സംഗീത ലോകം അടക്കി ഭരിക്കുന്ന ആ രണ്ടു പേര്‍ തീരുമാനിക്കും ആരു പാടണമെന്ന് ! അഭിനയ ലോകത്തു മാത്രമല്ല സംഗീതലോകത്തും ശക്തമായ മാഫിയയുണ്ടെന്ന വെളിപ്പെടുത്തലുമായി സോനു നിഗം…

നടന്‍ സുശാന്ത് സിംഗ് രാജ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് സിനിമാ ലോകത്ത് സ്വജന പക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. ഈ പശ്ചാത്തലത്തില്‍ സംഗീത കമ്പനികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ സോനു നിഗം. അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും ഇവര്‍ ഇല്ലാതാക്കുകയാണെന്ന് സോനു തന്റെ വ്‌ളോഗില്‍ പറഞ്ഞു. സോനു നിഗത്തിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ”ഇന്ന്, സുശാന്ത് സിങ് രാജ്പുത് എന്ന നടന്‍ മരിച്ചു. ഏതൊരു ഗായകനെ കുറിച്ചോ സംഗീതസംവിധായകനെ കുറിച്ചോ ഗാനരചയിതാവിനെ കുറിച്ചോ നാളെ നിങ്ങള്‍ക്ക് ഇതു തന്നെ കേള്‍ക്കാനാകും. കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. ചെറുപ്പത്തില്‍ത്തന്നെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. അതിനാല്‍ ഈ കുഴപ്പത്തില്‍…

Read More

വെറുതെ മീന്‍ പിടിക്കാന്‍ ഇറങ്ങിയതാ സാറേ ! പോലീസിന്റെ ഡ്രോണ്‍ കണ്ട് നാട്ടുകാര്‍ കണ്ടം വഴി ഓടുന്ന വീഡിയോ വൈറലാകുന്നു…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇത് അനുസരിക്കാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. പോലീസിന് അത്ര പെട്ടെന്ന് കടന്നു ചെല്ലാനാകാത്ത സ്ഥലങ്ങളിലുള്ളവര്‍ ഇപ്പോഴും കൂട്ടം കൂടുന്നുണ്ട്. ഇത്തരക്കാരെ പിടികൂടാനായി കേരളാ പോലീസ് നടത്തുന്ന ഡ്രോണ്‍ നിരീക്ഷണം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇത്തരത്തില്‍ പോലീസ് ഡ്രോണ്‍ കാണുമ്പോള്‍ ചിതറിയോടുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കേരളാ പൊലീസ് ട്വീറ്റ് ചെയ്ത വിഡിയോ വളരെ വേഗമാണ് വൈറലായത്. 2016-ലെ ട്രേസര്‍ ബുള്ളറ്റ് ചലഞ്ചിന്റെ സംഗീതമാണ് വിഡിയോയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. രവിശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം എന്നിവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നരലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 2500 പേര്‍ റീട്വീറ്റ് ചെയ്യുകയും എണ്ണായിരത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍…

Read More

ബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും തല്ലിച്ചതച്ച് സദാചാര ഗുണ്ടകള്‍ ! ദൃശ്യങ്ങള്‍ പകര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. മഹാരാഷ്ട്രയിലെ ഗൊണ്ടേഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. ആക്രമസംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗ്രാമത്തില്‍ ബന്ധുക്കളെ കാണാനെത്തിയ യുവതിയും യുവാവും ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഒരു സംഘം ഇവരെ നോട്ടമിട്ടതും ആക്രമിക്കാനെത്തിയതും. ഇരുവരെയും ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം യുവതിയെ മര്‍ദിച്ചു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചിട്ടും അക്രമികള്‍ കേട്ട ഭാവം നടിച്ചില്ല. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഗുണ്ടായിസത്തിന്റെയും മര്‍ദ്ദനത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ…

Read More

സൂപ്രണ്ട് പറയുന്നതാണോ കണ്ടക്ടര്‍ പറയുന്നതാണോ സത്യം ! അടൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്; വിവാദ സംഭവത്തില്‍ കെഎസ്ആര്‍ടിസി രണ്ടായി ചേരി തിരിയുമ്പോള്‍…

കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിന്റെ വിഡിയോ എന്ന പേരിലാണ് വീഡിയോ വൈറലായത്. കെഎസ്ആര്‍ടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിവരും. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ജീവനക്കാര്‍ തന്നെയാണെന്ന് ബേസില്‍ സ്‌കറിയ ജൂനിയര്‍ അസിസ്റ്റന്റ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ക്ക് പരാതിപെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ്‌മെന്റ് അല്ലെങ്കില്‍ അഭിപ്രായം നിങ്ങള്‍ കേള്‍ക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുത്ത് ആത്മനിര്‍വൃതി അടയുക. ജീവനക്കാരുടെ പരാതികള്‍, അവരുടെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല അലെങ്കില്‍ ഓഞ്ഞ മാനേജ്മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷന്‍…

Read More

പിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ല ! നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ മലര്‍ന്നു കിടക്കുവാ; പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു…

ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം വന്നതോടെ പലവിധ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഹെല്‍മറ്റിലാടെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയ സംഭവം സംസ്ഥാനമാകെ വന്‍പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസുകാരന്‍ ഇവിടെ. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.’അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക്…

Read More

കാട്ടില്‍ മഴ പെയ്തതോടെ നാടുകാണാനിറങ്ങി സിംഹക്കൂട്ടം ! നടുറോഡില്‍ നിന്ന് ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുടെ വീഡിയോ വൈറലാകുന്നു…

കാട്ടില്‍ മഴ കനത്തതോടെ നാട്ടിലിറങ്ങി സിംഹക്കൂട്ടം.ഗുജറാത്തിലെ ഒരു തെരുവിലാണ് സംഭവം. ഗുജറാത്തിലെ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മഴയെ തുടര്‍ന്ന് സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുനന വീഡിയോയില്‍ ഏഴു സിംഹങ്ങളെയാണ് കാണാന്‍ കഴിയുന്നത്. നടുറോഡില്‍ എത്തിയ സിംഹങ്ങള്‍ പരിസരത്തെ കുറിച്ച് ശ്രദ്ധിക്കാതെ ഗര്‍ജ്ജിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ജുനഗഢ് സിറ്റിയിലാണ് സംഭവം. ഗിര്‍നര്‍ കാട്ടില്‍ നിന്നാണ് ഇവ എത്തിയതെന്നാണ് സൂചന. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് പലപ്പോഴായി ഇവിടെ വന്യമൃഗങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. രാത്രി പുറത്തിറങ്ങുന്ന മൃഗങ്ങള്‍ പിന്നീട് തിരിച്ചുപോകാറുണ്ടെന്നും വനപാലകര്‍ പറയുന്നു. എന്തായാലും നടുറോഡില്‍ ഉലാത്തുന്ന സിംഹങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Read More

പ്രതിഷേധത്തിന്റെ പല പല അവസ്ഥാന്തരങ്ങള്‍ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെയൊരെണ്ണം ആദ്യമാ! ബസിന്റെ ഡാഷ്‌ബോര്‍ഡില്‍ കയറിയിരുന്ന് യുവതിയുടെ പ്രതിഷേധം; വീഡിയോ വൈറലാകുന്നു…

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് പ്രതിഷേധിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ ഇങ്ങനെ പലപല കാര്യങ്ങള്‍ക്ക് പ്രതിഷേധിക്കുന്നുമുണ്ട്. മാവേലിക്കരയില്‍ നടന്ന ഒരു വ്യത്യസ്ത പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബസിന്റെ ഡാഷ്‌ബോര്‍ഡില്‍ കയറിയിരുന്നായിരുന്നു യുവതിയുടെ പ്രതിഷേധം. ഡ്രൈവര്‍ പല തവണ ഇവരോട് അവിടെ നിന്ന് ഇറങ്ങാന്‍ പറയുന്നുണ്ടെങ്കിലും യുവതി കൂട്ടാക്കുന്നില്ല. ബസ് മാവേലിക്കര പോലീസ് സ്‌റ്റേഷനിലേക്ക് പോകട്ടെ എന്നാണ് യുവതിയുടെ ആവശ്യം. പോലീസ് സ്‌റ്റേഷനില്‍ പോകാമെന്ന് ബസ് ജീവനക്കാരന്‍ പറയുമ്പോഴും കൂസലില്ലാതെ യുവതി നിലപാടില്‍ ഉറച്ചു നിന്നു. സീറ്റില്‍ ഇരിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ പച്ചത്തെറിയായിരുന്നു ഉത്തരം. പ്രതിഷേധത്തിനുള്ള കാരണം വ്യക്തമല്ല. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

