തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒറ്റയടിക്ക് പിന്‍വലിക്കാന്‍ സര്‍ക്കാരിനു ജാള്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതുകൊണ്ടാണ് ഘട്ടം ഘട്ടമായി പദ്ധതി പിന്‍വലിക്കാനുള്ള നടപടികള്‍ തുടരുന്നത്. പദ്ധതി അവസാനിപ്പിക്കുമെങ്കില്‍ നല്ല കാര്യമാണെന്നു സതീശന് പറഞ്ഞു. അതല്ല പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ സമരം തുടരും. കെ റെയിലിന്റെ ഒരു നടപടിക്രമങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു. വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സതീശന് വിമര്‍ശിച്ചു. അദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വിവിധ സമരങ്ങളില്‍നിന്ന് ഉണ്ടായ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: vd satheeshan
ഗ്രൂപ്പില്ലാതെ എന്തോന്ന് വലതുപക്ഷം; വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ഈരാറ്റുപേട്ടയിൽ ഫ്ളക്സ്; കോട്ടയത്ത് കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു
കോട്ടയം: ശശി തരൂരിന്റെ പേരിൽ ഉയർന്ന വിവാദത്തിൽ കോട്ടയം ജില്ലയിലെ കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നതാണ് ഒടുവിലത്തെ സംഭവം. തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി വിചാർ വിഭാഗ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണു ബോർഡ് സ്ഥാപിച്ചത്.കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്നു കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന ശശി തരൂർ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്നു നൽകുമെന്നാണു കരുതുന്നത്. ഇതിനിടയിലാണു ഈരാറ്റുപേട്ടയിൽ വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങൾ ജില്ലയിൽ നിർജീവമാണെന്നുള്ള ആരോപണം ഇതൊടൊപ്പം ഒരുവിഭാഗം ഉയർത്തുന്നുണ്ട്.
Read Moreമുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല ! ഭരണമുള്ളതു കൊണ്ടു മാത്രമാണ് മര്യാദയ്ക്കിരിക്കുന്നതെന്ന് എംഎം മണി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
Read Moreസംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മലബാര്‍ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക്…
Read Moreഡിവൈഎഫ്ഐയുടെ ഏക ജോലി പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരണ ക്യാപ്സൂളിറക്കുക എന്നതാണെന്ന് വി.ഡി. സതീശൻ
കൊച്ചി: ഡിവൈഎഫ്ഐയെ രൂക്ഷമായി വിമശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഡിവൈഎഫ്ഐ വിദൂഷക സംഘമാണെന്നും അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘമാണെന്നും സതീശന് കുറ്റപ്പെടുത്തി. നേരത്തെ പാര്‍ട്ടി പുറത്താക്കിയ അര്ജുന് ആയങ്കിക്ക് വേണ്ടി എന്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി പല പ്രാവശ്യം പത്രസമ്മേളനം നടത്തുന്നതെന്നും സതീശൻ ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഏക ജോലി പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരണ ക്യാപ്സൂളിറക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreസുധാകരനെ സിപിഎം ഭയക്കുന്നു; വിവാദങ്ങളിലൂടെ മരംമുറി വിഷയം മറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്നും ജനംപ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. വാർത്താ സമ്മേളനത്തിന്റെ സമയം മുഖ്യമന്ത്രി ദുരപയോഗം ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പ്രവർത്തിക്കുകയാണെന്നും സതീശൻ പറഞ്ഞു. സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനെ സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കൾ അദ്ദേത്തിനെതിരെ തിരിഞ്ഞത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. ഇത് ഇവിടെ അവസാനിക്കട്ടെ. വനംകൊള്ള വിഷയത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreവിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ല; പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തിന് വിഡി സതീശന്റെ പ്രതികരണം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ആൾക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതേ സമയം ഇക്കാര്യത്തിൽ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാൻ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല. എന്നാൽ ഇത്തരത്തിൽ ആളുകൾ കൂടുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാർശത്തെപ്പറ്റിയും വി.ഡി.സതീശൻ പ്രതികരിച്ചു. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreസഭയിൽ എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയം; ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കുന്നതിനിടെ ഇടപെടാൻ ശ്രമിച്ച എ.എൻ. ഷംസീറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് ഷംസീറിന്റെ പ്രതികരണം സതീശനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാൻ ഷംസീറിനെ സ്പീക്കർ ഏൽപ്പിച്ചിട്ടുണ്ടോ. എങ്ങനെ നിയമസഭയിൽ സംസാരിക്കണമെന്ന് ഷംസീര്‍ തനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടയ്ക്കു കയറി സംസാരിക്കാൻ മുൻ മന്ത്രി കെ.ടി. ജലീൽ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വഴങ്ങില്ലെന്ന് സതീശൻ പറഞ്ഞു. ഇതിന് ഷംസീര്‍ നടത്തിയ പ്രതികരണമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.
Read Moreപുത്തരിക്കണ്ടം പ്രസംഗം പോലെ; ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല; കണക്കുകളിലെ അവ്യക്തത ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമർശിച്ചു. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റിന്റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണ്. അധിക ചെലവ് 1715 കോടിയെന്നാണ് പറഞ്ഞിരിക്കുന്നത്. 20,000 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കഴിഞ്ഞ ഉത്തേജക പാക്കേജ് പിഡബ്ല്യുഡി കരാറുകാരുടെ കുടിശിക തീർക്കാനും പെൻഷൻ കുടിശിക തീർക്കാനുമാണ് ഉപയോഗിച്ചത്. അത് സർക്കാറിന്റെ ബാധ്യതയാണ്. അതെങ്ങനെ ഉത്തേജക പാക്കേജായെന്ന് ഞങ്ങൾക്ക് അത്ഭുതമാണ്.ബജറ്റിന്റെ എസ്റ്റിമേറ്റിൽ പുതിയതായി പ്രഖ്യാപിക്കപ്പെട്ട 20,000 കോടി ഇല്ല. എസ്റ്റിമേറ്റാണ് ശരിയായ ബജറ്റ്. കഴിഞ്ഞ കാര്യങ്ങൾ ബജറ്റിൽ അവതരിപ്പിക്കേണ്ടതില്ല. വരാൻ പോകുന്ന കണക്കുകളാണ്…
Read Moreപത്തിടത്ത് തീരം ശോഷിക്കുന്നെന്ന് മുഖ്യമന്ത്രി; കഴിഞ്ഞ അഞ്ച് വർഷം എന്തു ചെയ്തെന്ന് പ്രതിപക്ഷ നേതാവ്; മഴ തീർന്നാൽ തീര സംരക്ഷണ നടപടികളെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: തീരദേശത്ത് അഞ്ചു വർഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽത്തീരം ശോഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തീരങ്ങളിൽ ടെട്രാപാഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ശംഖുമുഖത്തോട് അവഗണന ഇല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖം റോഡ് പൂർണമായി തകർന്നു. നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ റോഡ് നിർമാണത്തിന് സർക്കാർ ഒന്നും ചെയ്തില്ല. അധികാരികളുടെ കൺമുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികൾ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചെല്ലാനത്തും സ്ഥിതി രൂക്ഷമാണെന്നും പരന്പരാഗത രീതികൾ…
Read More