ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായക വിധു വിന്‍സെന്റ്. ”രഞ്ജിത് , നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു” എന്ന് വിധു സമൂഹമാധ്യമത്തില്‍ കുറിച്ചു. ചലച്ചിത്രമേളയിലെ ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന പങ്കുവച്ചായിരുന്നു വിധുവിന്റെ പ്രതിഷേധം. സംവിധായകനെതിരേ ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. രഞ്ജിത് കേരളത്തോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പഴയ എസ്എഫ്ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്നും രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാന്‍ തയാറായില്ലെങ്കില്‍ ആ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാംസ്കാരിക മന്ത്രി തയാറുണ്ടോ ? എന്നും ഷാഫി ചോദിച്ചു. ”ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല. തോന്ന്യവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്എഫ്ഐ ലേബലിന്റെ…
Read MoreTag: vidhu vincent
ദിലീപിനെ പിന്തുണച്ച സിദ്ധിഖിന്റെ ഒപ്പം അഭിനയിച്ച പാര്‍വതിയ്ക്കു നേരെ ചോദ്യമുണ്ടായില്ല ! സഹോദരന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത ബി ഉണ്ണികൃഷ്ണനോട് രമ്യാ നമ്പീശനും തൊട്ടുകൂടായ്മ ഇല്ലായിരുന്നു; ഡബ്ല്യുസിസിയുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിച്ച് വിധു വിന്‍സെന്റ്…
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംഘടനയില്‍ നിന്നു രാജിവച്ച സംവിധായക വിധു വിന്‍സെന്റ്. സംഘടനയില്‍ ഇരട്ടത്താപ്പും വരേണ്യനിലപാടുകളും ഉണ്ടെന്ന് ആരോപിച്ചാണ് വിധു വിന്‍സെന്റ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി കൂടുതല്‍ അപമാനിതയാകാനും തകരാനുമില്ലെന്ന് രാജിക്കത്തില്‍ വിധു പറയുന്നു. സംഘടനയുടെ നേതൃപദവിയിലുള്ള ഡബ്ലിയുസിസിയിലെ റിമ കല്ലിങ്കല്‍, പാര്‍വതി, ദീദി എന്നിവരേയും വിമര്‍ശിക്കുന്നു. ദിലീപിനോട് അടുപ്പമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല. ബി.ഉണ്ണികൃഷ്ണന് തന്റെ സിനിമ നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാര്‍വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിനെ ചോദ്യം ചെയ്യാതിരുന്നതെന്തെന്നും വിധു ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നമ്മുടെ സുഹൃത്തിന്റെ കാര്യത്തില്‍ മാത്രം നിലപാട് ഉറക്കെ പറയുകയും നിര്‍മ്മാതാവിനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തില്‍ ‘ഇതുവരെ മതി ഇടപെടലുകള്‍ ‘എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെ കുറിച്ച്…
Read Moreപ്രതിഫലം നല്‍കാത്തതു മുതല്‍ കൂടെ കിടക്കാന്‍ വിളിക്കുന്നതുവരെ പതിവായിരിക്കുന്നു; പകല്മാന്യന്മാരേക്കുറിച്ച് സംഘടനയ്ക്കു ലഭിച്ച പരാതികള്‍ക്ക് കൈയ്യും കണക്കുമില്ലെന്ന് വിധു വിന്‍സെന്റ്
മലയാള സിനിമയില്‍ ധാരാളം പകല്മാന്യന്മാരുണ്ടെന്നും ഇവരെ തിരിച്ചറിയുക പ്രയാസമാണെന്നും സംവിധായക വിധു വിന്‍സെന്റ്. പല പ്രമുഖരുടെയും മൂഖം മൂടി വലിച്ചു കീറുന്ന തരത്തിലുള്ള പരാതികള്‍ ഡബ്ല്യൂസിസിക്കു ലഭിച്ചു എന്നും വിധു പറയുന്നു. പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ കൂടെ കിടക്കാന്‍ വിളിക്കുന്നതു വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്. പണ്ട് സിനിമ രംഗത്തു നടന്നതാണു നിങ്ങള്‍ പറയുന്നത്, ഇപ്പോള്‍ അതൊന്നും നടക്കില്ല എന്നു ഇന്നസെന്റ് പറഞ്ഞത് ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതാണ് എന്ന് ഇപ്പോള്‍ ബോധ്യമാകുകയാണ്. പരാതികളുമായി മുമ്പോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും വിധു വ്യക്തമാക്കി. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടി എന്നോ കുറഞ്ഞു എന്നോ കരുതുന്നില്ല. മുമ്പുണ്ടായിരുന്ന പോലെ ഇപ്പോഴും ഉണ്ട്. സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ തുറന്നു പറയാന്‍ തയാറാകുന്നുണ്ട് എന്ന് സിനിമാ രംഗത്ത് ഉള്ളവരും സംഘടനകളും ഓര്‍ക്കുന്നതു നല്ലതാണ്. ഞങ്ങള്‍ക്കു ലഭിക്കുന്ന…
Read More