കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുല്ലപ്പള്ളിക്കെതിരേ ഇതുവരെ ഒരു ആരോപണവും ഉയർന്നിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി വരെ പ്രവർത്തിച്ചയാളാണ്. സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടേണ്ടയാളല്ല അദ്ദേഹമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. മാറ്റമുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്നും സതീശൻ വ്യക്തമാക്കി.
Read MoreTag: vd satheeshan
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നത്; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: അമിത്ഷായ്ക്ക് കത്തയച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബിജെപി നേതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനാണെന്നും സതീശൻ പറഞ്ഞു. പതിയ പരിഷ്കാരങ്ങളെല്ലാം ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്നതാണ്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ പിഴവ് ദ്വീപിലെ ആരോഗ്യമേഖലയെ തകര്‍ത്തു. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാനാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫേസ് ബുക്ക് കുറിപ്പ്…. ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നതാണ് . ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എനിക്ക് ഏറെ…
Read Moreപുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും; സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് സതീശൻ
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്പീക്കർ എം.ബി. രാജേഷിന്റെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്പീക്കർ സഭയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയം പറയരുതെന്നാണ് കീഴ്വഴക്കം. സ്പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടിവരും. സ്പീക്കർ സ്ഥാനത്തിരുന്നിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.ബി. രാജേഷ് നിലപാട് വ്യക്തമാക്കിയത്. അഭിപ്രായമില്ലാത്തയാള്‍ എന്നല്ല സ്പീക്കര്‍ പദത്തിന്റെ അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഎറണാകുളത്തുനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്; മാറ്റം സ്വാഗതം ചെയ്ത് നേതാക്കന്മാർ
കൊച്ചി: എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ പറവൂരില്‍ ഇക്കുറി ഭൂരിപക്ഷത്തില്‍ കുറവ് സംഭവിച്ചെങ്കിലും വി.ഡി. സതീശനിലൂടെ തന്നെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. 2001 ല്‍ തേരൊട്ടം തുടങ്ങിയ സതീശന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയായിരുന്നു. പ്രളയകാലത്തുള്‍പ്പെടെ മണ്ഡലത്തില്‍ വി.ഡി. സതീശന് നടത്തിയ ഇടപെടുകള്‍ക്ക് ജനം നല്കിയ അംഗീകാരമായിരുന്നു ഈ വിജയമെങ്കില്‍ ഇതിന് പാര്‍ട്ടി നല്കുന്ന അംഗീകാരമാണു പ്രതിപക്ഷ നേതാവെന്ന സ്ഥാനം. നിയമസഭയ്ക്കുള്ളിലും പുറത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടനവധി അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടുവരാന്‍ നിര്‍ണായക പങ്ക വഹിച്ച സാമാജികനാണ് ഇദ്ദേഹം. 56കാരനായ വി.ഡി. സതീശന് കെപിസിസി വൈസ് പ്രസിഡന്റുമാണ്. എംജി സര്‍വകലാശാല യൂണിയന് ചെയര്‍മാനും എന്എസ്യു ദേശീയ സെക്രട്ടറിയും എഐസിസി സെക്രട്ടറിയുമായിരുന്നു. 25 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുണ്ട്. വിദ്യാഭ്യാസം: സോഷ്യോളജിയിലും നിയമത്തിലും ബിരുദം. ഏറെക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. മരട് വടശേരി കുടുംബാംഗം.…
Read Moreപ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാം; വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് കോൺഗ്രസിനെ തിരിച്ച് കൊണ്ടവരും; തലമുറ മാറ്റം എല്ലാ മേഖലയിലും വേണം, തുറന്ന് സംസാരിച്ച് വി ഡി സതീശൻ
കൊച്ചി: പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാമെന്ന് വി.ഡി.സതീശൻ. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കോൺഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ. കരുണാകരൻ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാര് ഇരുന്ന കസേരയാണ്, സ്ഥാനലബ്ധി വിസ്മയിപ്പിക്കുന്നു. ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കോൺഗ്രസിൽ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സതീശൻ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും തങ്ങളുടേതെന്നും സതീശൻ വ്യക്തമാക്കി. വർഗീയതയെ യുഡിഎഫ് ശക്തമായി എതിർക്കും. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ വേണ്ടത്. ഇതിനായി കോൺഗ്രസിലെ…
Read More