വ്യത്യസ്ഥമായ സംഗീതാവതരണത്തിലൂടെ ശ്രദ്ധനേടിയ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനം. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. വളരെ പെട്ടന്ന് തന്നെ യൂട്യൂബില്‍ തരംഗമായി. സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.. പിന്നീട് ഡിസ് ലൈക്കുകളുടെ ബഹളമായി. ഇപ്പോള്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. എങ്കിലും ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈയിടെ…
Read MoreTag: video
ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം ആളിക്കത്തുന്നതിന്റെ പിന്നിലുള്ളത് ! വീഡിയോ വൈറലാകുന്നു…
ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം ആളിക്കത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണം. മരത്തിന്റെ കാതലാണ് ഇടിമിന്നലേറ്റ് കത്തുന്നത്. സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീഗോളം പോലെയാണ് വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്നത്. മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൃക്ഷത്തിന്റെ കറയാണ് ആളിക്കത്തുന്നത്. വേനല്‍ക്കാലത്ത് തീ പടരാന്‍ സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ ഈ തീ അണയുമെന്നും വിദ്ഗധര്‍ പറയുന്നു.
Read Moreനിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞുവന്നു ! ഒറ്റ നിമിഷത്തില്‍ മകനെ വാരിയെടുത്ത് അച്ഛന്‍; വീഡിയോ വൈറലാകുന്നു…
വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന്‍ മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.
Read Moreകിടുക്കി തിമിര്‍ത്തു പൊളിച്ചു ! തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോയുമായി ‘തണ്ണീര്‍മത്തനിലെ’ ഗോപിക;വീഡിയോ കാണാം…
കലാരംഗത്ത് തിളങ്ങി നല്‍ക്കുന്നവരെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അവരുടെ അഭിനയജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ സെലിബ്രിറ്റികളില്‍ അധികപേരും ഉപയോഗിക്കുന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റാഗ്രാം. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയും റില്‍സ് വീഡിയോയിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ പുത്തന്‍ ഡാന്‍സ് വീഡിയോ ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ഗോപിക രമേശ്. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചു.പിന്നീട് വാങ്ക്…
Read Moreഇതൊക്കെയെന്ത് ! കൂറ്റന്‍ തവളയെ അനായാസം ശാപ്പിട്ട് ചേര; വീഡിയോ കാണാം…
തവളയെ പാമ്പ് ഭക്ഷണമാക്കുന്നത് സാധാരണമാണെങ്കിലും ഒരു കൂറ്റന്‍ തവളയെ വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ഏറെ ബുദ്ധിമുട്ടി കൂറ്റന്‍ തവളയെ പാമ്പ് വിഴുങ്ങുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ബുള്‍ ഫ്രോഗ് വിഭാഗത്തില്‍പ്പെട്ട തവളയെയാണ് ചേര വിഴുങ്ങിയത്.ഏഷ്യയില്‍ കാണപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകളാണ് ചേരകള്‍. വിഷമില്ലാത്തയിനം പാമ്പുകളാണിവ. കര്‍ഷകരുടെ മിത്രമെന്നാണ് ഇവ അറിയപ്പെടുന്നത്. വിളകള്‍ നശിപ്പിക്കുന്ന എലികളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. എന്തായാലും തവളയുടെ ഗതി അധോഗതി.
Read Moreഇവനാരെടാ ! തോളില്‍ തത്തയും കൈയ്യില്‍ പെരുമ്പാമ്പുമായി റോഡിലൂടെ പാട്ടുപാടി നടന്നു നീങ്ങുന്ന യുവാവ്; വീഡിയോ വൈറലാകുന്നു…
തോളില്‍ തത്തയും കൈയ്യില്‍ പെരുമ്പാമ്പുമായി റോഡിലൂടെ പാട്ടുംപാടി നടന്നു നീങ്ങുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ടിക് ടോക് ഉപയോക്താവായ ഹെയ്ലി റോബനാണ് വീഡിയോ പകര്‍ത്തിയത്. കാറില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഹെയ്ലി സിഗ്‌നല്‍ കാത്തുകിടക്കുമ്പോഴാണ് ഓസ്‌ട്രേലിയയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ചെറുപ്പക്കാരനെ കണ്ടത്. തോളില്‍ തത്തയെയും കയ്യില്‍ പെരുമ്പാമ്പിനെയും പിടിച്ച് ഡാന്‍സും കളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ വരവ്. അപ്രതീക്ഷിത കാഴ്ച കണ്ട ഹെയ്ലി ഉടന്‍തന്നെ ദൃശ്യം പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കുളളില്‍ വൈറലാവുകയായിരുന്നു. ആരാണ് ആ യുവാവ് എന്നു കണ്ടെത്താനുള്ള യത്‌നത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
Read Moreഅടിച്ചു പൂസായി അമിത വേഗത്തില്‍ കാറോടിച്ചു ! നിയന്ത്രണം വിട്ട വാഹനം തലകുത്തനെ മറിഞ്ഞു; വീഡിയോ കാണാം…
തമിഴ്‌നാട്ടില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിന്‍ഡോറില്‍ നിന്ന് രണ്ടുപേര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം. ആറുപേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ കണ്ടവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത സംഘം മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreക്ലാസിലിരുന്ന് താളം പിടിച്ച കുട്ടിയെ ശിക്ഷിക്കാനായി ടീച്ചര്‍ എച്ച്എമ്മിന്റെ റൂമിലേക്ക് കൊണ്ടുപോയി ! പിന്നെ നടന്നത് ഒരു പുകില്‍; വീഡിയോ വൈറലാകുന്നു…
ക്ലാസിലിരുന്ന് താളം പിടിച്ച വികൃതിയ്ക്ക് ശിക്ഷ നല്‍കാനാണ് ടീച്ചര്‍ അവനെ എച്ച്എമ്മിന്റെ റൂമിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. താളം പിടിച്ച കുട്ടിയെ ശിക്ഷിക്കുന്നതിനു പകരം അവനെ പ്രോത്സാഹിപ്പിക്കുകയാണ് എച്ച്എം ചെയ്തത്. ഇത്തരത്തില്‍ കുട്ടികള്‍ക്കുള്ള നൈസര്‍ഗ്ഗികമായ കഴിവുകള്‍ പലരും അവഗണിക്കുമ്പോള്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂള്‍ എച്ച്എമ്മിന്റെ മനോഭാവത്തെ അഭിനന്ദിക്കുകയാണ് ഏവരും. കുട്ടി എച്ച്എമ്മിന്റെ റൂമിലിരുന്ന് താളം പിടിക്കുന്നതിന്റെ വീഡിയോ വൈറലാകുകയാണ്.
