ചേര്‍ത്തല: രാത്രികാലത്ത് ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പോലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍, ഇതുനടപ്പാക്കുന്നതു മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയായിരിക്കണം. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള ഇളവുകളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ക്ഷേത്ര ജീവനക്കാരുടെയും കാലകാരന്മാരുടെയും തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കിയുള്ള തുടര്‍നപടികളാണ് പ്രതീക്ഷിക്കുന്നത്. ആരാധാനാലയങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Read MoreTag: vellapally
പെണ്ണുപിടിയൻ, പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിച്ചവൻ; ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരിക്കെ ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സ ദസിലാണ് വിവാദ പരാമര്‍ശങ്ങളുണ്ടായത്. പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചെന്നും വെള്ളാപ്പളളി ചോദിച്ചു. തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ ഈ വിശദീകരണ യോഗം.
Read Moreഅധ:സ്ഥിതവർഗത്തിന് ആനുകൂല്യം വേണമെങ്കിൽ മതപരിവർത്തനം നടത്തേണ്ട അവസ്ഥയെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സംഘടിത വോട്ട് ബാങ്കുകളുയി നിൽക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനായി മത്സരിക്കുന്ന കാഴ്ചയാണ് ഇരുമുന്നണികളും ചെയ്യുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അമ്പലപ്പുഴ യൂണിയൻ പുനർനിർമ്മിച്ച ആലപ്പുഴ കിടങ്ങാംപറമ്പിലുള്ള സി.കേശവൻ ജന്മശതാബ്ദി സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ:സ്ഥിത വർഗത്തിന് ആനുകൂല്യം വേണമെങ്കിൽ മതപരിവർത്തനം നടത്തേണ്ടഅവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നിവർത്തന പ്രക്ഷോഭത്തിന് ഫലം കാണാൻ മതപരിവർത്തനം എന്ന മൂർച്ചേറിയ ആയുധം വേണ്ടിവരുമെന്ന് സി.കേശവന്റെ വാക്കുകൾക്ക് പ്രസക്തി ഏറുകയാണ്. സി.കേശവൻ ജന്മശതാബ്ദി സ്മാരകം വെള്ളപ്പള്ളി നടേശനും ആലപ്പുഴ മുൻ ഡിവൈ എസ്.പി പൃഥിരാജും നിലവിളക്കുകൾ തെളിച്ച് സമർപ്പിച്ചു. സി.കേശവന്റെ സ്മാരകത്തിൽ നേതാക്കൾ പുഷ്പാർച്ചനയും നടത്തി. ആർട്ടിസ്റ്റ് മധു ആലിശ്ശേരിയെ യോഗം ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ചു ആദരിച്ചു. 1996ൽ നിർമിച്ച സി.കേശവൻ ജന്മശതാബ്ദി സ്മാരകം രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് നാശോന്മുഖമായി.…
Read Moreതെരഞ്ഞെടുപ്പില്‍ കുഴല്‍പ്പണം സര്‍വസാധാരണം; ബിജെപിക്കാര്‍ മണ്ടന്മാര് ആയതുകൊണ്ട്പോലീസ് പിടികൂടിയതെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: തെരഞ്ഞെടുപ്പില്‍ എല്ലാവരും കുഴൽപ്പണം കൊണ്ടുവരുമെന്നും ബിജെപിക്കാര്‍ മണ്ടന്മാര് ആയതുകൊണ്ടാണ് പോലീസ് പിടികൂടിയതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരത്തില്‍ കുഴല്‍പ്പണം കൊണ്ടുവരാറുണ്ട്. പിടിച്ചാല്‍ കുഴലും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ഐഎന്‍എല്‍ മുഖ്യമന്ത്രിയെ പോലും കടത്തിവെട്ടിയാണ് അഭിപ്രായം പറയുന്നത്. മുസ്ലീം ലീഗിന് ഒപ്പം നില്ക്കുന്ന നിലപാടാണ് അവര്‍ക്ക്. മുഖ്യമന്ത്രി പോലും അഭിപ്രായം പറയും മുമ്പ് ഐഎന്‍എല്‍ രംഗത്തു വന്നത് ശരിയായില്ല. പിണറായി നല്കിയ ഔദാര്യമാണ് അവര്‍ക്കുള്ള മന്ത്രി സ്ഥാനം. സമ്പത്ത് വീതം വയ്ക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സര്‍വകക്ഷിയോഗം വരെ വിളിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തില്‍ ഉണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Read Moreകേരളത്തിൽ പ്രതിപക്ഷമില്ല; ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു, രമേശ് ചെന്നിത്തല ആത്മഹത്യ വരമ്പിൽ; വട്ടപൂജ്യമാണ് വി.ഡി. സതീശനെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തിൽ പ്രതിപക്ഷമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോണ്‍ഗ്രസ് ഇല്ലാത്ത അവസ്ഥയാണ്. കെ. സുധാകരൻ കെപിസിസി പ്രസിഡന്റായാൽ കോണ്‍ഗ്രസ് പതിനാറ് കഷണമാവുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തിൽ ആത്മഹത്യ വരന്പിലാണ്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തിൽ അദ്ദേഹം കേമനാണെങ്കിലും പ്രവർത്തിയിൽ വി.ഡി. വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെയും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഈഴവർക്കും പട്ടികജാതിക്കാർക്കും ഒന്നുമില്ല. അവരെക്കുറിച്ച് ആരും പറയുന്നില്ല. പിന്നാക്ക ക്ഷേമവകുപ്പ് പേരിനുപോലും പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങൾ തമ്മിലടിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Read More“ചങ്ങനാശേരി തമ്പുരാന്’ പ്രസക്തി ഇല്ലാതായി; കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതിന്റെ കാരണം തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹിച്ചതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവമാണ് അവർക്ക്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി കെ.