ഇപ്പോള്‍ വീഡിയോ ആപ്ലിക്കേഷനുകളുടെ കാലമാണ്. ദൈര്‍ഘ്യം കുറഞ്ഞ വിഡിയോ ക്ലിപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണ് ആളുകളെ പിടിക്കാന്‍ മത്സരിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പോണോഗ്രാഫിയിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനുള്ള ചവിട്ടുപടിയായി കുട്ടികളോടു ലൈംഗികാസക്തി പ്രകടമാക്കുന്നവര്‍ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. ചൈനയിലെ ഇന്റര്‍നെറ്റ് അതികായന്‍മാരായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ക്വായ് എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേവലം 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോകളാണ് ഇവിടെ അപ് ലോഡു ചെയ്യാന്‍ സാധിക്കുക. ടിക് ടോക്, മ്യൂസിക്കലി തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ സമാന പ്രവര്‍ത്തനമാണ് ക്വായുടേതും. ഇഷ്ടപ്പെട്ട പാട്ടുകള്‍ സ്വയമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ഒരാളുമായോ ഒത്തു പാടാനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്. കൗമാരക്കാര്‍ മാത്രമല്ല ക്വായ് ഉപയോഗിക്കുന്നത്. 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ആഗോളതലത്തില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.…
Read More