അനശ്വര പ്രണയത്തിന്റെ പ്രതീകമായി നില്‍ക്കുന്ന ടൈറ്റാനിക് സിനിമയുടെ ക്ലൈമാക്‌സിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ വെള്ളായണിക്കായലില്‍ സംഭവിച്ചപ്പോള്‍ യുവാവിന് ജീവന്‍ നഷ്ടമായി.മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കായലില്‍ വീണ ഭാര്യയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച ശേഷമാണ് ഭര്‍ത്താവായ കല്ലിയൂര്‍ കാക്കാമൂല കാഞ്ഞിരംവിള ഈനോസ് നഗറില്‍ കായല്‍ക്കര വീട്ടില്‍ ഡേവിഡ് സിംഗ് ബാലകാണ് (42) മരണത്തിന്റെ കരങ്ങളിലേക്ക് ആണ്ടുപോയത്. അപകടത്തില്‍പ്പെട്ട ഭാര്യ ചന്ദ്രലേഖ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തര മണിയോടെ വെള്ളായണിക്കായലില്‍ കാക്കാമൂല ഭാഗത്തായിരുന്നു അപകടം. മത്സ്യതൊഴിലാളിയായ ഡേവിഡ് സിംഗ് ഭാര്യയുമൊത്താണ് ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോകുന്നത്. പതിവുതെറ്റിക്കാതെ ഇന്നലെ രാത്രിയിലും മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. കായലില്‍ വലയിടുന്നതിനിടെ ബാലന്‍സ് തെറ്റി ചന്ദ്രലേഖ കായലില്‍ വീണതോടെ വള്ളം മറിഞ്ഞു. കായലില്‍ ചാടിയ ഡേവിഡ് സിംഗ് ആഴവും ചെളിയുമുള്ള ഭാഗത്ത് അകപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി അവരുമായി നീന്തികരയ്‌ക്കെത്തി.…
Read More