എത്ര ബുദ്ധിമാനെന്ന് നടിച്ചാലും മനുഷ്യന് മനസ്സിലാക്കാന്‍ പറ്റാത്ത പല പ്രതിഭാസങ്ങളും ഭൂമിയിലുണ്ടാകുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു നവംബര്‍ 11ന് ഭൂമിയിലുണ്ടായ ദുരൂഹമായ ഒരു പ്രകമ്പനം.ലോകമെങ്ങുമുള്ള പല ഭൂകമ്പമാപിനികളും(സീസ്മോഗ്രാം) ഈ പ്രകമ്പനം ഒപ്പിയെടുത്തു. എന്നാല്‍ എന്താണിതിനു കാരണമെന്നു ശാസ്ത്രജ്ഞര്‍ക്കു വിശദീകരിക്കാനാകുന്നില്ല. വിചിത്രമായ ഒരുതരം ‘മൂളല്‍’ എന്നാണു ശാസ്ത്രജ്ഞര്‍ ഈ പ്രകമ്പനത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അസ്വസ്ഥപ്പെടുത്തുന്ന ആ പ്രകമ്പനത്തെ, മാസങ്ങളായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ട് ദ്വീപസമൂഹത്തില്‍ കാണപ്പെട്ടുവരുന്ന പ്രകമ്പനങ്ങളുടെ ഭാഗമായും വിലയിരുത്തപ്പെടുന്നു. അതുതന്നെയാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും. This is a most odd and unusual seismic signal.Recorded at Kilima Mbogo, Kenya …#earthquakehttps://t.co/GIHQWSXShd pic.twitter.com/FTSpNVTJ9B — ******* Pax (@matarikipax) November 11, 2018 ഇത്തരം പ്രകമ്പനങ്ങള്‍ക്കിടെയാണ് മൂന്നാഴ്ച മുന്‍പ് ദുരൂഹമായ ഒരു മൂളല്‍ ശാസ്ത്രലോകം കണ്ടെത്തിയത്. മറ്റു പ്രകമ്പനങ്ങളില്‍നിന്നു വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. വിചിത്രമായ, ദീര്‍ഘനേരം നില്ക്കുന്ന വിറയല്‍…
Read More