കൂത്തുപറമ്പ്: ഉപരാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തി. കണ്ണവം എസ്ഐ ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പട്രോളിംഗിനിടെയാണ് എട്ടു നാടന്‍ ബോംബുകള്‍ കണ്ടത്. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ വൈകുന്നേരമായിരുന്നു ഇവ കണ്ടെത്തിയത്. ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഇന്ന് ഉച്ചയ്ക്ക് 1.05 നാണ് കണ്ണൂരില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ യാത്രാപാതയിലല്ല ബോംബുകള്‍ കണ്ടതെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.05 ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി 1.17 ന് റോഡ് മാര്‍ഗം പാനൂര്‍ ചമ്പാടേക്ക് തിരിക്കും. രാജസ്ഥാന് സൈനിക സ്കൂളില്‍ തന്റെ അധ്യാപികയായിരുന്ന രത്ന…
Read More