സിനിമയിലെ പുതുതലമുറയുടെ പോരായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി വിധുബാല. സിനിമയിലെ പുതുതലമുറ കഥാപാത്രങ്ങളെ സൈക്കോളജിക്കലായി സമീപിക്കാറില്ലെന്നാണ് വിധുബാലയുടെ അഭിപ്രായം.എല്ലായ്പ്പോഴും ഒരു പോലെ അഭിനയിക്കുന്നത് കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നതെന്നും വിധുബാല ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കരുത്തുറ്റ കഥാപാത്രങ്ങളും നല്ല സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്. അത് സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ എന്തോ ഒരു പോരായ്മ തോന്നാറുണ്ട്. നായകനായാലും നായികയായാലും കഥാപാത്രങ്ങളെ സൈക്കോളജിക്കലായി ആരും സമീപിക്കുന്നത് കാണാറില്ല. അതുകൊണ്ട് തന്നെ എല്ലാവരും എല്ലാ ചിത്രങ്ങളിലും ഒരു പോലെയാണ് കരയുകയും ചിരിക്കുകയും ചെയ്യുന്നത്. എല്ലായ്പ്പോഴും ഒരു പോലെ അഭിനയിക്കുന്നത് കൊണ്ടാണ് നടന്മാരെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് വിധുബാല പറഞ്ഞു.
Read More