ഫാദര്‍ ബെനഡിക്ട് പ്രേതത്തെ പറപ്പിച്ചത് ഇങ്ങനെ ! ദി പ്രീസ്റ്റ് വിഎഫ്എക്സ് ബ്രേക്ക്ഡൗണ്‍ വീഡിയോ വൈറലാകുന്നു…

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ദി പ്രീസ്റ്റ് തീയറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമുകളിലും വന്‍ വിജയമാണ് നേടിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയ എന്ന ടീമാണ് ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ്…

Read More