കോഴഞ്ചേരി: പമ്പാനദിയുടെ കരകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കാമറ സ്ഥാപിച്ച് കണ്ടെത്തി, അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹര്‍ത്താല്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് ടൗണ്‍ പ്ലാനിംഗിനായി തെരഞ്ഞെടുത്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങള് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
Read MoreTag: veena george
ചിറ്റയത്തിന് ഗൂഢലക്ഷ്യങ്ങളെന്ന് വീണാ ജോര്‍ജ് ! എന്തുകൊണ്ട് വീണാ ജോര്‍ജിനെതിരേ പതിവായി ഇത്തരം ആരോപണങ്ങളുയരുന്നു…
ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കുന്ന ലക്ഷണമില്ല. പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എല്‍ഡിഎഫില്‍ പരാതി നല്കി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. ഈ പരാമര്‍ശങ്ങളില്‍ പ്രകോപിതയായ വീണ ജോര്‍ജ് ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ പരാതി നല്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എന്റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജ് അടി പൊട്ടിയത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. വീണാ ജോര്‍ജിനെതിരേ ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല. വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന…
Read Moreജാഗ്രത തുടരണം; കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വാക്സിനേഷനെന്ന് മന്ത്രി വീണ ജോർജ്ജ്
പത്തനംതിട്ട: കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. വാക്സിനുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ വാക്സിനുകള്‍ എത്രയും വേഗം ലഭിക്കാന്‍ സമ്മര്‍ദം ശക്തമാക്കും. ഇതു കൂടാതെ സംസ്ഥാനം സ്വന്തം നിലയിലും വാക്സിന് വാങ്ങി. വിദേശത്തുനിന്നടക്കം വാക്സിന്റെ ലഭ്യതയെക്കുറിച്ച് പരിശോധിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തു കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ ഇത് ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായെന്ന സൂചനയല്ല. ജാഗ്രത തുടരണം. ലോക്ഡൗണ്‍ കാലത്തെ രോഗവ്യാപനം സംബന്ധിച്ച ഫലങ്ങള്‍ അടുത്തയാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Read Moreഅഖിലിനെ കൊന്ന പയ്യന്മാര്‍ ചില്ലറക്കാരല്ല ! മുമ്പ് പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് കഞ്ചാവ് കേസിനെ തുടര്‍ന്ന്;പുതിയ സ്‌കൂളിലും കഞ്ചാവ് ഉപയോഗിച്ച ഇവര്‍ വീണ ജോര്‍ജിന്റെ വീട്ടില്‍ നടന്ന മോഷണക്കേസിലും പ്രതികള്‍…
അടൂര്‍ കൊടുമണ്ണില്‍ നടന്ന പത്താംക്ലാസുകാരന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ സംഭവസ്ഥലത്തു നിന്നു പിടികൂടിയതോടെയാണ് കൊലപാതക വിവരം പുറത്തു വന്നത്. പ്രതികളായ വിദ്യാര്‍ഥികള്‍ പത്താംക്ലാസുകാരനെ വീട്ടില്‍ വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം വാക്കു തര്‍ക്കത്തിനൊടുവില്‍ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം , അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടിക്കൊല്ലുകയയായിരുന്നു. തുടര്‍ന്ന് മൃതദേഹം മണ്ണിട്ടു മൂടുകയും ചെയ്യുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പയ്യന്മാരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന വിവരവും ഇതോടൊപ്പം പുറത്തു വന്നു. കഞ്ചാവ് കേസിനെത്തുടര്‍ന്ന് ആദ്യം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും…
Read Moreഎംഎല്‍എയെ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യുമോ..!? വീണാ ജോര്‍ജിനെതിരേ പ്രതിഷേധം ശക്തമാകുന്നു; ഫേസ്ബുക്കില്‍ #അറസ്റ്റ് മീ കാമ്പയിന്‍; പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി അതീവ ശോചനീയം…
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്. ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ…
Read More