ഓണസദ്യയ്ക്കു വട്ടംകൂട്ടുന്ന മലയാളിയെ പ്രതീക്ഷിച്ച് പൊതുവിപണിയില്‍ ഇറക്കിയിരിക്കുന്ന പച്ചക്കറികളില്‍ വിഷവസ്തുക്കളുടെ സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍. 2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍. സാമ്പാറില്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70 ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ഇതില്‍ തക്കാളിയില്‍ മെറ്റാലാക്സില്‍, കാരറ്റില്‍ ക്ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. 15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്സലി, സാമ്പാര്‍…
Read More