പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി റോഡിനെ വിഴുങ്ങിയപ്പോള്‍ ജീവന് പണയം വെച്ച് ആംബുലന്‍സിന് വഴി കാണിച്ച 12-കാരനെ ആദരിക്കാന്‍ ഒരുങ്ങി രാജ്യം. വെങ്കിടേഷ് എന്ന ഈ കൊച്ചുപയ്യനെ ധീതയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചാണ് രാജ്യം ആദരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ പുരസ്കാരം സമ്മാനിക്കും. റായ്ചൂര് ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. കര്‍ണാടക സര്‍ക്കാര്‍ 2019ലെ സ്വാതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള പുരസ്കാരം നല്കി വെങ്കിടേഷിനെ ആദരിച്ചിരുന്നു. അതിന് പിന്നാലെയാണ് ദേശീയപുരസ്കാരം തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ വെള്ളപ്പൊക്കത്തില്‍ കൃഷ്ണ നദിക്കരയില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴി കാണിക്കാന്‍ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പാലത്തിലൂടെ ഓടിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വെങ്കിടേഷിന് അന്ന് സോഷ്യല്‍മീഡിയയിലൂടെ ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അരയ്ക്കൊപ്പം ഉയര്‍ന്ന വെള്ളത്തിലൂടെ ആംബുലന്‍സിന് മുന്നില്‍ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് വഴി കാണിച്ചത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ നാഷണല്‍ ബ്രേവറി അവാര്‍ഡ്…
Read More