ടി. ജലീലിന് ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയതിൽ സന്തോഷിക്കുന്നു. ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു കോണ്‍ഗ്രസുകാരനെയും വീട്ടില്‍ കയറ്റിയില്ല. ആലപ്പുഴയിലെ കോൺഗ്രസുകാർ വ്യക്തിപരമായി ആക്രമിച്ചുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എന്നാൽ കോൺഗ്രസിന്റെ അധ:പതനത്തിൽ വിഷമമുണ്ട്. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ “ചങ്ങനാശേരി തമ്പുരാൻ’ എന്നുവിളിച്ച് വെള്ളാപ്പള്ളി പരിഹസിക്കുകയും ചെയ്തു. സുകുമാരൻ നായരുടെ മകൾക്ക് പിണറായി…
Read Moreകർണാടക ഉപമുഖ്യമന്ത്രി വെള്ളാപ്പള്ളിയെ സന്ദർശിച്ചു; എസ്എഎൻഡിപിയോഗം ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ
ചേർത്തല: കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എൻ അശ്വത് നാരായണൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. എസ്എൻഡിപി യോഗം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ച് അറിയാനാണ് എത്തിയതെന്ന് അശ്വത് നാരായണൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന് കർണ്ണാകടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കേരളത്തിലെ അഭ്യസ്ത വിദ്യർക്ക് കർണ്ണാടകയിൽ ധാരാളം തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പളളി, എറണാകുളം ജില്ലാ പ്രസിഡന്റ് ജയപ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Read More55 ലക്ഷം വകമാറ്റിയത് സ്വന്തം അക്കൗണ്ടിലേക്ക്; ഫണ്ട് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി നവംബർ 10 ന് കോടതിയിൽ ഹാജരാകാൻ കോടതി നോട്ടീസയച്ചു
കൊല്ലം: കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷഫണ്ട് തട്ടിപ്പ് കേസിൽ നവംബർ 10 ന് കോടതിയിൽ ഹാജരാകാൻ വെള്ളാപ്പള്ളിക്ക് കൊല്ലം കോടതി നോട്ടീസയച്ചു. വെള്ളാപ്പള്ളിയെ ക്രിമിനൽകുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി സുഗുണൻ കൊല്ലം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാമ്പത്തിക ക്രമക്കേട്, വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എസ്എൻ കോളജ് സുവർണജൂബിലി ആഘോഷങ്ങൾക്കായി 1997ൽ പൊതുജനങ്ങളിൽനിന്ന് പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
Read Moreവെള്ളാപ്പള്ളിയെ ന്യായീകരിക്കാൻ പരസ്യം..! കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി
ആലപ്പുഴ: ചില മാധ്യമങ്ങളിൽ നല്കിയ പരസ്യത്തിലൂടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി കണ്‍വീനർ അഡ്വ. ചന്ദ്രസേനൻ. കൊല്ലം എസ്എൻ കോളജ് സൂവർണജൂബിലി ഫണ്ട് കേസ്, യാഥാർഥ്യമെന്ത്? എന്ന തലക്കെട്ടിൽ വെള്ളാപ്പള്ളി നടേശന്റെ ചിത്രവും ആലേഖനം ചെയ്താണ് പരസ്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മറ്റൊരാളുടെ പേരിലാണ് പരസ്യം വന്നിട്ടുള്ളതെങ്കിൽ പോലും ഇതിൽ കോടതിയലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിത്. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിരവധി പ്രശ്നങ്ങളുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളുമുണ്ട്. ഇതെല്ലാം കോടതിയിൽ ബോധിപ്പിക്കും. എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ സമയം അടുത്തിരിക്കുന്നതിനാലും എസ്എൻ കോളജിൽ ഇന്റർവ്യു നടത്തി ആളെ നിയമിക്കേണ്ടതിനാലുമൊക്കെ അണികളുടെ ഇടയിൽ മുഖം രക്ഷിച്ചെടുക്കേണ്ടത് വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. രാഷ്ട്രീയക്കാർ വരെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി അദ്ദേഹം രംഗത്തെത്തിയതെന്നും അഡ്വ.…
Read Moreഅവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ..! ബിഡിജെ എസിനെ പ്രതിസന്ധിയിലാക്കി വെള്ളാപ്പള്ളി മലപ്പുറത്തെത്തി മടങ്ങി; തന്റെ പ്രവർത്തകർ അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യും
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ പ്രതിസന്ധിയിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മലപ്പുറത്തെത്തിയ വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ പരിപാടിയിൽമാത്രം പങ്കെടുത്തു മടങ്ങി. എൻഡിഎ സ്ഥാനാർഥി എൻ.ശ്രീപ്രകാശിനായി വോട്ടു ചോദിക്കാൻ തയാറാകാതിരുന്ന വെള്ളാപ്പള്ളി, തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തില്ല. ബിജെപി സഖ്യകക്ഷിയാണ് ബിഡിജെഎസ്.മലപ്പുറത്ത് പ്രവർത്തകർ അവരുടെ ഇഷ്ടത്തിനു വോട്ടു ചെയ്യുമെന്നും മലപ്പുറത്തെ ജയസാധ്യതകളെ കുറിച്ച് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
Read More