ബംഗളൂരു : വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് എടുത്ത് തോളേല് ഇട്ടപോലെ എന്ന് പറയാറുണ്ട്. നടി വേദികയുടെ കാര്യത്തില്‍ ആ വാക്കുകള്‍ അച്ചട്ടായിരിക്കുകയാണ്. ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. നിമിഷങ്ങള്‍ പിന്നിടുന്തോറും നടിക്ക് പേടിയായിത്തുടങ്ങി. പാമ്പിനെ മാറ്റാന്‍ ആരും സഹായിക്കുന്നില്ല. പാമ്പുപരിപാലകനും മടിച്ചുനില്‍ക്കുന്നു. അതിനെ മാറ്റിത്തരാന്‍ ഒടുവില്‍ വേദിക അപേക്ഷിക്കുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോ വേദിക തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. #FeelingAdventurous Trying to be brave 😋 #Python #Kl #Malaysia pic.twitter.com/72lywWtLv9 — Vedhika (@Vedhika4u) May 2, 2018
Read More