തിരുവനന്തപുരം: കോടതി ഉത്തരവു ലംഘിച്ച കേസിൽ കൊല്ലം നെടുങ്ങണ്ട എസ്എൻ ട്രെയിനിംഗ് കോളജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നു കോടതി. ഹർജിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നാലാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവായി. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജി ജോസ് എൻ. സിറിലിന്റേതാണ് ഉത്തരവ്. എസ്എൻ ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.ആർ. പ്രവീണ് ആയിരുന്നു ഹർജിക്കാരൻ. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെൻഡ് ചെയ്തിരുന്നു.
Read MoreTag: vellapally-college
രാഷ്ട്രീയവത്കരണം..! വെള്ളാപ്പള്ളി എൻജിനിയറിംഗ് കോളജ് ആക്രമണം; സിപിഎം -ബിജെപി ബലാബലത്തിലേക്ക്; കോളജ് സംരക്ഷണം ഏറ്റെടുത്ത് എൻഡിഎ
ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിംഗിലെ സമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പുതിയ തലത്തിലേക്ക്. കോളജിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിനിടയിലുണ്ടായ ആക്രമത്തെ സിപിഎം ന്യായീകരിക്കുന്പോൾ കോളജ് സംരക്ഷണത്തിനായി ബിജെപി രംഗത്തെത്തിയതോടെ പ്രശ്നം മാനേജ്മെന്റ് -വിദ്യാർഥി സംഘടനാ തർക്കമെന്ന നിലയിൽ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറിക്കഴിഞ്ഞു. എസ്എഫ്ഐ മാർച്ചിൽ കോളജിന് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് മാനേജ്മെന്റ് സംഘപരിവാർ സഹായം തേടിയിരുന്നത് നേരത്തെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കോളജിന് നേരെ ആക്രമണമുണ്ടായി അടുത്ത ദിവസം തന്നെ സംഭവത്തിൽ ശക്തമായ നിലപാട് ബിജെപി സ്വീകരിച്ചിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും ബിഡിജഐസ് ദേശീയ പ്രസിഡന്റുമടക്കമുള്ളവർ വിഷയത്തിൽ മൗനം പാലിച്ചപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് കോളജിനായി ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐയുടെ ആക്രമണം ന്യൂനപക്ഷ സ്ഥാപനത്തിനുനേരെയുള്ള അതിക്രമമാണെന്നായിരുന്നു രാധാകൃഷ്ണന്റെ നിലപാട്. ഇതിനിടയിൽ ആക്രമണവുമായി ബന്ധപ്പെട്ട് യോഗം…
Read Moreവെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളജിൽ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മാനേജ്മെന്റിനെതിരേ കേസ്; കോളജ് എസ്എഫ്എ പ്രവർത്തകർ അടിച്ചു തകർത്തു
ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളജ് അടിച്ചു തകർത്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്നാണ് അടിച്ചു തകർത്തത്. ക്ലാസ് റൂമുകളും ജനൽ ചില്ലുകളും പ്രവർത്തകർ തല്ലിത്തകർത്തു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.വിജിന്റെയും പ്രസിഡന്റ് ജെയ്ക്. സി. തോമസിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോളജിന്റെ ഉടമസ്ഥൻ സുഭാഷ് വാസുവിനെ വഴിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ ഇടിച്ചു തകർക്കുമെന്നും വിജിൻ വ്യക്തമാക്കി. ബിജെപി നേതാവ് വി.മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ പ്രിതികരിക്കാത്തതെന്താണെന്നും എസ്എഫ്എ സംസ്ഥാന സെക്രട്ടറി ചോദിച്ചു. എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മാനേജ്മെന്റിനെതിരേ കേസ് മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളജിൽ മാനേജമെന്റിന്റെയും പ്രിൻസിപ്പലിന്റെയും മാനസിക പീഡനത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കാൻ…
Read More