ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു. വീരമഹാദേവി എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സണ്ണിയുടെ മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം വലിയ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോരാളിയായി സണ്ണി എത്തുന്നു. സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ്ആണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി വടിവുടയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളും, കളരിപ്പയറ്റും ഈ ചിത്രത്തിലുണ്ടെന്നാണ് വിവരം. ചിത്രത്തിനായി സണ്ണി കളരിപ്പയറ്റ് പഠിക്കുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിന്റെ കഥ അറിഞ്ഞ ശേഷം സണ്ണി വളരെ ത്രില്ലിലായിരുന്നു. ‘ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു.…
Read More