തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക്ക് കന്പനിക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയേക്കും. കരിമണൽ ക നിയായ സിഎംആർഎൽ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കഐസ്ഐഡിസിയും അന്വേഷണ പരിധിയിൽ വരും. എക്സാലോജിക്ക് നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണ വിജയനെതിരെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വരും നാളുകളിൽ വീണ വിജയനെയും കെഎസ്ഐഡിസി, സിഎംആർഎൽ അധികൃതരെയും അന്വേഷണ സംഘം വിളിച്ച് വരുത്തും. ഗുരുതരമായ ക്രമക്കേടും കുറ്റകൃത്യവുമാണെന്നുള്ള തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം. ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ…
Read MoreTag: veena vijayan
കൈകൾ ശുദ്ധം, ആരോപണങ്ങൾ കേൾക്കുമ്പോൾ ഉള്ളാലെ ചിരിക്കും, മനസമാധാനം പ്രധാനം; ഇത് അഹംഭാവം പറച്ചിലല്ലെന്ന് തലയുയർത്തി പറയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണയ്ക്കും എക്സാലോജിക് കന്പനിക്കുമെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾ വീണ ബംഗളൂരുവിൽ കന്പനി തുടങ്ങിയത് ഭാര്യ കമല ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ബിരിയാണി ചെമ്പ്, സ്വർണക്കടത്ത്, കൈതോലപ്പായ എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. അതിനു മുൻപും പല കാര്യങ്ങളും അവർ പറഞ്ഞിരുന്നു. നൂറു തവണ സിംഗപ്പൂർ യാത്ര നടത്തി, ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, കൊട്ടാരം പൊലത്തെ വീട്, നാട് നിറയെ നിക്ഷേപങ്ങൾ തുടങ്ങി തനിക്കെതിരേ എന്തെല്ലാം കഥകൾ പറഞ്ഞുനടന്നു. അതൊക്കെ കേൾക്കേണ്ടിവന്നിട്ടുണ്ട്. നേരത്തേ ആരോപണങ്ങൾ ഭാര്യയെക്കുറിച്ചായിരുന്നു. ഇപ്പോൾ അത് മകളിലേക്ക് എത്തിയിട്ടുണ്ട്. ഇതൊക്കെ കേൾക്കുന്പോൾ തനിക്ക് ഒരു മാനസിക കുലുക്കവും ഉണ്ടാവില്ല. അതൊന്നും തന്നെ…
Read Moreസേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് ! GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണയ്ക്കൂ; കൊടുംഭീകരനായ കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീഴരുതെന്ന് ജോയ് മാത്യു
വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ പരിഹാസവുമായി ജോയ് മാത്യു. സേവനത്തിന് നികുതി ഈടാക്കുകയെന്നത് എന്തൊരു അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കുട്ടി മേല്‍പ്പറഞ്ഞ നികുതികള്‍ അടയ്ക്കാന്‍ തയ്യാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള് വിപ്ലവകാരികളെ നാണം കെടുത്തുന്ന കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീണുപോകരുതെന്നും അയാള്‍ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാളെന്നും ജോയ് മാത്യു കുറിച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്… ‘സേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് !അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്മനസ്സിലാക്കാതെ പോയി. GST,IGST എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ…
Read Moreവീണാ വിജയന്റെ കമ്പനിയുടെ ആദായനികുതി രേഖകള്‍ പുറത്തു വിടാന്‍ ധൈര്യമുണ്ടോ ? സ്വന്തം കമ്പനിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി വെല്ലുവിളിച്ച് കുഴല്നാടന്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎമ്മിനെ കുഴല്നാടന് വെല്ലുവിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്നും കുഴല്നാടന് ചോദിച്ചു. വിയര്‍പ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം പറ്റുന്നവരാണ്. തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സിപിഎം തയാറാകുമോയെന്നും എംഎല്‍എ ചോദിച്ചു. ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നല്കി വാങ്ങിയതിനാലാണെന്നും കുഴല്നാടന് പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്നമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Read More