ട്രോളന്മാരുടെ പുതിയ ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ് പ്രശസ്ത ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘മാച്ചോ’യുടെ പുതിയ പരസ്യം. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രശ്മിക മന്ദനയും വിക്കി കൗശലും ഒന്നിച്ച അഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ലിയോ ബര്‍നേറ്റ് എന്ന ക്രിയേറ്റിവ് ഏജന്‍സിയുടെയാണ് ഈ പരസ്യത്തിന് പിന്നിലെ ആശയം. മാഡിസണ്‍ മീഡിയ ഒമേഗയാണ് പ്രൊമോഷന് നടത്തുന്നത്. ആ പരസ്യത്തിന്റെ ആശയം കൊണ്ടും അവതരണം കൊണ്ടുമാണ് വീഡിയോ വൈറലായിരിക്കുന്നത്. രശ്മിക ഒരു യോഗ അധ്യാപികയായിട്ടാണ് പരസ്യത്തില്‍ എത്തുന്നത്. വിക്കി കൗശല്‍ അവിടെ യോഗ അഭ്യസിക്കുന്ന ഒരാളും. യോഗ ചെയ്യുന്നതിനിടയില്‍ വിക്കി ധരിച്ചിരിക്കുന്ന മാച്ചോ സ്പോര്‍ട്ടിന്റെ വൈസ്റ്ബാന്‍ഡ് കാണുന്ന അധ്യാപിക അതില്‍ ആകര്‍ഷിക്കപ്പെടുകയാണ്. പിന്നീട് അത് വീണ്ടും കാണുവാന്‍ ഷെല്‍ഫിന്റെ മുകളില്‍ ഉള്ള സാധനങ്ങള്‍ എടുക്കുവാന്‍ അധ്യാപിക അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പരസ്യം ഇപ്പോള്‍ വമ്പന്‍ ട്രോളുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജെട്ടി ഇട്ടാല്‍ പെണ്ണിനെ വളക്കാമായിരുന്നു…
Read MoreTag: vicky
ഇയാള്‍ ഒഴികെയുള്ള പുരുഷന്മാര് എല്ലാം വൃത്തികെട്ടവന്മാര് ! ടിവി ഷോയില്‍ പുരുഷന്മാരെ അടച്ചാക്ഷേപിച്ച തപ്സിയ്ക്കു നേരെ വിമര്‍ശനം;ചാനലുകാര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരം…
തെന്നിന്ത്യന്‍ സിനിമയിലൂടെ തുടങ്ങി ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്സി പന്നു.മികച്ച അഭിനേത്രിയാണെങ്കിലും വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ഒരു ടിവിഷോയില്‍ വച്ച് താരം നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിന് ഹേതുവായിരിക്കുന്നത്. തപ്സി സുഹൃത്തും നടനുമായ വിക്കി കൗശലിനൊപ്പമാണ് ഈ ഷോയില്‍ പങ്കെടുത്തത്. വിക്കിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാരൊക്കെ വൃത്തികെട്ടവരുമാണെന്ന തരത്തില്‍ തപ്സി പരാമര്‍ശം നടത്തിയെന്നു പറഞ്ഞുകൊണ്ടാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. തപ്സിയും വിക്കിയും പങ്കെടുത്ത ഹിറ്റ് ഷോയുടെ ടീസര്‍ പുറത്തു വരുകയും അത് തരംഗമാകുകയും ചെയ്തശേഷമാണ് ഈ പുകിലുകളൊക്കെയുണ്ടായത്. എന്നാല്‍ താന്‍ പുരുഷന്മാരെപ്പറ്റി മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചിട്ടില്ലെന്നും ചാനല്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ മുഴുവന്‍ പുറത്തു വിട്ടാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് സത്യങ്ങള്‍ മനസ്സിലാകുമെന്നും പറഞ്ഞുകൊണ്ടാണ് തപ്സി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. I wonder what’s the desperation of the PR of…
Read More