വിശന്നപ്പോഴാണ് വേഗനായ(മൃഗങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിക്കാത്ത ആള്‍) ആ പതിനേഴുകാരി ഹോട്ടലില്‍ കയറി ഒരു വെജിറ്റബിള്‍ പിസ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനം കണ്‍മുമ്പിലെത്തിയപ്പോള്‍ ഞെട്ടിയതും ആ പെണ്‍കുട്ടി തന്നെയായിരുന്നു. ഗാബി ജാര്‍വിസ് എന്ന സ്‌പെയിന്‍കാരി പെണ്‍കുട്ടിയ്ക്കാണ് അമളി പിണഞ്ഞത്. ചെന്നപാടെ അവള്‍ ഒരു വെജിറ്റേറിയന്‍ പിസ്സ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ഹോട്ടല്‍ സ്റ്റാഫ് ഒരു പ്ലേറ്റില്‍ സംഭവം കൊണ്ടുവരികയാണ്. മേശയില്‍ വച്ചതും ഗാബി അമ്പരന്നു പോയി. പിസ എന്ന പേരില്‍ കൊണ്ട് വന്നിരിക്കുന്നതാവട്ടെ ഒരു പ്ലേറ്റ് നിറയെ സവാളയും തക്കാളിയും അരിഞ്ഞത്. ഉടന്‍ തന്നെ ഗാബി ഇതിന്റെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അവസാനം പണവും പോയി വിശപ്പും മിച്ചം എന്നു പറഞ്ഞാല്‍ മതിയല്ലോ
Read More