ലോക നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ യു.എ.ഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയുടെ അരികില്‍ മകന് ഹസാ വന്നു നില്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രതിസന്ധിയുമായി സംബന്ധിച്ച് ലോക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു അമ്മയെ എന്തെടുക്കുകയാണെന്നറിയാന് മകനെത്തിയത്. മകന് അരികില്‍ വന്നു നിന്നപ്പോള്‍ ‘അപ്പുറത്ത് പോകൂ…’ എന്ന് ചെറുചിരിയോടെ റീം അല്‍ ഹാഷിമി മകനോട് പറയുന്നുണ്ട്. ഇതുകേട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസിന് ചിരിയടക്കാനായില്ല. ക്ഷമ ചോദിച്ചു കൊണ്ട് പിന്നീട് മന്ത്രി പ്രസംഗം തുടരുന്നുണ്ട്. ഹസാ വീണ്ടും ഒരിക്കല്‍ കൂടി അമ്മയുടെ അരികില്‍ ഓടിയെത്തുകയും മന്ത്രി റീം മകനെ അകറ്റി കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.
Read More