ബോളിവുഡില്‍ സ്വന്തമായൊരു ഇരിപ്പിടമുള്ള നടിയാണ് വിദ്യാ ബാലന്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കരിയറിന്റെ തുടക്കകാലം മുതല്‍ ശ്രദ്ധാലുവാണ് വിദ്യ ബാലന്. പ്രാധാന്യം കുറഞ്ഞ വേഷങ്ങള്‍ വിദ്യ ബാലന് തെരഞ്ഞെടുക്കാറില്ല. എന്നും വ്യത്യസ്തമായ സിനിമകള്‍ നടിയെ തേടി എത്തുകയും ചെയ്തു. ശരീര വണ്ണത്തിന്റെ പേരില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം നേരത്തെയും തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ച് നടിക്ക് ഉയരങ്ങളിലേക്ക് കുതിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യ. പിസിഒഡി ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എനിക്കുണ്ട്. ഇതിന് ചില കാരണങ്ങളുണ്ടെന്നും നടി വ്യക്തമാക്കി. നടിയുടെ വാക്കുകള്‍ ഇങ്ങനെ…എന്നിലെ സ്ത്രീത്വത്തെ ഞാന്‍ നിരസിച്ചത് കൊണ്ടാണ് പിസിഒഡി, അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വന്നതെന്ന് ഞാന്‍ കരുതുന്നു. എനിക്കെപ്പോഴും ഒരു ആണ്‍കുട്ടിയേക്കാള്‍ മെച്ചപ്പെട്ട ആളാകണമായിരുന്നു. എന്നെ ഗര്‍ഭിണിയായപ്പോള്‍ എന്റെ അമ്മ ആഗ്രഹിച്ചത് ഒരു ആണ്‍കുട്ടിയെയാണ്. ചെറുപ്പകാലത്ത് എനിക്ക് ചുറ്റുമുള്ള…
Read MoreTag: Vidya Balan
സംവിധായകന്റെ മുറിയിലേക്ക് ഞാൻ കയറിയത് വാതിൽ തുറന്നിട്ട്; പിന്നെ അയാൾ എന്നോട്, ദുരനുഭവം പറഞ്ഞ് വിദ്യാബാലൻ
സംവിധായകനിൽനിന്നു മോശം അനുഭവം ഉണ്ടായെന്നും താൻ എതിർത്തപ്പോൾ സിനിമയിൽനിന്നു തന്നെ പുറത്താക്കിയെന്നും ബോളിവുഡ് നടി വിദ്യ ബാലന്റെ വെളിപ്പെടുത്തൽ. കാസ്റ്റിംഗ് കൗച്ച് പുറത്തുനില്ക്കുന്നവർക്കു മാത്രമല്ല സിനിമയിൽ അകത്തുള്ളവർക്കും ഉണ്ടായിട്ടുണ്ട്, അങ്ങനൊരു അനുഭവം തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ. എനിക്കു സംഭവിച്ചതിനെ കാസ്റ്റിംഗ് കൗച് എന്നല്ല പറയേണ്ടത്. ശരിക്കും പറഞ്ഞാൽ ഒരു ദുരന്ത അവസ്ഥ എന്നുതന്നെ പറയണം. എന്തായാലും അതിൽനിന്നു ഞാൻ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്തു. എന്നെ ഒരു സിനിമയിലെ സംവിധായകൻ ആയിരുന്നു മുറിയിലേക്ക് ക്ഷണിച്ചത്. ഞാൻ ചെയ്യാമെന്ന് ഏറ്റ സിനിമയിൽ വച്ചാണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്. അതിന്റെ സംവിധായകൻ പരസ്യചിത്രത്തിനു വേണ്ടി ആയിരുന്നു വിളിച്ചത്. അന്ന് ഞാൻ ഒറ്റയ്ക്കാണുള്ളത്. എനിക്ക് ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ മുറിയുടെ കതക് തുറന്നിട്ടശേഷമാണ് മുറിക്കകത്തു ചെന്നത്. അയാൾ അനാവശ്യമായി അടുത്തേക്ക് വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അതിനുശേഷം തുറന്നു കിടന്ന്…
Read Moreഇരുപതുകളില്‍ സ്വപ്നം നേടി, മുപ്പതുകളില്‍ അവനവനെ അറിഞ്ഞു; നാല്‍പ്പതുകളില്‍ താനിപ്പോൾ ഇങ്ങനെയെന്ന് വിദ്യാബാലൻ…
