നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിക്ക് സമീപം സിനിമ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ തടഞ്ഞ് അണിയറ പ്രവർത്തകരെ ആക്രമിച്ച ശേഷം വാഹനത്തിന്റെ താക്കോലുമായി അക്രമികൾ കടന്നു. ഇന്നലെ രാത്രി ഒമ്പതോടെ അത്താണിക്കും എയർപോർട്ട് സിഗ്നലിനും ഇടയിലാണ് സംഭവം. ട്രാവലറിനെ മറികടന്ന് പ്രതികൾ സഞ്ചരിച്ച കാർ കുറുകെ നിർത്തി. തുടർന്നാണ് ട്രാവലറിലുണ്ടായിരുന്ന മൂന്നുപേരെ ആക്രമിച്ച ശേഷം വാഹത്തിന്റെ താക്കോലുമായി അക്രമികൾ വന്ന കാറിൽ തന്നെ കടന്നത്. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. തൃശൂർ ഭാഗത്തു നിന്നാണ് രണ്ട് വാഹനങ്ങളും വന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്ന സംഘമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. തൃശൂർ സ്വദേശി അക്ഷയ് നൽകിയ പരാതിയിൽ കാറിലുണ്ടായിരുന്നവർക്കെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്. കാറിന്റെ വാഹന നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read MoreTag: VEHICLE
യുഎഇയില്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ ! വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടാനും തീരുമാനം
അബുദാബി: പുതിയ ട്രാഫിക് നിയമ പരിഷ്കരണവുമായി യുഎഇ. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണു നിയമങ്ങളിലെ മാറ്റം. നിയമങ്ങള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പിഴ. പുതുക്കിയ നിരക്കാണിത്. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണു പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിനു പുറമേ ബ്ലാക്ക് പോയിന്റുകളുമുണ്ടാകും. കൂടാതെ വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്യും. ഗതാഗതനിയന്ത്രണത്തോടു സഹകരിക്കാതിരിക്കുകയോ അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ആംബുലന്‍സ്, റെസ്ക്യൂ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
Read Moreറോഡിൽ കിടന്നുറങ്ങിയ രണ്ടുപേർ കാർ കയറി മരിച്ചു
പരവൂർ : അർധരാത്രിയിൽ റോഡിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കളുടെ ശരീരത്തിൽ കൂടി കാർ കയറിയിറങ്ങി രണ്ടു പേരും മരിച്ചു. യുവാക്കളുടെ മരണത്തിനിടയാക്കിയ കാർ നിർത്താതെ പോയി.പരവൂർകോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35), പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിൽ സജാദ് (34) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30നാണ് അപകടം ഉണ്ടായത്. കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് മുന്നിൽ പരവൂർ- പാരിപ്പള്ളി റോഡിൽ ആണ് സംഭവം. സമീപത്തെ ക്ലബ്ബിൽ ഇരുപത്തിയെട്ടാം ഓണാഘോഷപരിപാടികൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും വീടുകളിലേയ്ക്ക് പോകാൻ തുടങ്ങുകയായിരുന്നു. ബൈക്ക് തകരാറിലായത് കാരണം ഇരുവരും റോഡിൽ വിശ്രമിക്കു കയാ യിരുന്നു. ഈ സമയത്ത് പാരിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരുടെയും ശരീരത്തിൽ കൂടി കയറി ഇറങ്ങി. കാർ നിർത്താതെ പോയി. അപകടത്തിന് ശേഷം പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് അപകടവിവരം…
Read Moreഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പ്രകടനം ! വീഡിയോ വൈറലായതിനു പിന്നാലെ വിമര്‍ശനം…
