കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്ന് സതീശൻ പറഞ്ഞു. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്കുമാറിന്…
Read MoreTag: vd satheeshan
കാപ്പ പ്രതികളുടെ കേക്ക് മുറിയാഘോഷം; കാപ്പ എന്ന് എഴുതിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിൽ; കടുത്ത പരിഹാസവുമായി വി.ഡി. സതീശൻ
തുമ്പമൺ: കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയെ അടക്കം വരിഞ്ഞുമുറുക്കി ബിജെപി ആനുകൂല്യങ്ങൾ നേടിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തുമ്പമൺ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ അഴിമതി നടത്തുകയും ഭരണത്തിലെ കെടുകാര്യസ്ഥതയിൽ ബാങ്ക് അടച്ചുപൂട്ടിക്കുകയുമെന്നത് സിപിഎമ്മിന്റെ നയമായി മാറിയിരിക്കുകയാണ്. ബാങ്കുകളുടെ ഭരണം കൈവിട്ടു പോകാനും അവർ സമ്മതിക്കില്ല. ഇതിന്റെ ഭാഗമായുണ്ടാകുന്ന ഭവിഷ്യത്തുകളിൽ പ്രതിസ്ഥാനത്തെത്തുന്ന സിപിഎമ്മുകാർ രക്ഷപ്പെടുന്നതിനായി എന്ത് ഹീനമാർഗവും പ്രയോജനപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു. സിപിഎം ഗുണ്ടകളാണ് പോലീസിന്റെ പിന്തുണയോടെ തുമ്പമണ്ണിൽ അക്രമം കാണിച്ചത്. 2016 മുതൽ യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 21 ബാങ്കുകളാണ് ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ പിടിച്ചെടുത്തത്. പത്തനംതിട്ടയിൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത്.…
Read Moreപിണറായി വിജയന് ബിജെപി സർക്കാരുമായി ഒത്തുകളിയും അന്തർധാരയും; എല്ലാത്തിന്റെയും ഇടനിലക്കാരൻ ആരെന്ന പേര് വെളിപ്പെടുത്തി വി.ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് 57800 കോടി രൂപ കിട്ടാനുണ്ടെന്ന് സർക്കാർ പറയുന്നത് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സർക്കാരുമായി ഒത്തുകളിയും അന്തർധാരയുമുണ്ട്. മുഖ്യമന്ത്രിക്കെതിരെയും എസ്എഫ്ഐഒയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ ഊതിവീർപ്പിച്ച പല കണക്കുകൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. നിയമസഭയിൽ ഒരു കണക്കും പുറത്ത് മറ്റൊരു കണക്കുമാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ സർക്കാരിന്റെ കള്ളക്കണക്ക് പ്രതിപക്ഷം പൊളിച്ചടുക്കിയതാണ്. കേന്ദ്രത്തിന്റെ അവഗണന പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ച് വയ്ക്കാൻ ജനങ്ങളെ കബളിപ്പിക്കുന്ന സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ കേന്ദ്രസർക്കാരിനെതിരെ നടത്തിയ സമരത്തെ പിന്തുണയ്ക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും അഡ്ജസ്റ്റ്മെന്റ് നടക്കുകയാണ്.…
Read Moreകോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം; നവംബർ 11ന് എറണാകുളത്ത് സമാപിക്കും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ഉച്ചകഴിഞ്ഞ് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടർന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിലും നേതാക്കൾ പങ്കെടുക്കും. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും നേതാക്കൾ കേൾക്കും.ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിൽ പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പര്യടനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. പര്യടനം നവംബർ 11ന് എറണാകുളത്ത് അവസാനിക്കും.
Read Moreഎഐ കാമറ പദ്ധതിയില്‍ വന്‍ അഴിമതി; എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികൾ; എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം:എഐ കാമറ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എസ്ആര്‍ഐടി കമ്പനിക്ക് കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. എല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്ന് ചേരുന്നതെന്നും സതീശന് . എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ കമ്പനിക്ക് മേഖലയില്‍ ഒരു മുന്‍ പരിചയവുമില്ല. ധനവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് ഇവര്‍ ബംഗളൂരു കേന്ദ്രീകൃതമായ എസ്ആര്‍ഐടി കമ്പനിക്ക് ഉപകരാര്‍ നല്കി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് പോലും അറിയില്ലെന്നും സതീശന് പറഞ്ഞു. ഒരു കാമറയ്ക്ക് 9.5 ലക്ഷം രൂപയായെന്ന വാദം തെറ്റാണ്. കമ്പനി സ്ഥാപിച്ചിട്ടുള്ള കാമറകള്‍ക്ക് അതിന്റെ പത്തിലൊന്ന് വില പോലുമില്ല. ഇതിലും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമറകള്‍ സ്ഥാപിക്കാമായിരുന്നു. ഇതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂര്‍ണമായി വാങ്ങാന്‍ കിട്ടുന്ന കാമറ…
Read Moreബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുന്നു; രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വി.ഡി. സതീശൻ
കൊച്ചി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നുവെന്നു സതീശൻ കുറ്റപ്പെടുത്തി.
Read Moreവാക്കുകൾകൊണ്ട് പോരാടി പിണറായിയും സതീശനും; മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
Read Moreഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി. സതീശന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിഷേധിക്കുന്ന കെഎസ്യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന് മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശന് ചോദിച്ചു. സിപിഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമ്മെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നും ആകാശ് വാ തുറന്നാൽ പലരും കുടുങ്ങും.…
Read Moreഎം.വി. ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായില്ല; ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമെന്ന് വി.ഡി സതീശന്
കണ്ണൂർ: എം.വി. ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായി. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് വി.ഡി. സതീശന്. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു. കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പോലീസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങി പോയത്.
Read Moreസ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം; കാക്ക പറന്നാൽ പോലും പേടിക്കുന്ന മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം. പൊതുജനങ്ങളുടെ വഴിയടച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്നും ജനങ്ങളെ എന്തിനാണ് ബന്ദിയാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇത്തരം നടപടി ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കറുപ്പ് പേടിയായിരുന്നു മുഖ്യമന്ത്രിക്ക്, ഒരിക്കൽ കാക്ക പറന്നത് പേടിച്ചാണ് സുരക്ഷ ശക്തമാക്കിയതെന്നും സതീശൻ പരിഹസിച്ചു.
Read More