ട്രാന്‍സ്‌ജെന്‍ഡറായ അമ്മയുടെയും ദത്തുമകളായ ഗായത്രിയുടെയും കഥ പറഞ്ഞ ആദ്യത്തെ ക്യാംപെയ്ന്‍ വിഡിയോ വൈറലാവുന്നു. കോടിക്കണക്കിനു ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. വിക്‌സ് ക്യാമ്പെയ്‌ന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരേയുള്ള ബോധവത്കരണവുമായാണ് വിക്‌സ് എത്തിയിരിക്കുന്നത്. ഒപ്പം ഈ ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണെന്ന സന്ദേശവും ചിത്രം പങ്കുവെയ്ക്കുന്നു. ഇച്തിയോസിസ് ബാധിച്ച നിഷ എന്ന പെണ്‍കുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും കഥയാണ് മൂന്നു മിനിറ്റ് നീണ്ട ഈ ഹ്രസ്വചിത്രം. യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പരസ്യത്തില്‍ നിഷയായി യഥാര്‍ത്ഥ നിഷ തന്നെ അഭിനയിച്ചു. മാതാപിതാക്കളായ അലോമ, ഡേവിഡ് ലോബോ എന്നിവരുടെ റോളുകള്‍ അഭിനേതാക്കള്‍ മനോഹരമാക്കി. അടര്‍ന്നു വീഴുന്ന തൊലികളാണ് ഇച്തിയോസിസ് എന്ന രോഗം. അതിനാല്‍ ശരീരം വിരൂപമാകുന്നു. തൊലിപ്പുറത്ത് പൊട്ടല്‍ ഉണ്ടാകുകയും മുറിവിലൂടെ റാല്‍തം കിനിയുകയും ചെയ്യുന്നു.…
Read More