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പലപരിപാടികളും കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ വാഹനത്തില്‍ അഭ്യാസം കാണിച്ച് അപകടത്തില്‍പ്പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടി വരികയാണ്. പോലീസ് നടപടികള്‍ പോലും ഇത്തരക്കാരെ മരണക്കളികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കള്‍ അഭ്യാസങ്ങള്‍ തുടരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ഈ വീഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങി, തുറന്ന ഡോറില്‍ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്. ഗാസിയാബാദ് ഹൈവേയില്‍ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് യുപി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഡിയോയില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreവാഹനമോടിക്കുമ്പോള്‍ നായ നിങ്ങളെ പിന്തുടര്ന്നിട്ടുണ്ടോ ? ഇതിന്റെ കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…
വാഹനം ഓടിക്കുമ്പോള്‍ നായകള്‍ പിന്തുടര്ന്നു വരുന്ന അനുഭവം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് നായ്ക്കള്‍ അങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ നായ്ക്കളുടെ ഈ വേട്ടയാടല്‍ പെരുമാറ്റത്തിന് പിന്നില്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. നല്ല ശ്രദ്ധയോടെ നായ വാഹനം ഓടിക്കുന്നവരെ മാത്രമേ പിന്തുടരുകയുള്ളൂ കാല്‍നടയാത്രക്കാരെ പിന്തുടരുന്നില്ല. മരങ്ങള്‍, വൈദ്യുത തൂണുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കാറുകളും ബൈക്കുകളും ചലിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വെളിച്ചം പുറപ്പെടുവിക്കുന്നതും നായയുടെ പ്രിയപ്പെട്ടവയാണ്. കുറച്ച് വാഹനങ്ങളുടെ ശക്തമായ ശബ്ദം നായ്ക്കള്‍ക്ക് ഭയം ജനിപ്പിക്കുന്ന ഒരു വലിയ അലര്‍ച്ച പോലെയാണ്. കൂടാതെ ടയറിന്റെ ചലനം അവരെ ആകര്‍ഷിക്കുന്നു. അതുകൊണ്ടാണ് അവര്‍ കറങ്ങുന്നത് കാണുമ്പോള്‍ അവയെ നക്കാന്‍ ശ്രമിക്കുന്നത്. നായകള്‍ക്ക് ഒരു കാര്‍ പിന്തുടരുന്നത് ഒരു പന്തിനെയോ ഫ്രിസ്ബിയെയോ പിന്തുടരുന്നതിന് തുല്യമാണ്. സാധാരണയായി രാത്രിയില്‍ നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ നായ്ക്കള്‍ നിങ്ങളുടെ വാഹനത്തിന്റെ ടയറിലേക്ക്…
Read Moreഎന്തിനും ഏതിനും കൈക്കൂലി ! ഓഫീസിനു മുമ്പില്‍ കിടന്ന തഹസീല്‍ദാരുടെ വാഹനം കത്തിച്ചു; ഒരാള്‍ പിടിയില്‍…
അഴിമതിക്കാരനാണെന്നാരോപിച്ച് തഹസീല്‍ദാരുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം കത്തിച്ച് യുവാവ്. തമിഴ്നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം. ബോലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉള്‍വശം പൂര്‍ണമായി കത്തിയിരുന്നു. ഒരാള്‍ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടിന്നര്‍ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. അതിന് ശേഷം അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. തഹസില്‍ദാര്‍ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായും അന്വഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Read Moreവണ്ടി ഓടിക്കുന്നതിനിടെ പെട്രോള്‍ തീര്‍ന്നു ! മുടി കൊണ്ട് വണ്ടി വലിച്ച് പെട്രോള്‍ പമ്പിലെത്തിച്ച് യുവതി;വീഡിയോ വൈറലാകുന്നു…
മുടി കൊണ്ട് വണ്ടി വലിക്കുന്ന ആളുകളുടെ കഥകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ പ്രദര്‍ശനത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യം വന്നപ്പോള്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മുടി ഉപയോഗിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. യാത്രാ മധ്യേ പെട്രോള്‍ തീര്‍ന്ന് വണ്ടി വഴിയില്‍ നിന്നു പോയപ്പോഴാണ് ലണ്ടനിലുള്ള ഈ യുവതി തന്റെ മുടി ഉപയോഗിച്ച വണ്ടി പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയത്. ഈ കാഴ്ച കണ്ട് തെരുവിലെ യാത്രക്കാരെല്ലാം കൗതുകത്തോടെ നോക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണയായി പെട്രോള്‍ തീര്‍ന്ന് വാഹനം വഴിയിലായാല്‍ ബ്രേക്ഡൗണ്‍ പുള്ളറുകളുടെ സഹായത്തോടെയാണ് പമ്പിലേക്ക് എത്തിക്കുക. എന്നാല്‍ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല. തന്റെ മുടി തന്നെ ധാരാളം എന്ന് പറഞ്ഞാണ് സാവിക്ക യുവതി ഇതിന് മുതിര്‍ന്നത്. സാവിക്ക പെട്രോള്‍ തീര്‍ന്ന വാഹനത്തിലും തന്റെ മുടിയിലുമായി…
