മത്സരാര്‍ത്ഥിയുമായി വിധി കര്ത്താവിന് പ്രണയമെന്ന് വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് താന്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നുവെന്ന് വിധികര്‍ത്താവിന്റെ തുറന്നു പറച്ചില്. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യുടെ പത്താം സീസണിന്റെ വിധി കര്ത്താക്കളില് ഒരാളായ ഗായിക നേഹ കാക്കറാണ് ആരോപണ വിധേയയായിരിക്കുന്നത്. റിയാലിറ്റി ഷോയിലെ മത്സരാര്ഥികളില് ഒരാളായ വിഭോര്‍ പരാശറുമായി നേഹ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഒരുമിച്ച് സംഗീത പരിപാടിയില്‍ പങ്കെടുത്തതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറുകയും ചെയ്തു. ഈ പ്രചാരണങ്ങളില്‍ താന്‍ വിഷാദത്തിലാണെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിക്കുന്നുവെന്നും നേഹ തുറന്നു പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ഇക്കാര്യം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടരക്കോടിയിലധികം ആരാധകരുള്ള ഗായികയാണ് നേഹ. ഇത് എഴുതുമ്പോള്‍ ഞാന്‍ ശാരീരികമായും മാനസികമായും അത്ര നല്ല അവസ്ഥയിലല്ലെന്നും പക്ഷേ ഞാനിപ്പോള്‍ ഇത് സംസാരിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറയുന്നു. ഞാന്‍ ആരുടെ എങ്കിലും മകളാണെന്നും സഹോദരിയാണെന്നുമൊക്കെ ആരുംമനസിലാക്കുന്നില്ല. എന്റെ…
Read More