കോവിഡ് മുക്തരായാല്‍ പോലും ആശ്വസിക്കാന്‍ വകയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ന്യുമോണിയയും ബ്ലാക്ക്് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസുമാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഫംഗസ് രോഗം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നട്ടെല്ലിന്റെ ഡിസ്കിനെ തകരാറിലാക്കുന്ന ഫംഗസ് ബാധയാണിത്. പൂനെയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കോവിഡ് മുക്തരായ നാല് പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും നേരിയ പനിയും കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ 66കാരനിലാണ് ആദ്യം ഈ അവസ്ഥ പകണ്ടെത്തിയത്. നടുവേദനയ്ക്ക് നിരവധി മരുന്ന് കഴിച്ചിട്ടും മാറാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എം.ആര്.ഐ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ എല്ലുകളില്‍ ഗുരുതരമായി അണുബാധയുള്ളതായി കണ്ടെത്തുന്നത്. നട്ടെല്ലിന്റെ ഡിസ്കിനെ തകര്‍ക്കുന്ന spondylodiscitis എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബയോപ്സിയിലും മറ്റ് പരിശോധനകളിലുമാണ് ഇത് ഒരുതരം…
Read More