ലുക്കില്‍ മാത്രമല്ല ഈ ചെറുപ്പക്കാരന് വീരപ്പനുമായി ബന്ധം. വീരപ്പന്‍ ഇയാളുടെ സ്വന്തം അമ്മാവനാണ്. വീരപ്പന്റെ മരുമകനായ മോഹനനാണ് ഇപ്പോള്‍ തിരൂരിലെ സൂപ്പര്‍സ്റ്റാര്‍. വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണ് മോഹനന്‍. അമ്മാവന്റെ കട്ട ഫാന്‍. മീശ മാത്രം മതി വീരപ്പനുമായുള്ള ബന്ധം തിരിച്ചറിയാന്‍. പോരാത്തതിന് വീരപ്പന്‍ മോഡല്‍ പാന്റും ഷര്‍ട്ടും. വീരപ്പന് പ്രിയം െചരുപ്പായിരുന്നു എങ്കില്‍ മോഹനന് താല്‍പ്പര്യം ഷൂസാണ്. തോളില്‍ തിരകളും കൈയ്യില്‍ വീരപ്പന്റെ ട്രേഡ് മാര്‍ക്ക് തോക്കും ഇല്ലെന്നേയുള്ളൂ. പകരം കൈയില്‍ മണ്‍വെട്ടിയുണ്ട്. കാഴ്ചയില്‍ വീരപ്പന്‍ ആണെങ്കിലും സ്വഭാവത്തില്‍ പാവത്താനാണ് ഈ മരുമകന്‍. ചന്ദനക്കടത്തിനോ ആളെ തട്ടിക്കൊണ്ടു പോകുന്നതിനോ ഒന്നുമല്ല മോഹനന്‍ തിരൂരെത്തിയിരിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി മോഹനന്‍ തിരൂരില്‍ എത്തുന്നത്. തുടര്‍ന്നാണ് തോട്ടപ്പണിക്കാരനായി ഇവിടെ കൂടുന്നത്. അടുത്തിടെ ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെയാണ് മോഹനന്‍ സൂപ്പര്‍താരമായി മാറിയത്. കേരളത്തില്‍ എത്തപ്പെട്ടതിനെക്കുറിച്ച് മോഹനന്‍…
Read More