ബ്രസീലിലെ ഡാം തകരുന്ന വീഡിയോ പുറത്ത് ! ഇതിനോടകം ജീവന്‍ നഷ്ടമായത് 134 പേര്‍ക്ക്; ഭീകരദൃശ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം…

റിയോഡിഷാനേറോ: തെക്ക്-കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 134 ആളുകളുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഡാം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാമില്‍നിന്നും ടണ്‍കണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകര്‍ന്നത്. 134 ആളുകളുടെ മൃതദേഹമാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. 199 ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB — Juan (@Juan94827382) February 1, 2019

Read More

എന്താണ് സംഭവിച്ചതെന്ന് വിദ്യാര്‍ഥിക്കല്യാണത്തിലെ നായികയോട് ചോദിച്ചറിയാന്‍ പോലീസ് ! കുറ്റിക്കാട്ടില്‍ വച്ച് നടന്ന കല്യാണത്തിന്റെ വീഡിയോ പിടിച്ചവരും കൈയ്യടിച്ചവരും പ്രചരിപ്പിക്കുന്നവരുമെല്ലാം കുടുങ്ങും…

മൂവാറ്റുപുഴ: പത്താംക്ലാസുകാരിയെ പ്ലസ്ടുക്കാരന്‍ താലിചാര്‍ത്തുന്നതിന്റെ വീഡിയോ പ്രചരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നുകാണിച്ച് പരാതിയുമായി സമീപിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടന്നകാര്യം എന്താണെന്ന് സ്ഥിരീകരിക്കുന്നതിനാണ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുന്നതെന്നും ഇതിന് ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് വ്യക്തമാക്കി. സംഭവം സംബന്ധിച്ച് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം. വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഇരുവരും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ പൊലീസ് വിദഗ്ധനിയമോപദേശം തേടിയിട്ടുണ്ട്. വീഡിയോ ദൃശ്യം പ്രചരിക്കാന്‍ കാരണം ആണ്‍കുട്ടിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലാണോ എന്നകാര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമുണ്ട്. താലികെട്ടലും മറ്റും കുട്ടിക്കളിയായിക്കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസ് കേസില്‍ നിന്നും മറ്റും നേരത്തെ പിന്മാറിയിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ ഇത് ആസൂത്രിത നീക്കമാണോ…

Read More

ഇനി ആരുടെ പാട്ടിനെയും കഴുതരാഗമെന്നു പറഞ്ഞ് പരിഹസിക്കരുത് ! എമിലിയുടെ പാട്ട് കേട്ടാല്‍ ആരുടെയും കണ്ണുതള്ളും;വീഡിയോ കാണാം…

ചിലര്‍ പാട്ടുപാടുമ്പോള്‍ കഴുതരാഗമെന്നു പറഞ്ഞു പരിഹസിക്കാറുണ്ട്. എന്നാല്‍ കഴുതകളുടെ പാട്ട് അത്ര മോശമല്ലെന്ന് എമിലിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സിലാകും. പൂനക്കാരുടെ ഇഷ്ടക്കാരിയായ കഴുതയാണ് എമിലി. സന്തോഷം വരുമ്പോഴെല്ലാം പാട്ട് പാടിയാണ് എമിലി പൂനെക്കാരുടെ ഇഷ്ടക്കാരിയായത്. പാടിപ്പാടി ഇന്റര്‍നെറ്റ് വരെ കീഴടക്കിയിരിക്കുകയാണ് ‘ എമിലി’യെന്ന കഴുത. ചില കഴുതകള്‍ പാട്ട് പാടുന്നതിന്റെ കാരണം ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്. കുഞ്ഞിനെ പ്രസവിച്ച് അവശനിലയിലായി കിടന്ന എമിലിയെ ‘റെസ്‌ക്യു’ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് രക്ഷപെടുത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് കുഞ്ഞ് ചത്തുപോയെങ്കിലും എമിലിയുടെ ജീവന്‍ രക്ഷിക്കാനായി. ആദ്യം വല്യ ബഹളക്കാരിയായിരുന്നെങ്കിലും മെല്ലെ എമിലി മര്യാദക്കാരിയായി തുടങ്ങി. ചില മനുഷ്യരെ പോലെ ഭയങ്കര സെന്‍സിറ്റീവാണെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. വോളന്റിയര്‍മാരുമായി എമിലി ഇണങ്ങിക്കഴിഞ്ഞതോടെയാണ് പതിയെ പാട്ട് പാടാന്‍ ആരംഭിച്ചത്. എമിലി പാടുന്നത് കേട്ടപ്പോള്‍…

Read More