ഒരു നാടിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശൗചാലയം. ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന് തോന്നിപ്പിക്കുന്നതാണ് പല കാഴ്ചകളും. ദൂരയാത്രകള് പോകുമ്പോള്‍ പൊതു ശൗചാലയങ്ങളിലില്ലാത്തത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തില്‍ നിന്ന് ഇറങ്ങി വരുന്ന ആളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത്. വഴിയിലൂടെ പോയവര്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘നോക്കൂ ശൗചാലയത്തിനകത്ത് ആരാണെന്ന്’ എന്ന് ഒരു സ്ത്രീ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സിംഹം പുറത്തേക്കിറങ്ങി അവിടെയുള്ള ആളുകളെ ഒന്നു നോക്കി പിന്നിലെ ചെടികള്‍ക്കിടയിലേക്ക് മറയുന്നതും വിഡിയോയില്‍ കാണാം: ‘അവബോധത്തിന്റെ ഗുണം’, ‘ശുചിത്വബോധമുള്ള സിംഹം’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Read MoreTag: video
ഒരു നാട്ടില്‍ രണ്ട് ആന വേണ്ട ! ബസ് തടഞ്ഞ് ചില്ല് അടിച്ചു തകര്‍ത്ത് കൊമ്പന്; ധൈര്യം കൈവെടിയാതെ ഡ്രൈവര്‍;വീഡിയോ കാണാം…
തമിഴ്നാട്ടില്‍ ഒറ്റയാന് ആന ബസ് അക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബസിന്റെ ചില്ല് തകര്‍ത്ത് നില്ക്കുന്ന ആനയെ കണ്ട് പന്തിക്കേട് തോന്നിയ ബസ് ഡ്രൈവര്‍ , വാഹനം നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊടഗിരിയില്‍ നിന്ന് മേട്ടുപാളയത്തേയ്ക്ക് ബസ് പോകവേയാണ് നടുറോഡിലേക്കിറങ്ങിയ ആന ബസിനു നേരെ പാഞ്ഞടുത്തത്. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിടാന്‍ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞുവന്നു. ആന വരുന്നത് കണ്ട് നിര്‍ത്തിയിട്ട ബസില്‍ കൊമ്പ് കൊണ്ടാണ് ആന ചില്ല് തകര്‍ത്തത്. ആന പിന്മാറാന് ഒരുക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഡ്രൈവര്‍ ബസിലെ യാത്രക്കാരോട് പുറത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് ആന ആക്രമിച്ചത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ…
Read Moreഒരു മര്യാദയൊക്കെ വേണ്ടെടേ! വൈറലായ മാഗി മില്‍ക്ക് ഷേക്കിനെതിരേ ഭക്ഷണപ്രേമികള്‍;വീഡിയോ കാണാം…
കൊറോണ വൈറസ് ആളുകളെ വീടിനുള്ളില്‍ തളച്ചിട്ടപ്പോള്‍ പലരും സമയം ചിലവിടാനായി തങ്ങളുടേതായ വഴികള്‍ കണ്ടെത്തുകയാണുണ്ടായത്. ചിലര്‍ക്ക് താല്പര്യം പുത്തന്‍ ഭക്ഷണ വിഭവങ്ങളുടെ പരീക്ഷണമായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ആളുകള്‍ എല്ലാ തരം ഭക്ഷണ കോമ്പിനേഷനുകളും പരീക്ഷിക്കുന്നു. വിചിത്രമായി തോന്നുമെങ്കിലും പലര്‍ക്കും അത് നല്ല രുചിയുള്ള വിഭവങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. ഇപ്പോള്‍ വിചിത്രമായ കോമ്പിനേഷന്‍ രുചിയുടെ റെസിപ്പി അവതരിപ്പിക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ വൈറലാണ്. മാഗി ഉപയോഗിച്ചുള്ള ഒരു മില്‍ക്ക് ഷേക്കിന്റെ ചിത്രമായിരുന്നു അത്. ക്രീം പാലില്‍ മുക്കിയ സൂപ്പി മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ പലരെയും ഇത് അലോസരപ്പെടുത്തിയെന്നതാണ് വാസ്തവം. ചില ഭക്ഷണപ്രേമികള്‍ മാഗി മില്‍ക്ക് ഷേക്കിന്റെ രുചിയില്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഒട്ടുമിക്ക ആളുകളും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
Read Moreവിവാഹവേദിയില്‍ മത്സരിച്ച് പുഷ് അപ് എടുത്ത് വധുവും വരനും ! വീഡിയോ വൈറലാകുന്നു…
വിവാഹം ആഘോഷകരമാക്കാന്‍ പല പുതിയ വഴികള്‍ തേടുന്നവരാണ് പുതുതലമുറ. വസ്ത്രധാരണം മുതല്‍ തീമില്‍ വരെ അതു പ്രകടമാക്കുന്നവരുണ്ട്. പാട്ടും ഡാന്‍സും വിവാഹ വേദിയില്‍ പതിവാണെങ്കിലും ഇപ്പോഴത്തെ താരം പുഷ് അപ് ആണ്. ഇത്തരത്തില്‍ വിവാഹ വേഷത്തില്‍ പുഷ്അപ് ചെയ്യുന്ന വധൂവരന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ലെഹംഗ ധരിച്ചെത്തിയ വധുവും ഷെര്‍വാണി ധരിച്ചെത്തിയ വരനും പുഷ്അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഫിറ്റ്നസ് കോച്ച് അക്ഷിക അറോറ മഹാജനും ഭര്‍ത്താവ് ആദിത്യ മഹാജനുമാണ് വീഡിയോയിലുള്ളത്. ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.