Read Moreഅപകടം കണ്ടറിഞ്ഞ് സ്വയം സുരക്ഷയൊരുക്കും! ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍; വോള്‍വോ എക്സ് സി60 നെക്കുറിച്ചറിയാം
ഓടിക്കുന്ന ആളുടെ കണ്ണോ ശ്രദ്ധയോ അല്പമൊന്ന് തെറ്റുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. എന്നാല്‍ വോള്‍വോ എക്സ് സി 60 എന്ന വാഹനത്തിന്റെ കടന്നുവരവോടെ അപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് കരുപ്പെടുന്നത്. കാരണം വാഹനമോടിക്കുന്നയാളെ സഹായിക്കാനായി അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തലുള്പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പുതിയ ഫീച്ചറുകളാണ് എക്സ് സി60 ക്കുള്ളത്. ഡ്രൈവറുടെ കണ്ണ് അല്‍പ്പമൊന്ന് തെറ്റിയാലും സ്വയം നിയന്ത്രിക്കാന്‍ കാറിനാവും. കൂടാതെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ നോക്കാനും അപകടങ്ങളുണ്ടാവാതെ ശ്രദ്ധിക്കാനുമുള്ള വിദ്യകള്‍ ഈ എസ്യുവിയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് ഇതിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരീക്ഷിച്ച് വരികയാണെന്ന് വോള്‍വോ കാര്‍സ് സേഫ്റ്റി സെന്റര്‍ സീനിയര്‍ ഡയറക്ടര്‍ മാലിന് എഖോം പ്രതികരിച്ചു. ഇത് വളരെ ഫലപ്രദമായാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനമാണ് എക്സ് സി…
Read Moreഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഉടനില്ല! പുതിയ രീതി നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു; നടിപടി ഡ്രൈവിംഗ് സ്കൂളുകള്‍ നല്കിയ ഹര്ജിയിന്മേല്
പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്കൂളുകള്‍ നല്കിയ ഹര്ജിയിന്മേലാണ് നടപടി. പരിഷ്കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയിരുന്നത്. പുതിയ രീതി കഠിനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിരവധി മാറ്റങ്ങളാണ് ഡ്രൈവിംങ് ടെസ്റ്റില്‍ വരുത്തിയത്. ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കാന്‍. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും.…
Read More17 കിലോമീറ്റര്‍ ബസില്‍ യാത്രചെയ്യാന്‍ വെറും ഒരു രൂപ! ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ്; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് സര്‍വ്വീസാരംഭിച്ചു
വാഹനബാഹുല്യം കാരണം അനുദിനം വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവ്ഷ്കരിച്ചു വരുന്നു. അതിലൊന്നായിരുന്നു ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന തടഞ്ഞത്. ഇപ്പോഴിതാ മലിനീകരണ തോത് കുറയ്ക്കാന്‍ ബയോഗ്യാസ് ബദല്‍ മാര്‍ഗ്ഗവുമായി ഫോണിക്സ് ഇന്ത്യ റിസര്‍ച്ച് ഡെവലപ്പ്മെന്റ് ഗ്രൂപ്പ്. ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് പുറത്തിറക്കിയാണ് ഇന്ത്യയില്‍ ഇവര്‍ പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചത്. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ബസാണിത്. ഓരോ യാത്രക്കാര്‍ക്കും വെറും ഒരു രൂപയ്ക്ക് ഈ ബസില്‍ യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവില്‍ 12-17 കിലോമീറ്ററിന് 6 രൂപയാണ് സംസ്ഥാനത്തെ മറ്റു ബസുകളിലെ മിനിമം നിരക്ക്. ഒരു കിലോഗ്രാം ബയോഗ്യാസില്‍ ആറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ ബസിന് സാധിക്കും. പരമാവധി 20 രൂപ ചെലവില്‍ ഒരു കിലോ ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.…
Read More