പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ വെച്ചൂച്ചിറക്കാരന്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ശരിക്കു വലച്ചു. ഇറ്റലിയില്‍ നിന്ന് വന്ന് ഒരു ആരോഗ്യകേന്ദ്രത്തിലും റിപ്പോര്‍ട്ട് ചെയ്യാതെ കറങ്ങി നടന്ന ഐത്തലക്കാരുടെ സമീപനം തന്നെയായിരുന്നു അവരുടെ കുടുംബ സുഹൃത്തായ വെച്ചൂച്ചിറക്കാരനും. തനിക്ക് രോഗമില്ലെന്ന് സ്വയം പ്രഖ്യാപിച്ച ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ കിടക്കാന്‍ കൂട്ടാക്കാതെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു. തനിക്കു രോഗമില്ലെന്നും പിന്നെന്തിന് താന്‍ അവിടെ കിടക്കണമെന്നും ചോദിച്ചാണ് ഇയാള്‍ ചാടിപ്പോയതിനെ ന്യായീകരിക്കുന്നത്. രാത്രി ഏഴു മണിയോടെയാണ് ഇയാള്‍ ചാടിപ്പോയത്. പത്തരയ്ക്ക് അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിയ പോലീസിന്റെ കൈയ്യില്‍ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ പേരും വെച്ചൂച്ചിറക്കാരന്‍ എന്ന വിവരവും മാത്രം. ഇതുവെച്ച് തപ്പിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല. അതിന് ശേഷമാണ് ഡിഎംഓഫീസില്‍ നിന്ന് അഡ്രസും ഫോണ്‍ നമ്പരും കിട്ടിയത്. സൈബര്‍ സെല്‍ തപ്പിയപ്പോള്‍ ആള് വെച്ചൂച്ചിറയിലെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്ന്…
Read More