ഈ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ഫോണുകളെ സംബന്ധിച്ച് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബാറ്ററി കപ്പാസിറ്റിയും ബാറ്ററിയുടെ ചാര്‍ജിംഗും തന്നെയാണ്. മികച്ച കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ടായാല് പോലും ചാര്‍ജ് ചെയ്യുന്ന രീതിയിലെ അപാകത ബാറ്ററി ലൈഫിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ബാറ്ററി ചാര്‍ജിംഗിനെക്കുറിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൈറ്റ് ചാര്‍ജിംഗിന് ഇട്ട ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കുമെന്നും ഉടമയ്ക്ക് ജീവഹാനി സംഭവിക്കുമെന്നു വരെയുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ കാഡക്സിന്റെ കീഴിലുള്ള ബാറ്ററി യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് രാത്രി മുഴുവന്‍ ഫോണും ടാബ്ലറ്റും ലാപ്ടോപ്പുമൊക്കെ ചാര്‍ജു ചെയ്യാനിടുന്നത് നല്ല രീതിയല്ല എന്നാണ്. വല്ലപ്പോഴും ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ തെറ്റില്ല താനും. പക്ഷേ, അതാണു ശീലമെങ്കില്‍ അതു മാറ്റുക തന്നെയാണ് ബാറ്ററിയുടെ ആരോഗ്യത്തിനു നല്ലതെന്നാണ് അവര്‍ പറയുന്നത്. ഇനി മാതൃകാപരമായ ബാറ്ററി ചാര്ജിംഗിനെപ്പറ്റിപ്പറയാം… ഇടയ്ക്ക് ഒരു 10…
Read More