Read Moreസുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചുവെന്ന് അവകാശപ്പെട്ട് പാരാനോര്‍മല്‍ വിദഗ്ധന്‍ ! മരണം കാരണം ചോദിച്ചപ്പോള്‍ ‘എല്ലാം അവര്‍ പുറത്തു വിടും’ എന്ന് മറുപടിയും; വീഡിയോ കാണാം…
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന അവകാശവാദവുമായി പാരാനോര്‍മല്‍ വിദഗ്ധന്‍ രംഗത്ത്. സ്റ്റീവ് ഹഫ് എന്നയാളാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാള്‍ ഇക്കാര്യം അവകാശപ്പെടുന്നത്. സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണ് ഇതെന്നും സ്റ്റീവ് വീഡിയോയില്‍ പറയുന്നുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം(സ്പിരിറ്റ് ബോക്സ്) വഴിയാണ് ആത്മാക്കളോട് സ്റ്റീവ് സംസാരിക്കുന്നത്. വീഡിയോയില്‍ സ്റ്റീവിന്റെയല്ലാത്ത മറ്റൊരു ശബ്ദം വ്യക്തമാണ്. വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് പറയൂ സ്റ്റീവ് അതേ വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടര്‍മാര്‍ പുറത്തു വിടും എന്നാണ് മറുപടി നല്‍കുന്നത്. സുശാന്തിന്റെ സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും ആരാധകരോട് എന്തെങ്കിലും പറാനുണ്ടോയെന്നും സ്റ്റീവ് ശബ്ദത്തോട് ചോദിക്കുന്നുണ്ട്. ദൈവത്തെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ആത്മാവ് സ്വര്‍ഗത്തില്‍ നിത്യശാന്തി അനുഭവിക്കുമെന്നും…
Read Moreമമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം ! പിന്നീട് കൈനിറയെ ചിത്രങ്ങള്‍ ഒപ്പം വിവാദങ്ങളും; കാമുകനുമൊത്ത് ഫ്‌ളാറ്റില്‍ വച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ ലീക്കായതോടെ ജീവിതം വഴിതിരിഞ്ഞു;മൈഥിലിയുടെ ജീവിതത്തില്‍ സംഭവിച്ചത്…
മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു മൈഥിലി എന്ന ബ്രൈറ്റി ബാലചന്ദ്രന്‍. മമ്മൂട്ടിയ്‌ക്കൊപ്പം പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സ്വപ്‌നതുല്യമായ അരങ്ങേറ്റം,പിന്നെ കൈനിറയെ ചിത്രങ്ങള്‍. നായികയായും സഹതാരമായും നിറഞ്ഞു നിന്ന ആ നാളുകള്‍ പതിയെ പോയ്മറയുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ മൈഥിലിയെ തേടിയെത്തി. ഒടുവില്‍ അത് താരത്തിന്റെ കരിയര്‍ തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. പത്തനംതിട്ട സ്വദേശിയായ മൈഥിലി വളര്‍ന്നത് ദുബായിലും മറ്റുമാണ്. പിന്നീട് കുറെ നാള്‍ താരം ബംഗളുരുവിലും ജീവിച്ചു. കൂട്ടുകാരികള്‍ എല്ലാം വിവാഹിതരാവുന്നത് കണ്ട മൈഥിലിയുടെ വീട്ടുകാര്‍ മൈഥിലിയ്ക്കും ഒരു വിവാഹാലോചന കൊണ്ടുവന്നു. ആ സമയത്താണ് പാലേരിമാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. പിന്നെ സിനിമയില്‍ തിരക്കായി. ഇതിനിടയ്ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളും മുറപോലെ വന്നുകൊണ്ടിരുന്നു. അതോടെ സിനിമയില്‍ നിന്ന് താരം പതിയെ അകന്നു തുടങ്ങി. ഇതിനിടെ…
Read More