തിരുവനന്തപുരം: കോടതി ഉത്തരവു ലംഘിച്ച കേസിൽ കൊല്ലം നെടുങ്ങണ്ട എസ്എൻ ട്രെയിനിംഗ് കോളജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നു കോടതി. ഹർജിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നാലാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവായി. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജി ജോസ് എൻ. സിറിലിന്റേതാണ് ഉത്തരവ്. എസ്എൻ ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.ആർ. പ്രവീണ്‍ ആയിരുന്നു ഹർജിക്കാരൻ. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെൻഡ് ചെയ്തിരുന്നു.
Read MoreTag: vellappally
കഴിവിന്റെ കാര്യത്തിൽ ‘ഗോവിന്ദ’..! ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണന്; എസ്എൻഡിപിയുടെ ശൈലി ഗോവിന്ദനറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ചേർത്തല: സിപിഎം സംസ്ഥാന സെക്രട്ടറിമാരില്‍ ഇപ്പോഴുള്ള എം.വി. ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണനായിരുന്നുവെന്ന് എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് ഗോവിന്ദന് എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും ഗോവിന്ദനറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി. ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreചിഹ്നവും രാഷ്ട്രീയ പാർട്ടിയുടെ പേരും നോക്കുന്ന കാലം കഴിഞ്ഞു; തന്റെ ജാതിയിൽപ്പെട്ട സ്ഥാനാർഥിക്ക് വോട്ട്ചെയ്യുന്ന കാലമെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവല്ല: ജാതിചിന്ത മുമ്പെന്നത്തേക്കാളും വളരെ കൂടിയ കാലഘട്ടമാണിതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയും മതവുമില്ലെന്ന് പറയുന്നവരും തെരഞ്ഞെടുപ്പില്‍ ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ഥാനാര്‍ഥിയുടെ പേരോ ജാതിയോ നോക്കാതെ ആനപ്പെട്ടി, കുതിരപ്പെട്ടി, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുമൊക്കെ പറഞ്ഞാണ് വോട്ട് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സ്ഥാനാര്‍ഥി ഏത് ജാതിയാണെന്ന് നോക്കി തന്റെ ജാതി ആണെങ്കില്‍ മാത്രമേ വോട്ടുചെയ്യൂ എന്ന നിലപാടാണ് ചിലര്‍ പുലര്‍ത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യൂണിയന് പ്രസിഡന്റ് ബിജു ഇരവിപേരൂര്‍ അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധര്‍മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദേശം നല്കി. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന് വിശിഷ്ടാതിഥിയായിരുന്നു. ആന്റോ ആന്റണി എംപി, മുന്‍മന്ത്രി…
Read Moreശശി തരൂര്‍ ആനമണ്ടനും പിന്നോക്ക വിരോധിയും ! തരൂരിന്റെ രാഷ്ട്രീയഭാവി കേരളത്തില്‍ അസ്തമിച്ചെന്ന് വെള്ളാപ്പള്ളി
ശശി തരൂര്‍ എംപിയ്ക്കെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശശി തരൂര്‍ ഒരു പിന്നോക്ക വിരോധിയും ആനമണ്ടനുമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. താനുള്‍പ്പെടെയുള്ള ഒരു സമുദായ നേതാവിന്റെയും വാക്കുകേട്ടല്ല ജനങ്ങള്‍ തിരുമാനം എടുക്കുന്നതെന്നും ഒരു ദളിത് നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ തിരുമാനിച്ചപ്പോള്‍ അതിനെതിരെ നിന്ന തരൂര്‍ കടുത്ത പിന്നോക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡല്‍ഹി നായരായിരുന്ന തരൂരിനെ അകറ്റി നിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ തറവാടി നായരും വിശ്വപൗരനുമാക്കി. ഇത്രക്ക് പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വച്ച് അതിനെ എതിര്‍ക്കാനോ സുകുമാരന്‍ നായരെ തിരുത്താനോ ശശി തരൂര്‍ തെയ്യാറായില്ല. ഇതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി കേരളത്തില്‍ അസ്തമിച്ചു. കേരളത്തില്‍ വന്നു വെറുതെ കൊതുകു കടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു, അല്ലാത തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍…
Read Moreവെള്ളാപ്പള്ളിയെ പോലെ തന്നെ തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീനാരായണീയര്‍ക്ക് അപമാനം; കടിച്ചു തൂങ്ങുന്നവരെ പുറത്താക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി
ചേര്‍ത്തല: ജാമ്യമില്ലാ വകുപ്പുകളടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് നടപടി നേരിടുന്ന വെള്ളാപ്പള്ളിയും കൂട്ടരും കോടതി ഉത്തരവിനെ വെല്ലുവിളിച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. വെള്ളാപ്പള്ളിയെ പോലെ തന്നെ ക്രിമിനല്‍കേസുകളില്‍ പ്രതിയും 100 കോടി രൂപ തെലുങ്കാന എംഎല്‍എമാര്‍ക്ക് കോഴ നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീനാരായണീയര്‍ക്ക് അപമാനമാണ് വരുത്തിവച്ചിരിക്കുന്നത്. സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന വെള്ളാപ്പള്ളിയെയും മകനെയും എസ്എന്‍ഡിപി യോഗത്തില്‍നിന്നു നീക്കം ചെയ്യാന്‍ നിയമ നടപടികള്‍ക്കു പുറമേ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കും സംരക്ഷണ സമിതി നേതൃത്വം നല്‍കും. സര്‍ക്കാരുകളുടെ സംവരണ നയത്തിനെതിരേ സമാന ചിന്താഗതിക്കാരെയും സംഘടനകളെയും ഏകോപിപ്പിച്ച് പൊതുവേദി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ്…
Read Moreശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് സമുദായാംഗങ്ങള്‍ കേസില്‍ പെടാതിരിക്കാന്‍ ! തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് താന്‍ സര്‍ക്കാരിനൊപ്പം നിന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തില്‍ സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍, അതിനൊപ്പം ചേര്‍ന്നിരുന്നേല്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്നും അതോടെ സമുദായാംഗങ്ങളായ ചെറുപ്പക്കാരുടെ ഭാവി പ്രതിസന്ധിയിലാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.സുരേന്ദ്രന് എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നതെന്ന് മറക്കരുത്. ഹിന്ദുക്കളാണെന്ന് പറയുന്നുണ്ടെങ്കിലും ജന്തുക്കളായാണ് കാണുന്നത്. പുന്നപ്ര വയലാര്‍ സമരം മുതല്‍ ഈഴവന്റെ അവസ്ഥ ഇതാണെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read More