Read Moreപഠനാവശ്യത്തിനു തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോകളുടെ പ്രവാഹം ! തന്റെ നമ്പറില്‍ നിന്ന് വന്ന വീഡിയോകളില്‍ തനിക്ക് പങ്കില്ലെന്ന് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍…
പഠനാവശ്യത്തിനു തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലച്ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രവാഹമായതോടെ ഗ്രൂപ്പ് പൂട്ടി. ലഖ്നൗ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം ബിരുദ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. സര്‍വകലാശാല അധികൃതരുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനികളിലൊരാളാണ് വാട്സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചത്. ഏകദേശം 170-ഓളം വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ പഠനാവശ്യത്തിന് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ശനിയാഴ്ച രാത്രി മുതല്‍ അശ്ലീലചിത്രങ്ങളും അശ്ലീലസന്ദേശങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടെന്നാണ് പരാതി. സഹപാഠിയായ ഒരു വിദ്യാര്‍ഥിയുടെ നമ്പറില്‍നിന്നാണ് അശ്ലീലചിത്രങ്ങള്‍ വന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. രാത്രി 11.58-ന് ഈ നമ്പറില്‍നിന്ന് ആദ്യം ഒരു അശ്ലീലചിത്രം ഗ്രൂപ്പില്വന്നു. ക്ലാസിലെ നാല് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീലസന്ദേശത്തിന് പിന്നാലെയായിരുന്നു ഈ ചിത്രം വന്നത്. ശേഷം ഇതേ നമ്പറില്‍നിന്ന് വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപമാനിച്ചുള്ള സന്ദേശങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഇതിനിടെ,…
Read Moreഎന്റെ കോഴികളെ കൊണ്ടു പോകല്ലേ…കറിവച്ചു തിന്നല്ലേ ! ചങ്കുതകര്‍ന്ന് ആറു വയസ്സുകാരന്റെ കരച്ചില്; വീഡിയോ കാണാം…
വീടുകളിലെ വളര്‍ത്തുമൃഗങ്ങളും പക്ഷികളും വീട്ടിലെ കുട്ടികള്‍ക്ക് കൂടെപ്പിറപ്പും കൂട്ടുകാരുമാണ്. അവര്‍ അത്തരം ജീവികളോട് നിരുപാധിക സ്നേഹം വച്ചു പുലര്‍ത്തുന്നു. അവയെ പിരിയുകയെന്നത് ഈ കുഞ്ഞുങ്ങള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. താനും കൂടി സ്നേഹിച്ചു വളര്‍ത്തിയ കോഴികളെ വില്‍ക്കാനായി കൊണ്ടു പോകുന്നത് കണ്ട് ഹൃദയം പൊട്ടി കരയുന്ന ഒരു ആറ് വയസ്സുകാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനിറയിക്കുന്നത്. തെക്കന്‍ സിക്കിമിലെ മെല്ലിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്. കോഴികളെ പോള്‍ട്രി ഫാമിലേയ്ക്ക് കൊണ്ടു പോകുന്നതിനായി ഒരു വലിയ വാനിലേയ്ക്ക് കയറ്റുകയാണ്. ഇത് കണ്ടുനില്‍ക്കാനാകാതെ തന്റെ കോഴികളെ കൊണ്ടു പോകരുതേയെന്ന് അവരോട് അപേക്ഷിക്കുകയാണ് ബാലന്. അവയെ വാനില്‍ കയറ്റരുതെന്ന് മുതിര്‍ന്നവരോട് അഭ്യര്‍ത്ഥിക്കുകയും. കോഴികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വിങ്ങിക്കരയുന്നതും കാണാം. ‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ’ യെന്ന് കൈകള്‍ കൂപ്പി അവരോട് അഭ്യര്‍ത്ഥിക്കുകയാണ് കുരുന്ന്. കോഴികളെ തിരികെത്തരാനും…
Read Moreപോണ്‍വീഡിയോകളും സെക്സ് മെസേജുകളും അയയ്ക്കുന്ന ആളാണോ നിങ്ങള്‍ ! എങ്കില്‍ നിങ്ങള്‍ക്ക് എന്തോ പ്രശ്നമുണ്ട്…പുതിയ പഠനത്തില്‍ പറയുന്നത്…
ലൈംഗികത അടങ്ങിയ സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും അയയ്ക്കുന്നവര്‍ മോശം വ്യക്തിത്വത്തിനുടമകളെന്ന് പുതിയ പഠനം. ഇറ്റലിയിലെ സഫിന്‍സ സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ഹഡേഴ്സ്ഫീല്‍ഡ് സര്‍വകലാശാലയിലുള്ളവരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഇരുണ്ട വ്യക്തിത്വ സവിശേഷതകളും സെക്സ്റ്റിങും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മറ്റെന്തിനേക്കാളും സ്വയം ഇഷ്ടപ്പെടുക, കാര്യം കാണാന്‍ എന്തും ചെയ്യുക തുടങ്ങിയ സ്വഭാവസവിശേഷതകളും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ടെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ബെല്‍ജിയം, ചൈന, ചെക്ക് റിപ്പബ്ലിക്ക്, അയര്‍ലന്‍ഡ്, ഇറ്റലി, മലേഷ്യ, പോളണ്ട്, റഷ്യ, തുര്‍ക്കി, ഉഗാണ്ട, അമേരിക്ക എന്നീ 11 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം പേരിലാണ് പഠനം നടത്തിയത്. അശ്ലീല സന്ദേശങ്ങളെ പരീക്ഷണാര്‍ഥം, അപകടം പിടിച്ച, വെറുപ്പിക്കുന്ന എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈനിലൂടെ മാത്രം പരിചയമുള്ള വ്യക്തികളുമായി നടത്തുന്ന ലൈംഗികചുവയുള്ള സന്ദേശങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികള്‍ക്ക് അടിപ്പെട്ടിരിക്കുമ്പോള് നടത്തുന്ന ഇത്തരം…
Read Moreകിലോമീറ്ററുകളോളം പുതപ്പുപോലെ പരന്നു കിടക്കുന്ന ചിലന്തിവല ! 30 ലക്ഷത്തോളം എട്ടുകാലികളുടെ അധ്വാനഫലത്തിന്റെ വീഡിയോ വൈറലാകുന്നു…
പ്രകൃതിപ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോള്‍ കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ് ഏവര്‍ക്കും അദ്ഭുതമാകുന്നത്. ഓസ്ട്രേലിയയിലെ കിഴക്കന്‍ വിക്ടോറിയയില്‍ നിന്നുള്ള കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകള്‍ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് കാണപ്പെടുന്നത്. ഈ അപൂര്‍വ കാഴ്ചയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാറ്റടിക്കുമ്പോള്‍ തിരകള്‍ പോലെ ചിലന്തി വല അനങ്ങുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. അടുത്തിടെ മേഖലയില്‍ ദീര്‍ഘനാളുകള്‍ നീണ്ടുനിന്ന ഒരു പെരുമഴ പെയ്തിരുന്നു. കനത്തമഴയില്‍ പ്രദേശമാകെ വെള്ളത്തിന്റെ അടിയിലായി. വിക്ടോറിയയിലെ ഈസ്റ്റ് ഗ്രിപ്പ്സ്ലാന്‍ഡ് മേഖലയിലാണു വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. റോഡുകളിലും പാതകളിലുമൊക്കെ വെള്ളം പൊങ്ങിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രദേശത്തെ ചിലന്തികളെയാണ്. ഒഴുകി വരുന്ന വെള്ളത്തില്‍ നിന്നു രക്ഷനേടാനായി ഇവ ഉയരമുള്ള പ്രതലങ്ങളിലേക്കും മരക്കൊമ്പുകളിലേക്കും റോഡ് ദിശാസൂചികളിലേക്കുമൊക്കെ കയറി. തുടര്‍ന്ന് അവ…
Read Moreവാക്സിന് സ്വീകരിക്കാനെത്തിയ രാഖി സാവന്ത് സീന്‍ ആകെ അലമ്പാക്കി ! വീഡിയോ വൈറല്‍…
പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തുംകാണിക്കാന്‍ മടിയില്ലാത്ത ആളാണ് രാഖി സാവന്ത്. നടി കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേടിച്ച് വലിയ ബഹളമുണ്ടാക്കിയാണ് കക്ഷി വാക്സിന് സ്വീകരിക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്സിന് ഉണ്ടായിരുന്നില്ല. കുത്തിവയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ തന്റെ പുതിയ ആല്‍ബത്തിലെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്സ് പരിചരിച്ചത്.
Read Moreവരാന്തയില്‍ നിന്നും പട്ടിയെ പിടിച്ചു കൊണ്ടു പോകുന്ന പുള്ളിപ്പുലി ! ഭയപ്പാടില്‍ നാട്ടുകാര്‍;വീഡിയോ കാണാം…
വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് ജനജീവിതത്തെ പലപ്പോഴും ബാധിക്കാറുണ്ട്. മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളേയും ആക്രമിക്കുന്നതു മൂലം പല സ്ഥലങ്ങളിലും പകല്‍പോലും ഭീതിയോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭുസേ ഗ്രാമത്തില്‍ നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രാത്രിയില്‍ വീടിനോടു ചേര്‍ന്ന് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളര്‍ത്തു നായയെ കൂറ്റന്‍ പുള്ളിപ്പുലി ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീടിനോട് ചേര്‍ന്ന വിശാലമായ വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി ആക്രമിച്ചതോടെ നായ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയില്‍ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആകെ പരിഭ്രാന്തിയിലാണ്. മുമ്പ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളില്‍ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു…
Read More