നാല്പ്പതിന് ശേഷം സ്ത്രീകളില്‍ നോട്ടിനെസ് കൂടുമെന്ന് പറയുന്നത് ശരിയാണ്. നാല്‍പ്പതിനുശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും. പൊതുവെ നാണിക്കാനും സെക്സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ബോധവതികളാകുന്നത് കുറയുകയും അവനവനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നതുമാണ്. അത് ആനന്ദകരമാണ്. നമ്മള് ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം.ഞാന്‍ പറയുന്നത് നാല്‍പ്പതിനുശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. ഞാന്‍ നേരെ തിരിച്ചാണ് പോകുന്നത്. ഞാന്‍ വളരെയധികം ഗൗരവക്കാരിയായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നു. ലോകത്തിന്റെ ഭാരം ഇപ്പോള്‍ ഞാന്‍ എന്റെ തോളത്ത് കൊണ്ടു നടക്കുന്നില്ല. ഇരുപതുകളില്‍ സ്വപ്നം നേടിയെടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം”. -വിദ്യ ബാലന്
Read Moreപെണ്ണും പെണ്ണും തമ്മിലുള്ള ‘സീനുകള്‍’ ഉണ്ടെങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി ! വിദ്യാ ബാലന്റെ മറുപടി കേട്ട് കണ്ണുതള്ളി ആരാധകര്‍…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള മലയാളിയായ നടിയാണ് വിദ്യാ ബാലന്. സ്ത്രീകേന്ദ്രീകൃതമായ ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വിദ്യ ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയത്. ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ റാണി സില്‍ക്ക് സ്മിതയുടെ ജീവിതം ഡര്‍ട്ടി പിക്ചര്‍ എന്ന പേരില്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ സില്‍ക്ക് സ്മിതയായി അഭിനയിച്ചത് വിദ്യ ആയിരുന്നു. സെക്സിന്റെ അതിപ്രസരമുള്ള ചിത്രത്തിലെ അഭിനയത്തിന് ചിലരൊക്കെ വിദ്യയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. എന്നാല്‍ അതൊന്നും വിദ്യാ ബാലന് എന്ന നടിക്ക് പ്രശ്നമായിരുന്നില്ല. ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നേടിയപ്പോഴാണ് പലര്‍ക്കും അഭിനന്ദിക്കാന്‍ തോന്നിയത്. എന്നിരുന്നാലും ഒരു അയ്യര്‍ മലയാളി സ്ത്രീ ഇത്രയ്ക്കു ഗ്ലാമര്‍ പ്രകടനം നടത്തേണ്ട എന്ന അഭിപ്രായത്തില്‍ തന്നെയാണ് യാഥാസ്ഥിതിക മനോഗതിയുള്ളവര് തുടര്‍ന്നത്. എന്നാല്‍ അവര്‍ക്ക് തക്ക മറുപടി നല്കി പുതിയ വിവാദവുമായി വിദ്യാ ബാലന് രംഗത്ത് എത്തിയിരുന്നു. കഥയ്ക്ക്…
Read Moreഅവിടെ വച്ചാണ് മോഹന്‍ലാലില്‍ നിന്ന് ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് ! തുറന്നു പറച്ചിലുമായി വിദ്യാബാലന്…
ബോളിവുഡില്‍ ഏറ്റവും വിജയം കൈവരിച്ച മലയാളി സിനിമാനടി ആരെന്ന ചോദ്യത്തിന് ഉത്തരമാണ് വിദ്യ ബാലന്. മലയാളിയായിട്ടും വിദ്യയ്ക്ക് മലയാള സിനിമ വേണ്ടത്ര പരിഗണന നല്കാഞ്ഞപ്പോള് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ബോളിവുഡ് ചെയ്തത്. ബോളിവുഡില്‍ സൂപ്പര്‍ താരമായി ഉയരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തുടക്കകാലത്ത് മോഹന്‍ലാലിനൊപ്പം ‘ചക്രം’ എന്ന സിനിമയിലേക്കു വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രം പിന്നീട് നടക്കാതെ പോവുകയും മലയാളത്തിലെ അരങ്ങേറ്റം എന്ന വിദ്യയുടെ ആഗ്രഹം നടക്കാതെ പോവുകയുമായിരുന്നു. ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം ചക്രത്തിന്റെ സെറ്റില്‍ സമയം ചെലവഴിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യ ബാലന്. തന്റെ തുടക്കകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത് മോഹന്‍ലാലില്‍ നിന്നായിരുന്നു എന്ന് വിദ്യ പറയുന്നു. ഗലാട്ട പ്ലസിന് വേണ്ടി ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് വിദ്യ ഇത് പറയുന്നത്. വിദ്യയുടെ വാക്കുകള്‍ ഇങ്ങനെ… ഏകദേശം ആറ്, ഏഴ് ദിവസത്തോളം മോഹന്‍ലാലിനൊപ്പം…
Read Moreകാശ്മീരിലെ ഫയറിംഗ് റേഞ്ചിന് വിദ്യാ ബാലന്റെ പേരു നല്കി സൈന്യം…
ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ പുതുതായി ആരംഭിച്ച ഫയറിംഗ് റേഞ്ചിന് നടി വിദ്യാബാലന്റെ പേരു നല്കി സൈന്യം. ഇന്ത്യന്‍ സിനിമയ്ക്ക് വിദ്യ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ നടപടി. ഈ വര്‍ഷം ആദ്യം നടന്ന ‘ഗുല്‍മാര്‍ഗ് വിന്റര്‍ ഫെസ്റ്റിവലി’ല്‍ വിദ്യ ബാലന് പങ്കെടുത്തിടുന്നു. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയത്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായും താരം സജീവമാണ്. ഇത്തരത്തില്‍ വിദ്യയ്ക്ക് സ്ത്രീകള്‍ക്കിടയിലുള്ള സ്വാധീനം പരിഗണിച്ചാണ് സൈന്യത്തിന്റെ പുതിയ നടപടി.
Read Moreഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ ! സത്യസന്ധമായി പറഞ്ഞാല്‍ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല; മോഹന്‍ലാലിന്റേതടക്കം 14 സിനിമകളില്‍ നിന്ന് പുറത്താക്കിയ പഴയ കഥ തുറന്നു പറഞ്ഞ് വിദ്യാബാലന്…
മീടു ക്യാമ്പയ്ന് പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി ആളുകളാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാബാലന്. വിദ്യാബാലന്റെ വാക്കുകള്‍ ഇങ്ങനെ..’ഒരു ദിവസം ഞാന്‍ ഓര്‍ക്കുന്നു. ചെന്നൈയില്‍ വച്ച് ഒരു സംവിധായകന് എന്നെ കാണാന്‍ വന്നു. ഞാന്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പില്‍ വച്ച് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആള്‍ക്കാരുണ്ട് അതുകൊണ്ട് മുറിയില്‍ പോകാം എന്ന് അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ഒരു കാര്യം ചെയ്തു. വാതില്‍ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഒന്നും പറഞ്ഞില്ല. അത്തരത്തില്‍ ഒരു മോശം അനുഭവം…
Read Moreഅക്കാര്യം ചോദിച്ചപ്പോള്‍ അജിത്ത് നാണിച്ച് ‘തല’ താഴ്ത്തി ! അജിത്തിന് നാണം വന്ന സംഭവം വെളിപ്പെടുത്തി വിദ്യാബാലന്
