മനുഷ്യമാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ വിബ്രിയോ വള്‍നിഫിക്കസിനെ കടല്‍ത്തീരങ്ങളില്‍ കണ്ടെത്തി. ആഗോളതാപനം മൂലം സമുദ്ര ജലത്തിന് ചൂട് കൂടുന്നതാണ് ഇവ തീരത്തോട് അടുക്കാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയില്‍ ഇവയുടെ ആക്രമണത്തില്‍ അംഗവൈകല്യം വരുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. 2017ന് മുന്‍പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വ്യക്തി. മെക്സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്ന് കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇവ മാറിയതായി കണ്ടെത്തി. കടലിലെ ഉപ്പുവെള്ളത്തിലോ,കടലും മറ്റ് ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിലോ കുളിക്കാനിറങ്ങുന്നവരിലാണ് ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടാവുക. ശരീരത്തിലുള്ള ചെറിയ മുറിവുകളില്‍ കൂടിയാണ് ഇവ മനുഷ്യരെ ബാധിക്കുന്നത്.…
Read More