അനുശ്രീയും പോസ്റ്റര്‍ സൈജു കുറുപ്പുമാണ് റിലീസ് ചെയ്തത്. അജിത്തിന്റെ വിശ്വാസം അടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍…
Read More