അമിതാഭ് ബച്ചനും തപ്സി പന്നുവും തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍ക്കൊണ്ട പറവൈ. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ വേഷം തമിഴില്‍ കൈകാര്യം ചെയ്യുന്നത് തല അജിത്താണ്. അജിത്തിന്റെ ഭാര്യയായി എത്തുന്നതാവട്ടെ വിദ്യാ ബാലനാും. വിദ്യ ആദ്യമായി അജിത്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. ഈ അവസരത്തില്‍ അജിത്തിനൊപ്പം സ്ക്രീനിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിദ്യ. അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് വിദ്യ പറയുന്നു. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. എത്ര കുലീനനാണ് അദ്ദേഹം. തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു”- വിദ്യ പറയുന്നു. കഥ പറയാന്‍ നിര്‍മാതാവ് ബോണി കപൂര്‍ വന്നപ്പോള്‍ തന്നെ ഡേറ്റ് കൊടുക്കുകയായിരുന്നുവെന്ന് വിദ്യ പറയുന്നു. ”സിനിമയിലെ കഥാപാത്രം അത്ര വലുതല്ലെങ്കിലും എനിക്കിത് സ്പെഷ്യലാണ്”- വിദ്യ പറഞ്ഞു. ശ്രദ്ധ ശ്രീനാഥ്, അഭിരാമി…
Read Moreകേറി വാടാ മക്കളെ ! കൊതിയാ കടിപിടി കൂടാതെടാ…ജോസ് പ്രകാശ് മോഡലില്‍ മുതലകള്‍ക്ക് ഭക്ഷണം നല്കി വിദ്യാബാലന്;വീഡിയോ വൈറലാകുന്നു…
മലയാളിയായ ബോളിവുഡ് നടി വിദ്യാബാലന് ഇപ്പോള്‍ ഫ്ളോറിഡയില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. താരം ഗെറ്റോര് പാര്‍ക്കിലെ മുതലകള്‍ക്ക് ഭക്ഷണം നല്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിദ്യാ ബാലന് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാലിയിലെ കടല്‍ത്തീരത്തുനിന്നുള്ള ഫോട്ടോകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മെറൂണ്‍ ഗൗണണിഞ്ഞ് കടത്തീരത്ത് അടിച്ചുപൊളിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അവധിയാഘോഷങ്ങള്‍ക്ക് ശേഷം പ്രശസ്ത ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലാണ് വിദ്യാ ബാലന് അഭിനയിക്കുക. View this post on Instagram Feeding alligators in the sweltering heat at the #GatorPark in Florida 😜. Aaj toh banta hai to say, See ya later Alligator 😂!! Thankoo for d…
Read Moreഎന്നെ തടിച്ചിയെന്നു വിളിക്കുന്നവര്‍ക്ക് സത്യാവസ്ഥ അറിയില്ല;കഴിഞ്ഞ ഏതാനും വര്‍ഷമായി തനിക്ക് ഗുരുതരമായ ഹോര്‍മോണ്‍ പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തലുമായി നടി വിദ്യാ ബാലന്…
സ്ലിം ബ്യൂട്ടി ആയാലേ സിനിമയില്‍ നിലനില്‍പ്പുള്ളൂ എന്ന വിശ്വാസമുള്ള ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ ഇരയാണ് നടി വിദ്യാബാലന്. ശരീരഭാരം കുറയ്ക്കാതെ തന്നെ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലുടെ ജനപ്രിയത നേടിയ വ്യക്തിയാണ് വിദ്യ. എന്നാല്‍ അമിത വണ്ണം മൂലം താരം നിരവധി തവണ പലരില്‍ നിന്നും അപമാനം നേരിട്ടുമുണ്ട്. അങ്ങനെ തന്നെ തടിച്ചി എന്നു വിളിച്ച് പരിഹസിച്ചവര്ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്നത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാമോ. ഞാന്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? എന്നും വിദ്യ ചോദിക്കുന്നു. എനിക്ക്…
Read More