മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി ! പീ​ഡ​ന​ത്തി​നി​ര​യാ​യ 23കാ​രി​യ്ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം…

രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ 23കാ​രി​ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.​അ​മ്മ​യ്ക്കൊ​പ്പം യു​വ​തി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ത​ന്റെ നേ​ര്‍​ക്ക് മ​ഷി ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​നെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​നും ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 17നും ​ഇ​ട​യി​ല്‍ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ മ​ക​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഡ​ല്‍​ഹി പോ​ലീ​സ് മു​ന്‍​പാ​കെ ഹാ​ജ​രാ​യി. ഡ​ല്‍​ഹി കോ​ട​തി​യി​ല്‍…

Read More

ഇരയെ വിവാഹം കഴിച്ച് പ്രതി ! 22കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി…

ഇരയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 22കാരനെതിരായ പോക്‌സോ കേസില്‍ തുടര്‍ നടപടി റദ്ദാക്കി കേരളാ ഹൈക്കോടതി. ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണിത്. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.

Read More

13കാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയ്ക്കു വിധേയനാക്കി ! സ്ത്രീ ഹോര്‍മോണുകള്‍ കുത്തിവച്ചതിനു ശേഷം നിരവധി തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവകരം…

രാജ്യ തലസ്ഥാനത്തു നിന്ന് പുറത്തു വരുന്ന പുതിയ ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. 13കാരനെ നിര്‍ബന്ധപൂര്‍വം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളായി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തതായാണ് പരാതി. വര്‍ഷങ്ങളായി നാലു പേര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കിഴക്കന്‍ ഡല്‍ഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള കുട്ടി ഈ നാലു പേരെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ഇവര്‍ കൂടെകൂട്ടി. ചില നൃത്തപരിപാടികളില്‍ പങ്കെടുക്കുകയും പണം നല്‍കുകയും ചെയ്തതായി കുട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയിലായി. ഇവര്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോര്‍മോണുകള്‍ കുത്തിവച്ചതോടെ കുട്ടിയുടെ മാറ്റം വളരെപെട്ടെന്നായിരുന്നു. തുടര്‍ന്ന് സംഘം കുട്ടിയെ…

Read More

ആറാം വയസില്‍ ചുവന്ന തെരുവില്‍ എത്തപ്പെട്ടു; വേശ്യാലയത്തില്‍ വിറ്റത് മാതാപിതാക്കള്‍; ഇന്ന് നിയമ പഠനം നടത്തുന്ന പെണ്‍കുട്ടിയുടെ കഥ അറിയാം…

ചിലരുടെ വിധി ഇങ്ങനെയാണ്. കാത്തുരക്ഷിക്കേണ്ട മാതാപിതാക്കള്‍ തന്നെ അവരെ കുരുതി കൊടുക്കുമ്പോള്‍ അവര്‍ ഈ ലോകത്തിനു മുമ്പില്‍ നിസ്സഹായയാവും. ഇഷിക എന്ന ബംഗാളി പെണ്‍കുട്ടിയ്്ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ലോകത്തിന്റെ കണ്ണു നനയിക്കുന്നതാണ്.  ഇഷികയ്ക്ക് ഇന്ന് പ്രായം 24 വയസ്സ്, ആറാം വയസ്സില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയതാണ് ഇഷിക. എന്നാല്‍ ഇഷികയുടെ ആ യാത്ര അവസാനിച്ചത് ചുവന്നതെരുവിലായിരുന്നു. സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് അവളെ അവിടെ ഉപേക്ഷിച്ചത്. ദാരിദ്ര്യം എന്ന പതിവു കാരണമായിരിക്കാം അവരെ ഇതിനു പ്രേരിപ്പിച്ചത് എന്നു പൊതുവത്ക്കരിക്കാം. എന്നിരുന്നാലും വിധി ഇഷികയെ ബാല വേശ്യാവൃത്തിയുടെ ഇരയാക്കി. ചുറ്റും അവളെ പോലെ നൂറുകണക്കിന് ആളുകള്‍. വിഷമങ്ങളും പരാധീനതകളും പരിഭവങ്ങളും എല്ലാവര്‍ക്കും തുല്യം, അതിനാല്‍ തന്നെ അവ പങ്കുവയ്ക്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഏകദേശം 20 മില്യണ്‍ ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍…

Read More